NEWS

കോമൺവെൽത്ത് പവർലിഫ്റ്റിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഐപിഎസ് ഓഫീസറായി പുതുച്ചേരി എസ്എസ്‌പി

Follow Us അനിത റോയ് ദക്ഷിണാഫ്രിക്കയിലെ സൺ സിറ്റിയിൽ നടന്ന കോമൺവെൽത്ത് അന്താരാഷ്ട്ര ക്ലാസിക് ബെഞ്ച് പ്രസ് മത്സരത്തിൽ സ്വർണ മെഡൽ നേടി പുതുച്ചേരി ഐപിഎസ് ഓഫിസർ അനിത റോയ്. പവർലിഫ്റ്റിങ് മത്സരത്തിൽ 70 കിലോ ഉയർത്തിയാണ് അനിത റോയ് സ്വർണം നേടിയത്. ഈ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഐപിഎസ് ഓഫിസറാണ് അനിത റോയ്. 43 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് മത്സരിച്ചാണ് അനിത റോയ് വിജയം നേടിയത്. തിരക്കേറിയ ജീവിതത്തിനിടയിലും എപ്പോഴും ഫിറ്റ്നസ് നിലനിർത്താൻ സമയം കണ്ടെത്താറുണ്ടെന്ന് പുതുച്ചേരി എസ്എസ്‌പി ആയി നിയമിക്കപ്പെട്ട വനിതാ ഐപിഎസ് ഓഫീസർ പറയുന്നു. 2019 ലാണ് റോയ് സ്ട്രെങ്ത് ട്രെയിനിങ് ആരംഭിച്ചത്. 2022-ൽ ഡൽഹി സംസ്ഥാനതല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നേടി. ഒരിക്കൽ കാൽമുട്ടിന് പരുക്കേറ്റതോടെയാണ് ബെഞ്ച് പ്രസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 2023-ൽ ബെംഗളൂരുവിൽ നടന്ന നാഷണൽ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ് നേടിയതോടെ ടെക്‌സസിൽ നടന്ന ലോക ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. എന്നാൽ ലിഫ്റ്റിലെ സാങ്കേതിക പിഴവ് കാരണം മെഡൽ നേടാനായില്ല. എന്നാൽ, ഇത്തവണ അനിത റോയ് വിജയം കൈപ്പിടിയിൽ ഒതുക്കി. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.