Follow Us Kerala Malayalam News Today Highlights കൽപറ്റ: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികൾകൂടി പിടിയിൽ. പ്രതികളായ നബീൽ, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രണ്ടു പ്രതികൾ പിടിയിലായിരുന്നു. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. മാതന്റെ കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരുക്കേറ്റിരുന്നു. നഗരനയ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂർണ്ണ നഗര നയ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗര നയ കമ്മീഷൻ ചെയർമാൻ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത്. ആചാര വഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് സന്നിധാനത്ത് എത്തിയത്. മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനന പാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി. തുടർന്ന് പമ്പാ സദ്യയും നടത്തി ധനു മൂന്നിന് രാവിലെ പമ്പ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി. സംസ്ഥാനത്ത് വീണ്ടും എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിൽ കഴിയുകയായിരുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് എത്തിയ വയനാട് സ്വദേശിക്കും എം പോക്സ് സ്ഥിരീകരിച്ചിരുന്നു. വാര്‍ഡ് പുനര്‍വിഭജനത്തില്‍ ഇടപെട്ട് ഹൈക്കോടതി. എട്ട് നഗരസഭകളിലെ വാര്‍ഡ് പുനര്‍വിഭജനം ഹൈക്കോടതി റദ്ദാക്കി. റദ്ദാക്കിയത് കൊടുവള്ളി, ഫറോക്ക്, മുക്കം,പാനൂര്‍,പയ്യോളി പട്ടാമ്പി, ശ്രീകണ്ഠാപുരം,മട്ടന്നൂര്‍ നഗരസഭകളിലെ വിഭജനം. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവും റദ്ദാക്കി. മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരുടെ ഹര്‍ജിയിലാണ് ഉത്തരവ്. 2011 ലെ സെൻസസിൻ്റെ അടിസ്ഥാനത്തിൽ ഈ നഗരസഭകളിൽ നേരത്തെ വാർഡ് വിഭജനം നടന്നിരുന്നു. വിഭജനം പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തിലാവണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുങ്കത്തറ എംബിഎം സ്കൂളിലെ വിദ്യാർത്ഥിയാണ്. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചറിനേക്കാള്‍ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു വര്‍ഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സയ്ക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വരുന്നതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നല്‍കിയിരുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ രണ്ടര ലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് ആറേമുക്കാല്‍ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയില്‍ നിന്നും 5 ലക്ഷം രൂപ ഒരു കുടുംബത്തിന്റെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നു. സൗജന്യ ചികിത്സയില്‍ കേരളം ശക്തമായ നിലപാടും പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എയര്‍ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. പഴയ ബില്ലുകള്‍ ഇപ്പോള്‍ എവിടുന്ന് കിട്ടിയെന്ന് കോടതി ചോദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് കോടതി വിശദീകരണം തേടി. പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ബ്രിസ്ബെയ്നിൽ നടക്കുന്ന ഗാബ ടെസ്റ്റ് മത്സരത്തിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. കോഴിക്കോട് കൈതപ്പൊയിലിൽ വാഹനാപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മലപ്പുറം മങ്കടയ്ക്ക് സമീപം വലമ്പൂരിൽ യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം. കരുവാരങ്കുണ്ട് സ്വദേശി ഷംസുദീന് മർദനത്തിൽ കണ്ണുകൾക്ക് ഗുരുതര പരുക്കേറ്റു. മുമ്പിൽ പോയ വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അരി മോഷ്ടിച്ചെന്ന് സംശയം, ദലിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി
December 24, 2024എം.ആര്.അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ് മേധാവി: Kerala News Highlights
December 23, 2024What’s New
Spotlight
വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ; പരിശോധിച്ചപ്പോൾ 52 കിലോ സ്വർണ്ണം
- By Sarkai Info
- December 21, 2024
Featured News
Kerala News Live Updates: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
- By Sarkai Info
- December 20, 2024
ജനറൽ ബിപിൻ റാവത്തിന്റെ മരണം; മാനുഷിക പിഴവെന്ന് റിപ്പോർട്ട്
- By Sarkai Info
- December 20, 2024
Latest From This Week
ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുത്തു: Kerala News Highlights
NEWS
- by Sarkai Info
- December 19, 2024
ബിജെപി-ആർഎസ്എസ് ചിന്താഗതി അംബേദ്കർ വിരുദ്ധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
NEWS
- by Sarkai Info
- December 19, 2024
പാർലമെന്റിൽ നാടകീയ രംഗങ്ങൾ; എൻഡിഎ- ഇന്ത്യ എംപിമാർ തമ്മിൽ ഉന്തും തള്ളും
NEWS
- by Sarkai Info
- December 19, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മീന ഗണേഷ് ഇനി ഓർമ
- December 19, 2024
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പ്രതികൾ കൂടി കസ്റ്റഡിയിൽ
- December 18, 2024
അമിത് ഷായുടെ അംബേദ്കർ പരാമർശം; പ്രതിരോധവുമായി പ്രധാനമന്ത്രി
- December 18, 2024