NEWS

Kerala News Highlights September 15: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി

Follow Us Kerala News Today (ഫയൽ ഫൊട്ടോ) Kerala News Today Highlights: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് മെന്ധർ സബ് ഡിവിഷനിലെ ഗുർസായി ടോപ്പിന് സമീപം പൊലീസും സൈന്യവും സംയുക്ത തിരച്ചിൽ നടത്തിയത്. പിതിയിരുന്ന ഭീകരർ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറില്‍ അധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രദേശവാസികളാണ് കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പന കുറഞ്ഞു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 14 കോടി രൂപയുടെ കുറവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒൻപത് ദിവസങ്ങളിൽ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളിൽ കഴിഞ്ഞവർഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു. അതേസമയം, ഉത്രാട ദിവസത്തെ മദ്യ വിൽപ്പനയിൽ 4 കോടിയുടെ വർധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വിൽപ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്. റാഞ്ചി: ജാർഖണ്ഡിൽ നിന്ന് ആറ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസുകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകളുടെ സർവ്വീസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നേരത്തെ ജംഷ്ഡ്പൂർ റെയിൽവേ സ്റ്റേഷനിൽ സർവ്വീസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് തീരുമാനിച്ചതെങ്കിലും കനത്ത മഴ കാരണം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ടാറ്റാനഗർ - പട്ന, ഭഗൽപൂർ - ദുംക - ഹൗറ, ബ്രഹ്മപൂർ - ടാറ്റാനഗർ, ഗയ - ഹൗറ, ദിയോഘർ - വാരണാസി, റൂർക്കേല - ഹൗറ എന്നിവയാണ് ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതിയതായി ആരംഭിച്ച വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആറ് പുതിയ വന്ദേഭാരത് സർവ്വീസുകൾ തുടങ്ങിയത്. നേരത്തെ, ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പായി സോറൻ ബിജെപിയിൽ ചേർന്നിരുന്നു. ഇദ്ദേഹം പാർട്ടിയിൽ ചേർന്നതിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹവും രൂക്ഷമാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കി ചമ്പായി സോറന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ പരാതി. മലപ്പുറം: എടരിക്കോട് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകള്‍ ഒരു വയസുകാരി ഹൈറ മറിയത്തെയാണ് ബക്കറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനു പുറത്തെ ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാർ സമര സമിതിയും തിരുവോണ ദിനത്തില്‍ ഉപവാസ സമരം നടത്തി. വണ്ടിപ്പെരിയാറ്റിൽ നടക്കുന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യത്തോടെയാണ് ഉപവാസം നടത്തിയത്. കോഴിക്കോട് പേരാമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. പേരാമ്പ്രയ്ക്ക് സമീപ പ്രദേശമായ പള്ളിത്താഴം ഭാഗത്താണ് കാട്ടാനയറങ്ങിയത്. നഗരത്തോട് ചേർന്ന ഭാഗത്താണ് ആനയിറങ്ങിയത്. പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ആനയെ തിരികെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. എറണാകുളത്ത് യുവാവിനെ നടുറോഡിൽ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി മരോട്ടിച്ചുവടിലാണ് ഇന്നു രാവിലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഇടപ്പള്ളി കൂനംതൈ സ്വദേശി പ്രവീണ്‍ ആണെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്നാണ് വിവരം. കൊലപാതമാകാമെന്ന് സംശയമുണ്ട്. ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്ന് ആറു പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പത്ത് പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം മീററ്റിലാണ് മൂന്നു നില കെട്ടിടം തകർന്നത്. ചണ്ഡീഗഡിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടാമത്തെ പ്രതി പിടിയിൽ. ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഗുരുദാസ്പൂര് ബട്ടാല സ്വദേശി വിശാൽ മസിഹിനെ ഡൽഹിയിൽ നിന്ന് പിടികൂടിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഗൗരവ് യാദവ് പറഞ്ഞു. എറണാകുളത്ത് ആലുവ ഗ്യാരേജിന് സമീപം സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിട്ടിച്ച് മധ്യവയസ്കൻ മരിച്ചു. തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫാണ് (55) മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ രാവിലെ ദേശീയപാതയിലാണ് അപകടം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.