Follow Us Kerala News Live Updates ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവിനെയാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് സാബുവിനെ ബാങ്കിന്റെ കോണിപ്പടിയിലെ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സാബു കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല എന്നാണ് സൂചന. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സാബു ഇവിടെ 80 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായാണ് വിവരം. മുൻപ് സാബു ബാങ്കിനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് ധാരണയിൽ എത്തിയിരുന്നു. ഇതനുസരിച്ച് പണം നൽകുന്നുണ്ടായിരുന്നുവെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് സാബു വീണ്ടും ബാങ്കിൽ എത്തിയിരുന്നു. സാബുവിന്റെ ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ ആശുപത്രിയിലാണ്. പണം തിരികെ നൽകുന്നതിനെ ചൊല്ലി ബാങ്ക് ഉദ്യോഗസ്ഥരുമായി സാബു ചെറിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം. തുടർന്ന് മടങ്ങിപ്പോയ സാബുവിനെ ഇന്ന് രാവിലെ വീട്ടുകാർ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ബാങ്കിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918 ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം മഹാരാജസ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ കുറ്റപത്രം നല്‍കി ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിനെ പോപുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ 2018 ജൂണ്‍ എട്ടിനാണ് കൊലപ്പെടുത്തിയത്. ലൈംഗീക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് മുന്‍കൂര്‍ ജാമ്യം സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിലായിലാണ് കേസെടുത്തത്. പ്രതിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് കോടതി വ്യക്തമാക്കി. നെടുമ്പാശേരി പൊലീസാണ് ഒമര്‍ലുലുവിനെതിരെ കേസെടുത്തത്. യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ഒമര്‍ലുലുവിന്റെ വാദം. ഇടുക്കി കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും തടവു ശിക്ഷ. വധശ്രമ കേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ അച്ഛൻ ഷെരീഫിന് 7 വർഷം തടവ് ശിക്ഷയും, രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവും കോടതി വിധിച്ചു. തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നസിനായും ചികിത്സയ്ക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്‌പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഡോക്ടർ ബി ആർ അംബേദ്കറിനെതിരായ പരാമർശത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും ഉണ്ടാകും. എന്നാൽ പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിലുള്ള പ്രതിഷേധത്തിന് സ്പീക്കർ ഓം ബിർള വിലക്ക് ഏർപ്പെടുത്തി. പ്രവേശനകവാടങ്ങളിൽ തടസമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം പിമാർക്ക് നിർദേശം നൽകി. രാവിലെ പത്തരയ്ക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോൺഗ്രസ് എംപിമാരുടെ യോഗവും നടക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ. പിഴവ് സർവകലാശാലയ്‌ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ വന്നു. ഇത് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകിയെന്ന് ഡോ. എം ജെ മാത്യു പറഞ്ഞു. ടെസ്റ്റാണെന്നും പുറത്തുവിടരുതെന്നും രജിസ്ട്രാർ വിളിച്ചുപറഞ്ഞത് നാല് മണിക്കാണ്. ഇപ്പോൾ കോളേജിനെ പഴിചാരി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. സംസ്ഥാനത്ത് വരുന്ന അഞ്ച്് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുണ്ട്. ഇത് വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് മഴയ്ക്കുള്ള സാധ്യക. ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, വടക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അരി മോഷ്ടിച്ചെന്ന് സംശയം, ദലിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി
December 24, 2024എം.ആര്.അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ് മേധാവി: Kerala News Highlights
December 23, 2024What’s New
Spotlight
വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ; പരിശോധിച്ചപ്പോൾ 52 കിലോ സ്വർണ്ണം
- By Sarkai Info
- December 21, 2024
Featured News
Kerala News Live Updates: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
- By Sarkai Info
- December 20, 2024
ജനറൽ ബിപിൻ റാവത്തിന്റെ മരണം; മാനുഷിക പിഴവെന്ന് റിപ്പോർട്ട്
- By Sarkai Info
- December 20, 2024
Latest From This Week
ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു: Kerala News Highlights
NEWS
- by Sarkai Info
- December 19, 2024
ബിജെപി-ആർഎസ്എസ് ചിന്താഗതി അംബേദ്കർ വിരുദ്ധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
NEWS
- by Sarkai Info
- December 19, 2024
പാർലമെന്റിൽ നാടകീയ രംഗങ്ങൾ; എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും
NEWS
- by Sarkai Info
- December 19, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മീന ഗണേഷ് ഇനി ഓർമ
- December 19, 2024
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പ്രതികൾ കൂടി കസ്റ്റഡിയിൽ
- December 18, 2024
അമിത് ഷായുടെ അംബേദ്കർ പരാമർശം; പ്രതിരോധവുമായി പ്രധാനമന്ത്രി
- December 18, 2024