SPORTS

ചാമ്പ്യൻസ് ട്രോഫി വേദിയിൽ തീരുമാനം; ഇന്ത്യ- പാക് മത്സരങ്ങൾക്ക് 2028വരെ ഹൈബ്രിഡ് ഫോർമാറ്റ്

Follow Us ഫയൽ ഫൊട്ടോ ഡൽഹി: ചാമ്പ്യൻസ് ട്രോഫി വോദിയുമായി ബന്ധപ്പെട്ട് ദീർഘകാലമായി നീണ്ടുനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഐസിസി. 2028 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ എല്ലാ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളും ഹൈബ്രിഡ് ഫോർമാറ്റിലായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കി. അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന പുരുഷന്മാരുടെ 2026 ടി20 ലോകകപ്പ് എന്നീ ടൂർണമെന്റുകൾ ഹൈബ്രിഡ് ഫോർമാറ്റിൽ നിഷ്പക്ഷ വേദിയിലാകും നടത്തുക. ഇന്ത്യ പാക്കിസ്ഥാനിലേക്കില്ലെങ്കിൽ തിരിച്ചുമില്ലെന്ന പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ചാണ് ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം. പാക്കിസ്ഥാന് ആതിഥേയത്വം ലഭിച്ച 2028 വനിതാ ടി20 ലോകകപ്പിനും തീരുമാനം ബാധകമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവരുമായി ഗ്രൂപ്പ് എയിലാണ് ഇന്ത്യ. മത്സരക്രമം യഥാസമയം പുറത്തുവിടുമെന്ന് ഐസിസി അറിയിച്ചു. 2024ൽ ന്യൂയോർക്കിൽ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. ബാർബഡോസിൽ കപ്പുയർത്തുന്നതിനു മുൻപ് ആറു റൺസിൻ്റെ നാടകീയ വിജയമായിരുന്നു ടിം ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ലോകകപ്പിനിടെ അഹമ്മദാബാദിലാണ് ഏകദിനത്തിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കൊപ്പമായിരുന്നു ജയം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.