NEWS

ജപ്പാനിൽ വനിതാ തടവുകാർ ക്രൂര പീഡനത്തിന് ഇരയാകുന്നുവെന്ന് മനുഷ്യാവകാശ സംഘടന

ദുബായിലെ കനത്ത മഴയും ഇടിമിന്നലും; ദൃശ്യങ്ങളും ചിത്രങ്ങളും വൈറൽ ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളി; വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം: രാജ്മോഹൻ ഉണ്ണിത്താൻ PPF | ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാം; പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഷി ജിന്‍പിങ് - ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ ജപ്പാനിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർക്ക് നേരെയുള്ള ചൂഷണങ്ങൾ വർധിക്കുന്നുവെന്ന ആരോപണവുമായി രാജ്യത്തെ മനുഷ്യാവകാശ സംഘടന രംഗത്ത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് ആണ് ചൊവ്വാഴ്ച ഈ കാര്യം വ്യക്തമാക്കിയത്. ഗർഭാവസ്ഥയിലും സ്ത്രീകളുടെ കയ്യിൽ വിലങ്ങുകൾ ധരിപ്പിക്കുന്നുവെന്നും, ജനിച്ച കുട്ടിയുടെ അടുത്ത് നിന്നും അമ്മയെ മാറ്റി താമസിപ്പിക്കുന്നുവെന്നും, പ്രായമുള്ള വനിതാ തടവുകാർക്ക് വേണ്ടത്ര പരിചരണം ലഭ്യമാകുന്നില്ല എന്നും സംഘടന ആരോപിച്ചു. 60 ഓളം തടവുകാരുമായി സംഘടനയുടെ പ്രതിനിധികൾ സംസാരിച്ചതിന്റെ ഫലമായാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. പ്രസവ സമയത്ത് വരെ ചിലരെ വിലങ്ങ് അണിയിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ പൂർണമായും നിരാകരിച്ച ജപ്പാൻ ഗവണ്മെന്റ് തടവുകാർക്ക് മുലയൂട്ടൽ സമയത്തും, കുട്ടികളുടെ അടുത്തുള്ള സമയങ്ങളിലും അവരെ കുളിപ്പിക്കുകയും മറ്റും ചെയ്യുന്ന അവസരങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും ആവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ തടവുകാർക്കായി ഒരുക്കിയിട്ടുണ്ട് എന്നും പറഞ്ഞു. ജനിച്ച കുട്ടിയുടെ അടുത്ത് നിന്ന് പോലും അമ്മയെ ഉടനെ മാറ്റുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ജയിലുകളിൽ നടക്കുന്നുണ്ടെന്നാണ് സംഘടനയുടെ വാദം. 2021 വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് മോഷണ കേസുകളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ടും 4,000 ഓളം വനിതാ തടവുകാർ രാജ്യത്തെ ജയിലുകളിൽ ഉണ്ട്. 184 സ്ത്രീകളിൽ മൂന്ന് എന്ന അനുപാതത്തിലാണ് ജയിലിനുള്ളിൽ വച്ച് സ്ത്രീകൾ പ്രസവിക്കുന്ന സാഹചര്യം. അങ്ങനെ ഉള്ളവർക്ക് തന്റെ കുട്ടിയ്ക്ക് ഒപ്പം സമയം പങ്കിടാനും കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റാനും ഉള്ള സൗകര്യങ്ങൾ നൽകാറുണ്ട് എന്നാണ് വിഷയത്തിൽ ഗവണ്മെന്റിന്റെ മറുപടി. Japan: Women Seriously Abused in Prisons — Human Rights Watch (@hrw) November 14, 2023 ” ജനിക്കുന്ന കുട്ടികളെ അവരുടെ അമ്മയുടെ അടുത്ത് നിന്നും മാറ്റുന്ന രീതി കുട്ടിയിലും അമ്മയിലും ഒരുപോലെ മാനസികാഘാതം സൃഷ്ടിക്കും എന്നും കുട്ടിയുടെ മുലയൂട്ടലിനെയും അമ്മയുമായുള്ള ബന്ധത്തെയും ഇത് ബാധിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു. ” ഒരു വർഷം വരെ കുട്ടിയെ അമ്മയ്ക്ക് ഒപ്പം നിർത്താനുള്ള നിയമം ഇവിടെ ഉണ്ടെങ്കിലും ജയിൽ അധികൃതർ വേണ്ട രീതിയിൽ ഈ അവകാശങ്ങളെക്കുറിച്ച് തടവുകാരെ അറിയിക്കുന്നില്ല എന്നും സംഘടന പറഞ്ഞു. എന്നാൽ ” സാധാരണഗതിയിൽ സ്ത്രീകളെ പ്രസവ സമയത്ത് ആശുപത്രികളിലേയ്ക്ക് മാറ്റാറുണ്ടെന്നും പ്രസവ മുറിയിലേക്ക് പ്രവേശിക്കും മുൻപും മുറിയിൽ നിന്ന് പുറത്ത് വന്ന ശേഷവും മാത്രമാണ് വിലങ്ങ് അണിയിക്കാറുള്ളത് എന്നും നീതിന്യായ മന്ത്രാലയം ഹ്യൂമൻ റൈറ്റ്സ് വാച്ചിന് നൽകിയ മറുപടിയിൽ പറയുന്നു. പക്ഷെ തടവുകാർ തങ്ങളോട് പറഞ്ഞത് അതായിരുന്നില്ല എന്നും സാഗയിലെ ഒരു ജയിലിൽ പ്രസവ സമയത്ത് തന്റെ കയ്യിൽ വിലങ്ങ് അണിയിച്ചിരുന്നതായി ഒരു സ്ത്രീ പറഞ്ഞുവെന്നും ഇത് 2014ലെ ഗവണ്മെന്റ് നിയമത്തിന് എതിരാണെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് തെളിവുകളില്ലെന്നും, 2014 ന് ശേഷം പ്രസവ സമയത്ത് സ്ത്രീകളെ വിലങ്ങ് അണിയിക്കാറില്ലെന്നും വ്യക്തമാക്കി ഗവണ്മെന്റ് റിപ്പോർട്ട് തള്ളി. പ്രായമായ സ്ത്രീകൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും പലപ്പോഴും സഹ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മർദ്ദനങ്ങൾക്ക് ഇവർക്ക് ഇരയാകേണ്ടി വരുന്നുവെന്നും സംഘടനയുടെ റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 2021ൽ ജയിലുകളിൽ എത്തിയ പ്രായമായ പുരുഷന്മാർ 13 ശതമാനം ആണെങ്കിൽ സ്ത്രീകൾ 65 ശതമാനമാണ്. ഒറ്റപ്പെടലും ദാരിദ്ര്യവും പ്രായമായ സ്ത്രീകളെ പല മോഷണ ശ്രമങ്ങൾക്കും നിർബന്ധിതരാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ്ജെൻഡർ തടവുകാരോടുള്ള മോശം സമീപനവും, ജയിലുകളിലെ ചികിത്സാ സംവിധാനങ്ങളിൽ ഉള്ള കുറവും, ഏകാന്ത തടവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു കനത്ത മഴ: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു കണ്ണൂരിലെ നിഹാലിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കണ്ണൂരില്‍ സ്കൂൾ വിട്ടു മടങ്ങിയ 5-ാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; വലതു കൈക്കും കാലിനും ഗുരുതര പരിക്ക് നൊമ്പരമായി നിഹാൽ; കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി വീണ് യുവാവ് മരിച്ചു കണ്ണൂരിൽ ഹോട്ടൽ മുറിയിൽ വയോധിക ദമ്പതികൾ മരിച്ചനിലയിൽ ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Human rights commission , Japan ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.