NEWS

ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു: Kerala News Highlights

Follow Us Kerala News Highlights ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബിആർസി കോഡിനേറ്റർ മഹർഅലി യുടെ മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘം യോഗം ഇന്ന് ചേരും. എസ്പി മൊയ്ദീൻ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതേസമയം ആരോപണം നേരിടുന്ന എം.എസ് സൊല്യൂഷൻസിൽ ഇന്നലെ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും എത്തിയിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിലേതെന്ന് സ്‌കൂൾ അധ്യാപകർ പറഞ്ഞു. കഴിഞ്ഞദിനസം എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങൾ സംബന്ധിച്ച് ക്ലസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. കൊച്ചിയിൽ അമ്മയുടെ മൃതദേഹം നാട്ടുകാരും ബന്ധുക്കളുമറിയാതെ കുഴിച്ചിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന മകൻ പ്രദീപിനെ വിട്ടയക്കും. അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും പ്രദീപ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയക്കുന്നത്. വെണ്ണല സ്വദേശിനി അല്ലിയാണ് മരണപ്പെട്ടത്. പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റ൪ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിനു കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമ്മാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. ഫോർമുല ഇ കാർ റേസിംഗ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകനും ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റുമായി കെ.ടി രാമറാവുവിനെതിരെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടന്ന സംഭവത്തിലാണ് നടപടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. രാഹുൽ ഗാന്ധി, എം പിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എം പിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.രാഹുൽ ഗാന്ധി കാരണം രണ്ട് എം പിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു. മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി. തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി നീക്കത്തിന് തിരിച്ചടി. എകെ ശശീന്ദ്രൻ തത്കാലം മന്ത്രിയായി തുടരട്ടെയെന്ന് സിപിഎം സംസ്ഥാന കമ്മറ്റി നിർദേശിച്ചു. ശശീന്ദ്രനെ മാറ്റി, തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ ബുധനാഴ്ച ശരത് പവാറിനെ കണ്ടിരുന്നു. ഇതേ തുടർന്ന് പ്രകാശ് കാരാട്ട് സിപിഎം സംസ്ഥാന നേതൃത്തിനോട് വ്യക്ത ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് സംസ്ഥാന തേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. ശരത് പവാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡൽഹിയിൽ കാണാൻ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങൾ ശരത് പവാറുമായി ചർച്ച നടത്തിയെന്നും പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതും തന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (2) നാളെ ശിക്ഷ വിധിക്കും. കഴിഞ്ഞദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്. 2022 മാര്‍ച്ച് ഏഴിനാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം. നിശാഗന്ധിയിൽ മിഡ്നൈറ്റ് സ്ക്രീനിങ്ങിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുക. ദീപാ മേത്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ തുടങ്ങിയവയും ഇന്നത്തെ പ്രധാന സിനിമകളാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.