NEWS

ഒരു ലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദിയും? പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചെന്ന് സംഘാടകർ

ദേശീയ സിനിമാ അവാർഡ് ജേതാവ് ദിനേശ് മേനോന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ റിട്ടയർ ചെയ്ത പൊലീസുകാരന് സർട്ടിഫിക്കറ്റ് ഓൺലൈനായി പുതുക്കാൻ നഷ്ടമായത് 1.2 ലക്ഷം രൂപ മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം 'ഡ്രസ്സിംഗ് റൂമിലേത് വൈകാരിക കാഴ്ചയായിരുന്നു; അത് കണ്ടു നിൽക്കുക പ്രയാസമായിരുന്നു '; രാഹുൽ ദ്രാവിഡ് ന്യൂഡല്‍ഹി: ഒരുലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന കൊല്‍ക്കത്തയിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ സുഖന്ദ മജൂംദാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ”ഡിസംബര്‍ 24നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ‘ഏക് ലാക് ഗീതാ പാത്ത്'(ek lakh gita path) നടക്കുക,” അദ്ദേഹം പറഞ്ഞു. ” പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു. ഒരു ലക്ഷം പേരാണ് പരിപാടിയില്‍ ഗീതാ പാരായണം നടത്തുക,” അദ്ദേഹം പറഞ്ഞു. Also read-ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു പി സർക്കാർ ഇതൊരു രാഷ്ട്രീയേതര പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ സിവി ആനന്ദ മോഹന്‍ ബോസ്, സംസ്ഥാനത്തെ മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മജൂംദാര്‍ പറഞ്ഞു. പരിപാടിയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മെനഞ്ഞ പരിപാടിയാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ”ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് തന്നെ ഇനി ബിജെപി നേതാക്കള്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത് ഞങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇതൊന്നും കൊണ്ട് യാതൊരു നേട്ടവും ബിജെപിയ്ക്കുണ്ടാകാന്‍ പോകുന്നില്ല,” തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ആകെ 42 ലോക്‌സഭാ സീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബിജെപിയ്ക്ക് പശ്ചിമബംഗാളില്‍ നിന്ന് ലഭിച്ചത്. 22 സീറ്റുകളിലും വിജയക്കൊടി പാറിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസിന് വെറും 2 സീറ്റുകളാണ് ലഭിച്ചത്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Bhagavad gita , Bjp , Narendra modi ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.