NEWS

പ്രധാനമന്ത്രിക്കെതിരായ 'ദുശ്ശകുനം' പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പഠിച്ചത് ചാർട്ടേഡ് അക്കണ്ടൻസി; ചെയ്യുന്നത് ബിസിനസ്; ഓർഗാനിക് ഫേസ് പായ്ക്ക് വിൽപനയിലൂടെ നേട്ടം കൊയ്ത് സംരംഭക നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നടൻ പ്രകാശ് രാജിന് ഇ ഡി നോട്ടിസ് കോട്ടയത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട എട്ടാംക്ലാസുകാരിയുടെ മൃതദേഹം മീനച്ചിലാറിൽനിന്ന് കണ്ടെത്തി 'പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു'; മുഹമ്മദ് ഷമി ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ​ങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്. പ്രധാനമന്ത്രിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാരൻ’ എന്നു പരാമർശിക്കുന്ന പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്. രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നിലപാട്. Also Read- മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം ‘‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, ദുശ്ശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം”- രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന്റെ വിഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനുമായി താരതമ്യം ചെയ്തുവെന്നും ഇന്ത്യയിലെ മുതിർന്ന നേതാവിനെ മോശം മനുഷ്യനായി ചിത്രീകരിച്ചു​വെന്നും ബിജെപിയുടെ പരാതിയിൽ പറയുന്നു. നവംബർ 25ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാവാനാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പോക്കറ്റടിക്കാരൻ ഒറ്റക്ക് വരില്ലെന്നായിരുന്നു രാജസ്ഥാനിലെ റാലിയിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. ഒരാൾ മുമ്പിൽ നിന്ന് വരുമ്പോൾ ഒരാൾ പിന്നിൽ നിന്നും മറ്റൊരാൾ ദൂരെ നിന്നും വരും. പ്രധാനമന്ത്രി ഹിന്ദു-മുസ്‍ലിം, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ പറഞ്ഞത് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കും. ഈ സമയത്ത് അദാനി പിന്നിലൂടെയെത്തി പണം കൊള്ളയടിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരാളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ചതിലൂടെ കേവലം വ്യക്തിപരമായ ആക്രമണം മാത്രമല്ല രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതിനൊപ്പം നരേ​ന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തുകയും കൂടി കോൺഗ്രസ് നേതാവ് ചെയ്തിരിക്കുകയാണെന്ന് ബിജെപി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ​ Summary: Election Commission issued a notice to Congress leader Rahul Gandhi for calling Prime Minister Narendra Modi “panauti” (unlucky) and “jaibkatra” (pickpocket). ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Election commission of india , Prime minister narendra modi , Rahul gandhi ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.