NEWS

പലസ്തീനെ പിന്തുണച്ച ഹോളിവുഡ് നടി മെലീസ ബരേരയെ സ്‌ക്രീം 7ല്‍ നിന്ന് പുറത്താക്കി

നവകേരള സദസ്; വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന് കോഴിക്കോട്ടെ തദ്ദേശസ്ഥാപനങ്ങൾ ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികളുടെ അടിപിടി Karunya Plus KN 497 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്? മ്യാന്‍മർ സംഘർഷ ഭൂമി; പട്ടാളക്കാരടക്കം അഭയാർത്ഥികളായി ഇന്ത്യയിലേക്ക് സ്‌ക്രീം-7 (scream-7) സിനിമാ സീരിസിൽ നിന്ന് നടി മെലീസ ബരേരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പലസ്തീനെ പിന്തുണച്ച് നടി രംഗത്തെത്തിയതിന് പിന്നാലെയാണ് അവരെ സിനിമയില്‍ നിന്ന് പുറത്താക്കിയത്. ജൂതവിരോധം വ്യക്തമാക്കുന്ന പോസ്റ്റാണ് മെലീസയുടേതെന്ന് സിനിമയുടെ ബാനറായ സ്‌പൈഗ്ലാസ് മീഡിയ ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മെലീസയെ സിനിമയില്‍ നിന്ന് പുറത്താക്കിയത്.ജൂതവിരോധവും വിദ്വേഷവും ഉണര്‍ത്തുന്ന വാക്കുകളും പ്രവര്‍ത്തിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് സ്‌പൈഗ്ലാസ് വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലായിരുന്നു മെലീസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്നായിരുന്നു മെലീസയുടെ പോസ്റ്റില്‍ പറഞ്ഞത്.തുടര്‍ന്ന് മെലീസയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചു. സ്‌ക്രീം-7ല്‍ സുപ്രധാന വേഷമവതരിപ്പിക്കേണ്ടയാളായിരുന്നു മെലീസ. സ്‌ക്രീം 5ലും സ്‌ക്രീം6ലും അവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. Also read-ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും ഒക്ടോബര്‍ 7നാണ് ഹമാസ് പോരാളികള്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. നിരവധി ഇസ്രായേലി പൗരന്‍മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ഇസ്രായേലും പ്രത്യാക്രമണം നടത്തി. ഗാസയില്‍ നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാറായിട്ടുണ്ട്. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ആദ്യഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുക. അതേസമയം, ഹമാസിനെ തുടച്ചു നീക്കാതെ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസത്തില്‍ 50 ബന്ദികള്‍ എന്ന നിലയിലാണ് മോചനം. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇസ്രായേല്‍ അറിയിച്ചു. അതിനിടയില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേല്‍ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ അൽ ഷിഫ ആശുപത്രിയിലാണ്. എന്നാല്‍ ഹമാസിന്റെ പ്രവര്‍ത്തനം ഷിഫ ആശുപത്രിയുടെ മറവില്‍ ആണെന്നും സൈനിക ലക്ഷ്യങ്ങള്‍ക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ കമാന്‍ഡ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു. നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Actress , Hamas , Israel Palestine ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.