SPORTS

തുടർ തോൽവി, ഒടുവിൽ കടുത്ത തീരുമാനം; പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്

Follow Us കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ മുഖ്യ പരിശീലകൻ മികായേല്‍ സ്റ്റാറെയെ കേരളാ ബ്ലാസ്റ്റേഴ് പുറത്താക്കി. സഹ പരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരെയും ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിട്ടുണ്ട്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. പുതിയ പരിശീലകൻ ചുമതലയേൽക്കും വരെ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ ചുമതല ഏറ്റെടുക്കും. A post shared by Kerala Blasters FC (@keralablasters) 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി 10-ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് സീസണിൽ മൂന്നു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. രണ്ടു മത്സരങ്ങളിൽ സമനില നേടിയ ടീം ഏഴു മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. തുടർ തോൽവികളെ തുടർന്ന് മ‍ഞ്ഞപ്പട ഉൾപ്പെടെയുള്ള ആരാധക കൂട്ടായ്മകൾ മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 2026 വരെ കരാറുണ്ടായിരുന്ന മികായേല്‍ സ്റ്റാറെയ ടീം പുറത്താക്കിയിരിക്കുന്നത്. മുൻ പരിശീലകൻ ഇവാന്‍ വുക്കോമനോവിച്ച് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് സ്വീഡിഷ് പരിശീലകനായ മികായേൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.