NEWS

'ഇന്ത്യയുടെ തോൽവി താങ്ങാനായില്ല'; 21കാരൻ ജീവനൊടുക്കിയെന്ന് കുടുംബം

കേരളത്തിലെ ആദ്യ എയർഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ ദേശീയ സിനിമാ അവാർഡ് ജേതാവ് ദിനേശ് മേനോന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ റിട്ടയർ ചെയ്ത പൊലീസുകാരന് സർട്ടിഫിക്കറ്റ് ഓൺലൈനായി പുതുക്കാൻ നഷ്ടമായത് 1.2 ലക്ഷം രൂപ മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം ആസ്സാമിൽ 21കാരന്റെ മരണം ഇന്ത്യയുടെ ലോക് കപ്പ് തോൽവി താങ്ങാൻ കഴിയാതെയാണെന്ന് കുടുംബം. ഗുഹാവത്തിയിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മൃണാൽ മസുംദാർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിറുബറിയിലെ ഒരു ഐടിഐ വിദ്യാർത്ഥിയാണ് മൃണാൽ. ഇന്ത്യയുടെ ലോക കപ്പ് തോൽവി യുവാവിന്റെ മാനസിക നില തകർത്തുവെന്നും മത്സര ശേഷം നല്ല രീതിയിൽ ഭക്ഷണം പോലും കഴിക്കാതെയാണ് യുവാവ് ഉറങ്ങാൻ പോയത് എന്നും വീട്ടുകാർ പറയുന്നു. രാവിലെ വാതിലിൽ തട്ടി ഏറെ നേരം വിളിച്ചിട്ടും യുവാവ് വാതിൽ തുറക്കാത്തത്തിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്. ഈ സമയം യുവാവ് കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണം എന്നും,ഉത്കണ്ഠയും പരിഭ്രാന്തിയുമാവാം ഇതിലേക്ക് നയിച്ചത് എന്നും ഡോക്ടർമാർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മാർട്ടം ചെയ്യുന്നതിനായി ഗുഹാവത്തി മെഡിക്കൽ കോളേജിലേക്ക് അയച്ചു. Also read-ലോകകപ്പ് ഫൈനലിലെ തോല്‍വി; വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്ക ശര്‍മ്മ; വൈറല്‍ ഫോട്ടോ ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകനായിരുന്നു മൃണാൽ. ഇന്ത്യ മത്സരത്തിൽ തോറ്റതിനെ തുടർന്ന് രാത്രി മൃണാൽ നല്ല രീതിയിൽ ഉറങ്ങിയിരുന്നില്ല. മത്സരം കഴിഞ്ഞ ശേഷം കടുത്ത നിരാശനായിരുന്നു മൃണാൽ. രാത്രി 12.30 ക്ക് ആണ് മൃണാൽ ഉറങ്ങാൻ പോയത്. രാവിലെ 6 മണിക്ക് മൃണാലിന്റെ അമ്മ നിരവധി തവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും വിളി കേൾക്കാത്തതിനെത്തുടർന്ന് വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു” – മൃണാലിന്റെ ബന്ധുവായ ധിരൻ മസുംദാർ പറഞ്ഞു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. മൃണാലിന്റെ അച്ഛൻ ഗുഹാവത്തിയിലെ എൻഇഎഫ് ലോ കോളേജ് ഓഫീസ് സ്റ്റാഫാണ്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Assam , ICC World cup , ICC World cup 2023 ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.