NEWS

'വിവരങ്ങൾ ചോർത്താൻ എന്നെ ഉപയോ​ഗിച്ചു': വെളിപ്പെടുത്തലുമായി ചൈന അറസ്റ്റ് ചെയ്ത് വിട്ടയച്ച കനേഡിയൻ പൗരൻ

യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് കേസിൽ പിടിയിലായവരെല്ലാം മാങ്കൂട്ടത്തലിന്റെ വിശ്വസ്തർ; കണ്ടെടുത്തത് 24 വ്യാജ കാർഡു കോൺഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കേസിൽ 751 കോടിയുടെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി മോളല്ല, മോനാ; പെൺകുട്ടിയായി വേഷമിടുവിച്ച താരപുത്രനായ 'ഗുണ്ടുമണി വാവയ്ക്ക്' പിറന്നാൾ ആശംസയുമായി അമ്മ രണ്ട് ദേവതകൾ; നൂറ്റാണ്ടുകളായി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ കാവൽക്കാർ എഎഫ്പി ഉത്തരകൊറിയയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ തന്നെ ഉപയോ​ഗിച്ചതായും ഇത് താൻ അറിഞ്ഞിരുന്നില്ലെന്നും ചൈനയിൽ അറസ്റ്റിലായി, മൂന്നു വർഷങ്ങൾക്കു ശേഷം വിട്ടയക്കപ്പെട്ട കനേഡിയൻ പൗരനായ മൈക്കൽ സ്പാവർ. 2018 ലാണ് മറ്റൊരു കനേഡിയൻ പൗരനായ മൈക്കൽ കോവ്രിഗിനൊപ്പം ഇയാൾ ചൈനയിൽ വെച്ച് അറസ്റ്റിലായത്. കോവ്‌റിഗ് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്‌പാവറിൽ നിന്ന് ശേഖരിച്ച്, കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറി എന്നായിരുന്നു ആരോപണം. 2021 ൽ ഇരുവരെയും ചൈന വിട്ടയക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കും എതിരെയുള്ള ആരോപണങ്ങൾ കാനഡ ആദ്യം മുതലേ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ രണ്ട് കനേഡിയൻ പൗരൻമാരും ചാരവൃത്തി നടത്തിയെന്ന ചൈനയുടെ ആരോപണം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നിരസിച്ചിരുന്നു. എന്നാൽ, മൈക്കൽ സ്പാവറിന്റെ വെളിപ്പെടുത്തലോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. വിവരങ്ങൾ ചോർത്താൻ, മൈക്കൽ കോവ്രിഗിനൊപ്പം തന്നെ ഉപയോ​ഗിച്ചതിന് കാനഡ തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും മൈക്കൽ സ്പാവർ ആവശ്യപ്പെട്ടു. മില്യൻ കണക്കിന് ഡോളറുകളാണ് ഇയാളിപ്പോൾ ആവശ്യപ്പെടുന്നത്. സ്പാവറിന്റെ ആരോപണങ്ങളെക്കുറിച്ച് ഇയാളുടെ അഭിഭാഷകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതേക്കുറിച്ച് പ്രധാനമന്ത്രി മുൻപ് പറഞ്ഞതു തന്നെയാണ് വീണ്ടും പറയാനുള്ളതെന്നും ഈ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കനേഡിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഹുവാവേ കമ്പനിയുടെ സീനിയർ എക്സിക്യുട്ടീവ് മെംഗ് വാന്‍ഷോവിനെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടി ആയിട്ടാണ് സ്പാവറിനെയും കോവ്‌റിഗിനെയും ചൈന ജയിലിലടച്ചത് എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. മൂവരും 2021 സെപ്റ്റംബറിലാണ് ജയിൽ മോചിതരായത്. ഉത്തരകൊറിയൻ അതിർത്തിക്കടുത്തുള്ള ചൈനീസ് ന​ഗരത്തിലാണ് മൈക്കൽ സ്പാവർ താമസിച്ചിരുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ ഇയാൾ നേരിട്ടു സന്ദർശിച്ചിട്ടുമുണ്ട്. ഇയാൾക്ക് സ്വന്തമായി ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസും ഉണ്ടായിരുന്നു. മുൻ ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ഉൾപ്പെടെയുള്ളവരുടെ ട്രാവൽ പ്ലാനുകൾ മൈക്കൽ സ്പാവർ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 മുതൽ 2014 വരെ ചൈനയിൽ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചയാളാണ് മൈക്കൽ കോവ്രിഗ്. തന്റെ ജോലിയുടെ ഭാ​ഗമായി ചൈനയിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഇയാൾ ശേഖരിച്ചിട്ടുണ്ടാകാം എന്നും ഇത് രഹസ്യാന്വേഷണ പ്രവർത്തനമായി കണക്കാക്കാനാകില്ലെന്നുമാണ് കാനഡയുടെ പ്രതികരണം. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് മൈക്കൽ കോവ്രിഗ് നയതന്ത്രരം​ഗത്തെ ജോലിയിൽ നിന്ന് അവധിയെടുത്ത് ഹോങ്കോങ്ങിലെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ ജോലി ചെയ്യുകയായിരുന്നു. തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Canada , China ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.