NEWS

ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടി തുടരും

ക്ഷീണവും വിഷാദവും അനുഭവപ്പെടാറുണ്ടോ? വൈറ്റമിൻ B12 കുറവാകാം കാരണം സ്റ്റേ നിലനില്‍ക്കെ AITP ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോയ സംഭവം; പൊലീസുകാ‍ർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തൽ 'ഇന്ത്യ തോൽക്കാൻ കാരണം അപശകുനം'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി ബംഗ്ലാദേശ് ജമാഅത് ഇസ്ലാമി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കി ഉത്തരവിറക്കിയത്. ജമാഅതിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് അവാമി ലീഗിനെ തങ്ങൾക്കെതിരെയുള്ള കോടതി വിധി അനുകൂലമാക്കി എടുക്കുന്നതിലേക്ക് നയിച്ചത് എന്നും, ഇലക്ഷനിൽ പാർട്ടി പങ്കെടുക്കുന്നത് തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ജമാ അത് നായെബ് – ഇ -അമീർ സ്യീദ് അബ്ദുള്ള മുഹമ്മദ്‌ താഹർ പറഞ്ഞു. അവാമി ലീഗുമായി താരതമ്യം ചെയ്യുമ്പോൾ ജമാഅതിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടുതലാണ്. ഈ വിധി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ജമാഅത് ഇസ്ലാമി ഇതിനെ രാഷ്ട്രീയപരമായി തന്നെ നേരിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഞങ്ങളുടെ മുതിർന്ന വക്കീൽ എ.ജെ മുഹമ്മദ്‌ അലിക്ക് വ്യക്തിപരമായ ചില കാരണങ്ങളാൽ ഹാജരാകാൻ കഴിഞ്ഞില്ല, അതുപോലെ അഭിഭാഷകനായ സൈനുൾ അബ്ദീനും ഇന്ന് ഹാജരായില്ല. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് വിധി പ്രസ്താവിക്കുന്നത് ആറ് ആഴ്ച വരെ എങ്കിലും നീട്ടി വയ്ക്കണം എന്ന് അപേക്ഷ നൽകിയിരുന്നു” വിധിക്ക് ശേഷം ജമാഅത്തിന്റെ അഭിഭാഷകൻ സിയാവുർ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തതിനുള്ള ഹർജിക്ക് ഒപ്പം കോടതിയലക്ഷ്യ ഹർജിയിലും വാദം കേൾക്കണമെന്ന് മറുഭാഗം വാദിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ജമാഅത് – ഇ – ഇസ്‌ലാമി നൽകിയ ഹർജി കോടതി തള്ളി. രജിസ്ട്രേഷൻ കോടതി റദ്ദാക്കിയിട്ടും ജമാഅത് രാഷ്ട്രീയ പ്രകടനങ്ങൾ നടത്തുന്നുണ്ട്. കോടതിയലക്ഷ്യ കേസ് ഹൈക്കോടതി നൽകിയ ഉത്തരവിൽ ആണെന്നും അത് അപ്പീൽ കോടതിയുടെ പരിധിയിൽ വരില്ലെന്നും അതിനാൽ അപേക്ഷ ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത് എന്നും കോടതി പറഞ്ഞതായി അഭിഭാഷകൻ സിയാവുർ റഹ്മാൻ പറഞ്ഞു. എന്നാൽ അപ്പീൽ കോടതി കേസ് തള്ളിയതിനാൽ ഇനി ഇൻഞ്ചക്ഷൻ ഓർഡറിന് അപേക്ഷിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പീൽ സമർപ്പിക്കാനുള്ള അവധിക്കായി അപേക്ഷിക്കാനുള്ള നിയമവശങ്ങളെക്കുറിച്ച് സംസാരിച്ച സിയാവുർ റഹ്മാൻ അപേക്ഷ പുന:പരിശോധിക്കാനുള്ള സാധ്യതകളെക്കുറിച്ചും അങ്ങനെ എങ്കിൽ അത് കോടതിയുടെ പരിധിയിൽ വരും എന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് താരിഖ് ഫെഡറേഷൻ സെക്രട്ടറി ജനറൽ റെസോൾ ഹഖ് ചന്ദ്പുരിയും മറ്റ് 24 ഓളം പേരും ചേർന്ന് 2009 ൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ജമാഅതിന്റെ രജിസ്ട്രേഷൻ നിയമവിരുദ്ധമാണെന്ന് 2013 ഓഗസ്റ്റിൽ ഹൈക്കോടതി പറഞ്ഞിരുന്നു. ജമാഅത് ഇസ്ലാമി ഒരു മതത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർട്ടി ആണെന്നും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും അവർ വിശ്വസിക്കുന്നില്ല എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ” ജമാഅത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക് എതിരെ പാർട്ടി നൽകിയ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ അവർക്കിനി ഒരു രാഷ്ട്രീയ പാർട്ടിയായി തുടരാൻ കഴിയില്ല. റാലികൾ നടത്തുവാനോ രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കാനോ സാധിക്കില്ല. ” – ഹർജിക്കാരുടെ അഭിഭാഷകൻ ബാരിസ്റ്റർ തനിയ അമീർ പറഞ്ഞു. അവർ രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിച്ചാൽ ഞങ്ങൾ കോടതിയലക്ഷ്യത്തിന് അപ്പീൽ കോടതിയിൽ ഹർജി നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Bangladesh , Jamaat , Politics ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.