NEWS

തമിഴ്നാട്ടില്‍ 55 ഇടങ്ങളില്‍  RSS റൂട്ട് മാര്‍ച്ച് നടത്തി

'കള്ളിന് കിക്കില്ലാത്തതും ക്വാർട്ടർ കിട്ടാനില്ലാത്തതും' മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാല്‍ പരിഹരിക്കാനാകുമോ? 'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരണയായത് ഹിന്ദുവിശ്വാസം': യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി ‘നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെട്ട ഗോത്ര ബാലിക ബുധിനി ഓർമയായി ഇലക്ട്രിക് കാറുമായി ഞെട്ടിക്കാൻ ഷഓമി, തൊട്ടുപിന്നാലെ ആപ്പിളും സോണിയും ചെന്നൈ: തമിഴ്‌നാട്ടില്‍ 55 ഇടങ്ങളില്‍ ആര്‍എസ്എസ് സമാധാനപരമായി റൂട്ട് മാര്‍ച്ച് നടത്തി. ഞായറാഴ്ചയോടെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.ആര്‍എസ്എസിന്റെ 99-ാം സ്ഥാപക വർഷത്തോട് അനുബന്ധിച്ചായിരുന്നു മാര്‍ച്ച്. അതോടൊപ്പം രാമലിംഗ സ്വാമികളുടെ 200-ാം ജന്മവാര്‍ഷികാഘോഷവും റൂട്ട് മാര്‍ച്ചിന് പശ്ചാത്തലമായതായാണ് റിപ്പോര്‍ട്ട്. ഒപ്പം സ്വാമി വിവേകാനന്ദന്‍, ബിആര്‍ അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, മധുര, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ശിവഗംഗ, നീലഗിരി എന്നിവിടങ്ങളിലാണ് മാര്‍ച്ച് നടത്തിയത്. പോലീസ് സുരക്ഷയോടെയായിരുന്നു മാര്‍ച്ച്.കേന്ദ്രമന്ത്രി എല്‍ മുരുകനും റാലിയില്‍ പങ്കെടുത്തിരുന്നു. ചെന്നൈയില്‍ ക്രോംപേട്ടില്‍ നടന്ന റാലിയിലിലാണ് അദ്ദേഹം പങ്കെടുത്തത്. ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. ക്രോംപേട്ട് കുമാരന്‍ കുണ്ട്രം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് ഏകദേശം 3 കിലോമീറ്ററോളം സഞ്ചരിച്ച് വിവേകാനന്ദ സ്‌കൂളില്‍ അവസാനിപ്പിച്ചിരുന്നു. Also read-ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു പി സർക്കാർ നീലഗിരി ജില്ലയിലെ പന്തലൂരിലുള്ള എരുമാട് ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച റാലി ആര്‍എസ്എസ് ദക്ഷിണ മേഖല സെക്രട്ടറി മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന തെരുവുകളിലൂടെ റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. ദേശഭക്തി ഗാനങ്ങളും സംഗീത പരിപാടികളും റൂട്ട് മാര്‍ച്ചിനൊപ്പം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ വെച്ചാണ് ഈ മാര്‍ച്ച് അവസാനിപ്പിച്ചത്. RSS members organise route march in various parts of Chennai. #RSS #RSSRally #RSSMembers #RouteMarch #Chennai pic.twitter.com/eEtrs46BTB — DT Next (@dt_next) November 19, 2023 ആര്‍എസ്എസിന്റെ ഔദ്യോഗിക യൂണിഫോം ധരിച്ചാണ് പ്രവര്‍ത്തകര്‍ റൂട്ട് മാര്‍ച്ചിനെത്തിയത്. കനത്ത പോലീസ് കാവലും മാര്‍ച്ചിന് ഏര്‍പ്പെടുത്തിയിരുന്നു.റാലിയ്ക്ക് ശേഷമുള്ള സമ്മേളനത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമാധാനപരമായാണ് റൂട്ട് മാര്‍ച്ച് നടന്നതെന്ന് പോലീസ് അറിയിച്ചു. ” വിദ്യാര്‍ത്ഥികള്‍, ദിവസ വേതനക്കാര്‍, പ്രൊഫഷണലുകള്‍, തുടങ്ങി ആര്‍എസ്എസിന്റെ ഭാഗമായ നിരവധി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് നടത്തെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. പതിവ് പരിശീലനത്തിന്റെ ഭാഗമാണ് റൂട്ട് മാര്‍ച്ച്. ഹിന്ദു സമൂഹത്തിന് ഒന്നിച്ച് മുന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്,” ആര്‍എസ്എസ് നേതൃത്വം അറിയിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്ത് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മതം നല്‍കിയിരുന്നു. നവംബര്‍ ആറിന് സുപ്രീം കോടതിയ്ക്ക് മുമ്പാകെയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: March , Rss , Tamil nadu ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.