SPORTS

സമനില തുണച്ചോ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനിയെന്ത്?

Follow Us ചിത്രം: എക്സ്/ബിസിസിഐ ഓസ്ട്രേലിയ- ഇന്ത്യ മൂന്നാം ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് സമനിലയിൽ. ബ്രസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം ദിവസത്തെ അവസാന സെഷൻ മഴ മൂലം നഷ്ടമായതോടെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ഇതോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിൻ്റ് ശതമാനത്തിൽ (പിസിടി) ഇന്ത്യ തിരിച്ചടി നേരിട്ടു. 57.29 ആയിരുന്ന ഇന്ത്യയുടെ പിസിടി ഇതോടെ 55.88ൽ എത്തി. 120 പോയിന്റും 76 പിസിടിയുമായി ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനക്കാരനായിരുന്ന ഒസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് 138 പോയിൻ്റും 60.52 പിസിടിയുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഫിനിഷ് ചെയ്യാം. ശേഷിക്കുന്ന കളികളിൽ ഇന്ത്യ ഒരു മത്സരം ജയിക്കുകയും മറ്റൊരു മത്സരം സമനിലയിലാവുകയും ചെയ്താൽ 130 പോയിൻ്റും 57.01 പിസിടിയുമായി അവസാനിക്കും. ശ്രീലങ്കയെ 2-0ന് തോൽപ്പിച്ചാൽ ഓസ്‌ട്രേലിയക്ക് ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടാം. ഓസ്‌ട്രേലിയയെ 2-2ന് സമനിലയിൽ തളച്ചാൽ ഇന്ത്യ 126 പോയിൻ്റും 55.26 പിസിടിയുമായി ഫിനിഷ് ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ശ്രീലങ്കയിൽ ഒരു ജയമെങ്കിലും നേടിയാൽ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെക്കാൾ മുന്നിലെത്താനാകും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

Team
Matches
Points Played
Points
PCT
P W L D
South Africa 10 6 3 1 120 76 63.33
Australia 15 9 4 2 180 106 58.88
India 17 9 6 2 204 114 55.88
New Zealand 14 7 7 0 168 81 48.21
Sri Lanka 11 5 6 0 132 60 45.45
England 22 11 10 1 264 114 43.18
Pakistan 10 4 6 0 120 40 33.33
Bangladesh (E) 12 4 8 0 144 45 31.25
West Indies (E) 11 2 7 2 132 32 24.24

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.