SPORTS

ഭാഗ്യം കാത്തു...ഗാബ ടെസ്റ്റിൽ ഓസീസിനെതിരെ ഫോളോഓൺ ഒഴിവായി

Follow Us ഗാബ ടെസ്റ്റിൽ ഓസീസിനെതിരെ ഫോളോഓൺ ഒഴിവായി ഗാബ: വെളിച്ചക്കുറവും മഴയും പലതവണ തടസപ്പെടുത്തിയ ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഫോളോഓണിൽ നിന്ന് തലനാരിഴകയ്ക്ക് രക്ഷപെട്ട് ഇന്ത്യ. ഇന്ത്യയെ രക്ഷിച്ചതാകട്ടെ വാലറ്റത്ത് പേസർമാരായ ബുംറെയും ആകാസ്ദീപും നടത്തിയ മിന്നുന്ന പ്രകടനം. ഒന്നാം ഇന്നിംഗ്‌സിൽ 445 റൺസ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോൾ ഓൺ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് 246 റൺസ് വേണമായിരുന്നു. 213 റൺസിൽ എത്തിയപ്പോൾ ഇന്ത്യയുടെ ഒൻപത് വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. പത്താംവിക്കറ്റിൽ ബുംറയും ആകാശ് ദീപും നടത്തിയ മികച്ച പ്രതിരോധമാണ് ഫോളോ ഓൺ ഭീഷണിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഫോളോഓൺ ഒഴിവാക്കാൻ പൊരുതിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ടം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. 123 പന്തിൽ 77 റൺസ് എടുത്ത രവീന്ദ്ര ജഡേജ ഒൻപതാം വിക്കറ്റ് ആയാണ് ഔട്ടായത്. ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും പിൻബലത്തിലാണ് 77 റൺസ് നേടിയത്. തുടർന്ന് അവസാന വിക്കറ്റിൽ ബുംറയും ആകാശ് ദീപും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിൽ കെ എൽ രാഹുലിന്റെ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. 139 പന്തിൽ 84 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് രാഹുൽ ഔട്ടായത്. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെ എൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനിൽ നഷ്ടമായത്. 10 റൺസെടുത്ത രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി. രോഹിതിനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. രോഹിത് മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 74 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നൽകിയശേഷമാണ് രോഹിതിന്റെ വിക്കറ്റ് നഷ്ടമായത്. ലിയോൺ ആണ് രാഹുലിന്റെ വിക്കറ്റ് നേടിയത്. ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് മികച്ച ബാറ്റിംഗ് നടത്തിയ രാഹുൽ ഇന്ത്യയെ 100 കടത്തുകയായിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.