NEWS

പുറത്താക്കിയതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് സുവെല്ല ബ്രാവർമാന്റെ കത്ത്; പ്രധാന കാര്യങ്ങൾ

'ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ വീടിന്റെ അകത്തളങ്ങളിലും;' ചാവേർ OTT AUS vs SA | ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികള്‍; ദക്ഷിണാഫ്രിക്കയെ തകർത്തത് 3 വിക്കറ്റിന് റെയില്‍വേ വരുമാനം 1.5 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ചരക്ക് നീക്കത്തിൽ നിന്ന് വരുമാനവർധന പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ കൺസർവേറ്റീവ് പാർലമെന്റ് അംഗം സുവെല്ല ബ്രാവർമാൻ. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് സുവെല്ല ബ്രാവർമാനെ യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കിയത്. സുനകിനയച്ച നീണ്ട കത്തിൽ വലിയ വിമർശനങ്ങളാണ് സുവെല്ല ബ്രാവർമാൻ ഉന്നയിച്ചിരിക്കുന്നത്. സുനകിന്റെ വ്യക്തിത്വം, നേതൃത്വം തുടങ്ങിയ കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കത്ത്. പ്രധാന നയങ്ങൾ ഓരോന്നും നടപ്പിലാക്കുന്നതിൽ സുനക് സർക്കാർ ആവർത്തിച്ചു പരാജയപ്പെട്ടതായും വാഗ്ദാനങ്ങൾ പലതും പാലിച്ചിട്ടില്ലെന്നും സുവെല്ല ആരോപിച്ചു. കത്തിലെ പ്രസക്ത ഭാ​ഗങ്ങളാണ് ചുവടെ: 1. സർക്കാരിൽ നിന്നും പുറത്തു പോയതിന്റെ നിരാശ: സർക്കാർ വിടാൻ ആവശ്യപ്പെട്ടതിൽ നിരാശയുണ്ടെന്ന് സുവെല്ല ബ്രാവർമാൻ പറഞ്ഞു, എന്നാൽ അത് ഏറ്റവും നല്ലതിനായിരിക്കും എന്ന് വിചാരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. 2. ആഭ്യന്തര സെക്രട്ടറി എന്ന നിലയിലുള്ള നേട്ടങ്ങൾ: 20,000 പുതിയ പോലീസ് ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റ്, പബ്ലിക് ഓർഡർ ആക്‌ട് 2023, നാഷണൽ സെക്യൂരിറ്റി ആക്‌റ്റ് 2023 എന്നിവ തുടങ്ങിയ നിയമനിർമാണങ്ങൾ ഹോം സെക്രട്ടറിയായിരുന്ന കാലത്തെ നേട്ടങ്ങൾ തുടങ്ങിയവയെല്ലാം സുവെല്ല ബ്രാവർമാൻ കത്തിൽ എടുത്തുപറഞ്ഞു. 3. വാ​ഗ്ദാനങ്ങൾ നിറവേറ്റാത്തതിൽ സർക്കാരിന് വിമർശനം: കുടിയേറ്റം കുറയ്ക്കാൻ നിയമ നടപടികൾ സ്വീകരിക്കുക, അനധികൃത കുടിയേറ്റം തടയുക, എന്നിവയുൾപ്പെടെ 2019 ലെ പ്രകടന പത്രികയിൽ ഉറപ്പു നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെട്ടതായി സുവല്ല ബ്രാവർമാൻ കുറ്റപ്പെടുത്തി. My letter to the Prime Minister pic.twitter.com/7OBzaZnxr2 — Suella Braverman MP (@SuellaBraverman) November 14, 2023 4. വാഗ്ദാനങ്ങൾ ലംഘിക്കൽ: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിക്കുന്നതിൽ സുവെല്ല ബ്രാവർമാന്റെ പിന്തുണ നിർണായകമായിരുന്നിട്ടും, പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ സുനക് പാലിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്. 5. കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള വിമർശനം: കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ച നിയമപരമായ സമീപനത്തെ സുവെല്ല കത്തിൽ വിമർശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, വെറുതേ സമയം പാഴാക്കുകയും രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നും സുവെല്ല ബ്രാവർമാൻ ആരോപിച്ചു. 6. ജൂതവിരുദ്ധതയെയും തീവ്രവാദത്തെയും കുറിച്ചുള്ള ആശങ്കകൾ: വർദ്ധിച്ചുവരുന്ന യഹൂദ വിരുദ്ധതയ്ക്കും തീവ്രവാദത്തിനും എതിരായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും സുവെല്ല നിരാശ പ്രകടിപ്പിച്ചു. വിദ്വേഷ പ്രകടനങ്ങൾ നിരോധിക്കുന്നതിനും ഇത്തരം ഭീഷണികളെ നേരിടുന്നതിനും നിയമനിർമാണം വേണമെന്നും സുവെല്ല ബ്രാവർമാൻ കൂട്ടിച്ചേർത്തു. 7. നേതൃമാറ്റത്തിനുള്ള ആഹ്വാനം: നിലവിലെ സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പരാജയങ്ങൾ നേരിട്ടെന്നും നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും സുവെല്ല ബ്രാവർമാൻ ഋഷി സുനകിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Letter , Rishi Sunak , Uk ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.