NEWS

Kerala News Live Updates: സംസ്ഥാനത്ത് ഇന്നും മഴ തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Follow Us Kerala Malayalam News Today Highlights Live Updates Kerala Malayalam News Today Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. മ ലയാളത്തിന്‍റെ സ്വന്തം നെടുമുടി വേണു വിട്ടുപിരിഞ്ഞിട്ട് മൂന്നു വർഷം. 2021 ഒക്ടോബര്‍ 11നാണ് നെടുമുടി വേണു മരിക്കുന്നത്. വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം. എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.