SPORTS

ഇന്ത്യ-പാക് മത്സരങ്ങളിലെ നിഷ്പക്ഷ വേദി; നേട്ടം പിസിബിക്കെന്ന് മുൻ പാക്കിസ്ഥാൻ താരം

Follow Us എക്സ്‌പ്രസ് ഫൊട്ടോ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളുടെ വോദിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നേട്ടം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെന്ന് (പിസിബി) മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഇന്ത്യ പാക്കിസ്ഥാനിലേക്കില്ലെങ്കിൽ തിരിച്ചുമില്ലെന്ന പിസിബിയുടെ തീരുമാനം അഭിനന്ദനാർഹമെന്നും ജാവേദ് പറഞ്ഞു. 'വിവേകപൂർണ്ണമായ സമീപനമാണ് പിസിബി ഈ കാര്യത്തിൽ സ്വീകരിച്ചത്. തിടുക്കപ്പെടാതെ മികച്ച തീരുമാനമാണ് എടുത്തത്. ബിസിസിഐയെക്കാൾ നേട്ടം പിസിബിക്ക് ലഭിച്ചെന്നാണ് ഞാൻ കരുതുന്നത്,' ജാവേദ് പറഞ്ഞു. ഇപ്പോഴും പാകിസ്ഥാൻ തന്നെയാണ് ആ വലിയ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. നിങ്ങൾ ഞങ്ങളുടെ രാജ്യത്ത് വന്ന് കളിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിൽ കളിക്കില്ല എന്ന വ്യക്തമായ സന്ദേശം ഞങ്ങൾ നൽകിയിട്ടുണ്ട്, ജാവേദ് കൂട്ടിച്ചേർത്തു. 2028 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ എല്ലാ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളും ഹൈബ്രിഡ് ഫോർമാറ്റിൽ നിഷ്പക്ഷ വേദിയിലായിരിക്കുമെന്നാണ് ഐസിസി വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന പുരുഷന്മാരുടെ 2026 ടി20 ലോകകപ്പ് എന്നീ ടൂർണമെന്റുകൾ ഹൈബ്രിഡ് ഫോർമാറ്റിലാകും നടത്തുക. പാക്കിസ്ഥാന് ആതിഥേയത്വം ലഭിച്ച 2028 വനിതാ ടി20 ലോകകപ്പിനും തീരുമാനം ബാധകമാണ്. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടൂർണമെൻ്റിനായി പാക്കിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നടന്ന ദീർഘകാല ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം വന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റെല്ലാ പ്രധാന ക്രിക്കറ്റ് ടീമുകളും രാജ്യത്ത് പര്യടനം നടത്തിയിട്ടുണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പാകിസ്ഥാൻ രേഖാമൂലം ചൂണ്ടിക്കാട്ടിയെങ്കിലും മത്സരങ്ങൾ ഹൈബ്രിഡ് ഫോർമാറ്റിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.