NEWS

മണിപ്പൂർ: കുക്കി-മെയ്തി വിഭാഗങ്ങളുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

Follow Us മെയ്തി-കുക്കി ചർച്ചയിൽ ഉറ്റുനോക്കി രാജ്യം ന്യൂഡൽഹി: മണിപ്പൂരിൽ കലാപ തീ ആളാൻ തുടങ്ങിയിട്ട് പതിനേഴ് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. കുക്കി മെയ്തി വിഭാഗങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച ഡൽഹിയിൽ ചർച്ച വിളിച്ചു. 2023 മേയിൽ കലാപം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരുവിഭാഗക്കാരും തമ്മിൽ ചർച്ച നടക്കുന്നത്. മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിൽ നിന്നുള്ള ബിജെപി എംഎൽഎ കെഎച്ച് ഇബോംച്ച സിങ് ചർച്ച സ്ഥിരീകരിച്ചു. മന്ത്രിമാരായ ബിശ്വജിത്ത് സിങ്, ഗോവിന്ദ് ദാസ് കൊൻതൗജം സപാം രാജൻ സിങ് എന്നിവരും ചർച്ചയുടെ ഭാഗമാവും. കുക്കി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഈ ചർച്ചകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുക്കി നോതാക്കൾക്ക് മൂന്ന് ദിവസങ്ങൾക്ക് മുൻപേ തന്നെ ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചുവെന്നും അവർ പങ്കെടുക്കുമോ എന്ന കാര്യം പറയുവാൻ സാധിക്കില്ലെന്ന് ബിജെപി എംഎൽഎയുമായിട്ടുള്ള ലെറ്റ്പവോ ഹവോകിപ് പറഞ്ഞു. കുക്കി സോമി വിഭാഗത്തിലെ എംഎൽഎമാർ ആഭ്യന്തരവകുപ്പിന്റെ ചർച്ചയിൽ പങ്കെടുക്കണോ എന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ഡൽഹിയിൽ തിങ്കളാഴ്ച്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തി. സംഘർഷങ്ങൾ തുടങ്ങിയതിന് ശേഷം മൂന്നുവട്ടം മണിപ്പൂരിൽ നിയമസഭ കൂടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് കുക്കി നേതാക്കൾ സഭയിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണുണ്ടായത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി സംഘർങ്ങൾ ആരംഭിച്ചതിന് ശേഷം ഗവർണർ അനുസൂയ ഉയികായി അധ്യക്ഷനാക്കിക്കൊണ്ട് ഒരു 51 അംഗ സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇരുഭാഗത്തു നിന്നുമുള്ള നേതാക്കളുടെ തുടർച്ചയായ വിട്ടു നിൽക്കലിനെ തുടർന്ന് ഈ കമ്മിറ്റി പരാജയപ്പെടുകയാണുണ്ടായത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.