NEWS

'പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യം': കേന്ദ്രവിദ്യാഭ്യാസ ധര്‍മേന്ദ്ര പ്രധാന്‍

ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടി തുടരും 'ഐഷുവിന് സിംപിളാണ് ഇഷ്ടം'; എന്നാൽ പ്രതിശ്രുതവരൻ അണിയിച്ച മോതിരത്തിന്റെ വില അറിയുമോ! വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച സംഭവം; ഉടമയുടെ സഹോദരൻ പൊലീസ് പിടിയിൽ കാസർഗോഡ് പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഞായറാഴ്ച ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഈസ്റ്റേൺ റീജയണൽ ലാം​ഗ്വേജ് സെന്ററിൽ (Eastern Regional Languages Centre) വെച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് എട്ടാം ക്ലാസ് വരെ, കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും അവരുടെ പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ തുടക്കത്തിൽ, കുട്ടികള്‍ കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഭാഷയില്‍ പഠിക്കാനും എഴുതാനും കഴിയുന്നുണ്ടെങ്കില്‍ അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കാനും വിശകലനം നടത്താനുമുള്ള കഴിവ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷയില്‍ ഒഡിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയാണെങ്കില്‍ മധുസൂദനന്‍ ദാസ്, സരളാ ദാസ്, പഥാനി സാമന്ത എന്നിവരെപ്പോലെ മഹാന്മാരാകുമെന്നും മന്ത്രി പറഞ്ഞു. പിഎം സ്‌കൂള്‍ ഫോര്‍ റെയ്‌സിങ് ഇന്ത്യ (പിഎം-ശ്രീ) പദ്ധതി ഒഡീഷയില്‍ നടപ്പാക്കാനും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒഡിയ ഭാഷയെ പുതിയ തലമുറയില്‍ ജനപ്രിയവും സ്വീകാര്യവുമാക്കുന്നതിനായി ഡിസംബറില്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ചര്‍ച്ചകള്‍, ഉപന്യാസ മത്സരങ്ങള്‍ തുടങ്ങിയ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്‌മണ്യ ഭാരതിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഭാരതീയ ഭാഷാ ദിവസ് ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 28ന് ആരംഭിച്ച ആഘോഷം ഡിസംബര്‍ 11 വരെ തുടരും. ഗഞ്ചം, മയൂര്‍ഭഞ്ച്, സംബല്‍പൂര്‍, ധേങ്കനാല്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സംസാരിക്കുന്ന ഭാഷ വളരെ മധുരതരമാണെന്ന് പ്രധാന്‍ പറഞ്ഞു. ഈസ്റ്റേണ്‍ റീജിയണല്‍ ലാംഗ്വേജസ് സെന്ററിലെ പുതിയ കെട്ടിടം, ഹോസ്റ്റല്‍, അതിഥി മന്ദിരം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഞായറാഴ്ച റെയില്‍വേ ഓഡിറ്റോറിയത്തില്‍ നടന്ന മറ്റൊരു പരിപാടിയില്‍ സംസ്ഥാനത്തെ 63 കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും പ്രധാനമന്ത്രി-ശ്രീ പദ്ധതിയും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. Summary: Education Minister Dharmendra Pradhan stressed the need for studying in regional language ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Education Minister Dharmendra Pradhan , Minister dharmendra pradhan ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.