NEWS

WHO ഉദ്യോഗസ്ഥരുടെ ലൈംഗിക ഇരകൾക്ക് 20,000 രൂപ വീതം നഷ്ടപരിഹാരം; ഉദ്യോഗസ്ഥരുടെ ദിവസചെലവിനേക്കാൾ കുറവ്

സൈബർ തട്ടിപ്പ്: വ്യാജ ഇമെയിലുകൾ തിരിച്ചറിയാൻ അഞ്ച് വഴികൾ കേരള MVDയേക്കാള്‍ കടുത്ത നടപടിയുമായി തമിഴ്‌നാട്; റോബിൻ ബസിന് കേരളത്തിന് പുറമേ തമിഴ് നാട്ടിലും പിഴ നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഒരു പിസ വാങ്ങൂ, ഒരു നായ്കുട്ടിയെ ദത്തെടുക്കൂ; വേറിട്ട ക്യാംപെയ്നുമായി അമേരിക്കൻ റെസ്റ്റോറന്റ് അസോസിയേറ്റഡ് പ്രസ്സ് കോം​ഗോയിൽ എബോള പ്രതിരോധത്തിനെത്തിയ ലോകാരോ​ഗ്യ സംഘടനാ ഉദ്യോഗസ്ഥരുടെ ലൈംഗികപീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് ഡബ്ള്യുഎച്ച്ഒ 250 ഡോളർ വീതം (20,000 രൂപ) നഷ്ടപരിഹാരം നൽകി. ലൈംഗികാതിക്രമം തടയാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ ഇതേക്കുറിച്ച് നേരിട്ട് മനസിലാക്കാൻ ഇക്കഴിഞ്ഞ മാർച്ചിൽ കോം​ഗോയിൽ എത്തിയിരുന്നു. പ്രദേശത്തെ നൂറിലേറെ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരകളായെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലൈംഗിക പീഡനത്തിന് ഇരകളായവർക്കു ജനിച്ച പതിനേഴു കുട്ടികളുടെ ചികിത്സാ ചെലവ് വഹിക്കാനും ലോകാരോഗ്യ സംഘടന പ്രവർത്തിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ലൈം​ഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളിൽ ഒരാൾ സങ്കീർണമായ ആരോ​ഗ്യ പ്രശ്നങ്ങളുള്ള ഒരു കുഞ്ഞിനു ജൻമം നൽകിയതായും ലോകാരോ​ഗ്യ സംഘടനയിലെ ഡോ. ഗയാ ഗാംഹെവാഗെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. എബോള തടയാൻ രാജ്യത്തെത്തിയ ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി നൂറിലേറെ സ്ത്രീകൾ പരാതിപ്പെട്ടതായും ഡോ. ഗയാ ഗാംഹെവാഗെ കൂട്ടിച്ചേർത്തു. ലോകാരോ​ഗ്യ സംഘടനയിലെ ഒരു ഡോക്ടർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും താൻ ഒരു കുട്ടിക്ക് ജൻമം നൽകിയെന്നും, അതിനാൽ തനിക്ക് ഭൂമിയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണമെന്നും ഇരകളിലൊരാൾ ഡബ്ള്യുഎച്ച്ഒയോട് ആവശ്യപ്പെട്ടു. ഇക്കാര്യം തങ്ങൾ പരിശോധിച്ചു വരികയാണെന്നും ഡോ. ഗയാ ഗാംഹെവാഗെ പറ‍ഞ്ഞു. Also read-എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് – ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ എന്നാൽ, കോംഗോ തലസ്ഥാനത്ത് ജോലി ചെയ്യുന്ന യു.എൻ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ചെലവിനേക്കാൾ കുറവാണ് ഇരകൾക്ക് ലഭിച്ച നഷ്ടപരിഹാരമെന്ന് അസോസിയേറ്റഡ് പ്രസ്സിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒരു ദിവസം 2.15 ഡോളറിൽ താഴെ മാത്രം വരുമാനം ലഭിക്കുന്നവരാണ് ഈ രാജ്യത്തുള്ളവരെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ രേഖകൾ സൂചിപ്പിക്കുന്നു. ഇവരുടെ നാലു മാസത്തെ സാധാരണ ജീവിതച്ചെലവുകൾക്കുള്ള തുക മാത്രമേ സംഘടന നൽകിയിട്ടുള്ളൂ. ഈ പണം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങളും ഉണ്ടായിരുന്നു. വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനായുള്ള ലോകാരോ​ഗ്യ സംഘടനയുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തുവർക്കു മാത്രമേ ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ. ‌ തങ്ങൾക്ക് ലഭിച്ച പണം ഒന്നിനും പര്യാപ്തമല്ലെന്നും നീതി ഉറപ്പാക്കണമെന്നുമാണ് ഇരകളിൽ ചിലർ പറയുന്നത്. ഡബ്ള്യുഎച്ച്ഒ ഉദ്യോ​ഗസ്ഥരാൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കോംഗോയിലെ പല സ്ത്രീകൾക്കും ഇപ്പോഴും ഈ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇരകളിൽ മൂന്നിലൊന്ന് പേരെയും കണ്ടെത്തുക എന്നത് അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം തയ്യാറാക്കിയ ഒരു രഹസ്യ രേഖയിൽ പറയുന്നതായും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിരവധി സ്ത്രീകൾ തങ്ങളുടെ ഓഫർ നിരസിച്ചതായും ഡബ്ള്യുഎച്ച്ഒ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിന് മുമ്പ് സ്ത്രീകൾ പരിശീലന പരിപാടിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് യു.എൻ ഉ​ദ്യോ​ഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ക്യാംപെയ്ൻ നയിക്കുകയും ചെയ്യുന്ന പോള ഡോനോവൻ പറഞ്ഞു. 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Compensation , Sexual abuse case , Who ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.