NEWS

ജമ്മു കശ്മീരിൽ തീവ്രവാദ ബന്ധത്തെ തുടർന്ന് നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

പുരുഷ സംഘടനയുടെ താക്കീത്; പോലീസ് സംരക്ഷണയിൽ 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' റിലീസായി 'ആവി പറക്കുന്ന ചോറും കുഞ്ഞൻ ചാള വറുത്തതും'; വായിൽ കപ്പലോടിക്കുന്ന രുചിയുമായി അഭിരാമി സുരേഷ് 'എന്നോട് ക്ഷമിക്കൂ' വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മന്‍സൂര്‍ അലിഖാന്‍ മാപ്പുപറഞ്ഞു യുകെ കോടീശ്വരന്മാർ കൂട്ടത്തോടെ യുഎഇയിലേക്ക് തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കശ്മീരിൽ നാല് നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ടവരിൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ (ഡിഎകെ) പ്രസിഡന്റും, ഒരു അധ്യാപകനും, ഒരു പോലീസുകാരനും, വിദ്യാഭ്യാസ വകുപ്പിലെ ഒരു ലാബ് ജീവനക്കാരനും ഉൾപ്പെടുന്നു. ഇവർ ദേശവിരുദ്ധവും തീവ്രവാദവുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാണ് കണ്ടെത്തൽ. ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ പ്രസിഡന്റായ ഡോ.നിസാർ-ഉൽ-ഹസ്സൻ, പോലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ജീവനക്കാരന്‍ അബ്ദുൽ സലാം റാത്തർ, അധ്യാപകൻ ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 311 പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഭീ​കരവാദത്തിനും ഭീകരവാദത്തെ പിന്തുണക്കുന്നവർക്കും എതിരായ നടപടിയുടെ ഭാഗമാണിതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഭീകര സംഘടനകളെ സഹായിച്ചു എന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നും ആരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ജമ്മു കശ്മീരില്‍ 59 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ താമസിക്കുന്ന രണ്ടുപേരെയും ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ ബെമിന മേഖലയിൽ വെച്ച് ആയുധങ്ങളും വെടിക്കോപ്പുകളും സഹിതമാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. നവംബർ 22 ന് രാവിലെ ലാൽ പെട്രോൾ സ്റ്റേഷന് സമീപമുള്ള ബെമിന ബൈപാസിൽ നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഈ രണ്ട് പേരെയും അറസ്റ്റ് ചെയ്തത് എന്നും പോലീസ് അറിയിച്ചു. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Government employees , Jammu and kashmir , Terrorism ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.