SPORTS

India vs Australia: ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റം? മെൽബണിൽ രണ്ടും കൽപിച്ച് ടീം ഇന്ത്യ

Follow Us Photograph: (X/Bcci) India vs Australia 4th Test: ഇന്ത്യ- ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റ് ഡിസംബർ 26ന് മെൽബണിൽ ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയങ്ങളുമായി സമനിലയിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇരു ടീമുകൾക്കും അടുത്ത മത്സരങ്ങളിലെ വിജയം നിർണായകമാണ്. മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. പോരായ്മകൾ പരിഹരിച്ച് വിജയം മാത്രം ലക്ഷ്യമിട്ടാണ് രോഹിത് ശർമയും സംഘവും മെൽബണിൽ ഇറങ്ങുക. ഇന്ത്യയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. പേസ് ബൗളർ മുഹമ്മദ് സിറാജിന് പകരമായി പ്രസിദ് കൃഷ്ണയോ ഹർഷിത് റാണയോ ടീമിലെത്തിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, വിരമിക്കൽ പ്രഖ്യാപിച്ച സ്പിന്നർ ആർ അശ്വിൻ്റെ പകരക്കാരനെ കുറിച്ച് ഇന്ത്യ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അവസാന രണ്ടു മത്സരങ്ങളിലും നായകൻ രോഹിത് ശർമയെ മധ്യ നിരയിൽ പരീക്ഷിച്ചത് അമ്പേ പരാജയമായി. രണ്ട് അക്കം കടക്കാൻ പാടുപെടുന്ന താരത്തെ മുൻ നിരയിലേക്ക് തിരികെ കൊണ്ടുവരനാണ് സാധ്യത. അതേസമയം ഓപ്പണിങിൽ ഫോം കണ്ടെത്തിയ കെ.എൽ രാഹുൽ സ്ഥാനത്ത് തുടരും. ശുഭ്മാന്‍ ഗില്ലിന് പകരം മൂന്നാം നമ്പരിൽ രോഹിതിനെ പരീക്ഷിച്ചേക്കുമെന്നാണ് സൂചന. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.