NEWS

ലോകത്തെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ച് തിരുവനന്തപുരം: Kerala News Highlights

Follow Us Kerala News Highlights Kerala News Highlights: പ്രമുഖ ട്രാവല്‍ വെബ്സൈറ്റായ സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷന്‍ പട്ടികയില്‍ തിരുവനന്തപുരവും. 2025ല്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്ന ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഉള്ളത്. ഡെസ്റ്റിനേഷനുകള്‍ക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വര്‍ധനവ് അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവില്‍ 66 ശതമാനം വര്‍ധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയില്‍ ഒന്നാമത്. എസ്റ്റോണിയയിലെ താര്‍തു രണ്ടാമതും. 2024 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വര്‍ധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023 ല്‍ ഇതേ കാലയളവിലെ അന്വേഷണവുമായി താരതമ്യപ്പെടുത്തിയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. സമ്പന്നമായ പ്രകൃതിഭംഗിയോടൊപ്പം ഹെല്‍ത്ത്-വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷന്‍ ആണെന്നതാണ് തിരുവനന്തപുരത്തെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നിലനിര്‍ത്തുന്നതെന്ന് സ്കൈസ്കാന്നര്‍ കണ്ടെത്തുന്നു. ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷിക്കുന്നത്. ചോറ്റാനിക്കരയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു കൊച്ചി: ചോറ്റാനിക്കരയിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (ഒൻപത്), ആദിയ (ഏഴ്) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂൾ അധ്യാപികയാണ്. നാല് പേരുടെയും മൃതശരീശം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. (ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918) വയനാട് ദുരന്തം; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ടി സിദ്ദിഖ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറെ അറിയിക്കുകായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് അടിയന്തര പ്രമേയത്തിലുള്ള ചർച്ച. നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കനേഡിയൻ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ. അടുത്ത നാലു ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. അതെ ദിവസങ്ങളിൽ തന്നെ (ഒക്ടോബർ 15-16) തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. ഹർദീപ് സിങ് നിജ്ജാർ കൊലപാതകതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തം ഉണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ പ്രതിനിധിയെ വിളിപ്പിച്ച് വിദേശകാര്യമന്ത്രാലയം. കാനഡയുടെ നടപടിയിൽ വിശദീകരണം നൽകാൻ കാനഡയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ-സമുദ്രജൈവവൈവിധ്യ പ്രത്യേകതകൾ പൊതജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പക്ഷി നിരീക്ഷണത്തിന് സമാനമായി, മത്സ്യപ്രേമികൾക്ക് കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ഫിഷ് വാക്. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കുടുംബശ്രീ മിഷന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസുമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഡ്രോണ്‍ ദീദി പ്രോഗ്രാമിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്കായി ഡ്രോണ്‍ പരിശീലന പരിപാടി നടത്തിയിരുന്നു. ഇങ്ങനെ പരിശീലനം നേടിയവര്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ അറിവും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള വൈദഗ്ധ്യവും ലഭ്യമാക്കുകയാണ് കുടുംബശ്രീ മിഷനും മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നാൽപതിൽ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച തുടങ്ങി. കൽപറ്റ എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാൾ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 200 മി.മി മഴപെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധമെന്ന പരാമർശം ഗുരുതരമാണ്. കേരളത്തിൽ നടക്കുന്ന സ്വർണക്കടത്ത് മുഖ്യമന്ത്രി അറിയിച്ചില്ല. എസ്എഫ്‌ഐക്കാർ തൻറെ കാർ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെ പോലീസ് പിടികൂടി. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തിൽപ്പെട്ട കാർ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. മ്യൂസിയം പോലീസ് കസ്റ്റടിയിലെടുത്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി തിങ്കളാഴ്ച ആറ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.