NEWS

പാർലമെന്റിൽ നാടകീയ രംഗങ്ങൾ; എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും

Follow Us പാർലമെന്റിൽ എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും ന്യൂഡൽഹി: അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നീല വസ്ത്രങ്ങൾ ധരിച്ച് പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. കോൺഗ്രസ് എംപിമാർ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ ഉന്തും തള്ളും ഉണ്ടായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ രാഹുൽ ബിജെപി എംപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു. രാഹുൽ ഗാന്ധി തള്ളിയിട്ട് പരുക്കേറ്റെന്ന് ബിജെപി എംപി പ്രതാപചന്ദ്ര സാംരഗി ആരോപിച്ചു. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ പോലീസ് സുരക്ഷാ ഒരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. പാർലമെന്റ് വളപ്പിൽ സംഘർഷാവസ്ഥ തുടരുകയാണ്. കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. അംബേദ്കറെ ജീവിച്ചിരുന്ന കാലത്ത് അനാദരിച്ചത് കോൺഗ്രസ് ആണെന്നും അതുകൊണ്ടാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചതെന്നും ഖാർഗെയുടെ ആരോപണത്തെ തള്ളിയ സഭാ നേതാവ് ജെ പി നദ്ദ ആരോപിച്ചു. രാജ്യസഭയിൽ ഡോ. ബി ആർ അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. കോൺഗ്രസ് വസ്തുതകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബി ആർ അംബേദ്കറിനെതിരായ പരാമർശത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ മാധ്യമങ്ങളെ കണ്ടത്. അമിത് ഷായുടെ പരാമർശം ബി ആർ അംബേദ്കറെ അവഹേളിക്കുന്നതാണെന്ന് അവകാശപ്പെട്ട കോൺഗ്രസ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.