FOOD

ഓവനും പഞ്ചസാരയും വേണ്ട, ഹെൽത്തി റാഗി കുക്കീസ് ഇനി വീട്ടിൽ തയ്യാറാക്കാം സിംപിളായി

Follow Us റാഗി കുക്കീസ് റെസിപ്പി ചിത്രം: ഫ്രീപിക് സോഫ്റ്റും രുചികരവുമായ കുക്കീസ് വീട്ടിൽ തന്നെ പാൻ ഫ്രൈ ചെയ്തെടുക്കാം. അതിനായി റാഗി ഉപയോഗിച്ചു നോക്കൂ. കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയാൽ റാഗി സമ്പന്നമാണ്. അതിനാൽ രുചികരം എന്നു മാത്രമല്ല ആരോഗ്യത്തിനും ഇത് ഏറെ ഗുണപ്രദമായിരിക്കും. റാഗിപ്പൊടി- 1/2 കപ്പ്, അരിപ്പൊടി- 1/2 കപ്പ്, ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ, ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ, വെണ്ണ- 8 ടേബിൾസ്പൂൺ, പാൽ- 2 ടേബിൾസ്പൂൺ, ഉപ്പ്- 1 കപ്പ്, സ്റ്റീവിയ- 2 ടീസ്പൂൺ ഒരു പാൻ​ അടുപ്പിൽ വച്ച് ഉപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് ചൂടാക്കാം. ഈ സമയം റാഗിപ്പൊടി അരിച്ചെടുക്കാം. അതിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ബേക്കിങ് പൗഡറും, സ്റ്റാവിയയും, ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ ചേർത്ത് അലിയിക്കാം. അത് പൊടിയിലേയ്ക്കു ചേർത്തിളക്കാം. അതിലേയ്ക്ക് പാൽ ചേർത്തിളക്കി മാവ് തയ്യാറാക്കാം. 30 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്താം. ഒരു പരന്ന പാത്രത്തിലേയ്ക്ക് പാർച്ച്മെൻ്റ് പേപ്പർ വച്ച് പരത്തിയെടുത്ത മാവ് അതിൽ വയ്ക്കാം. ശേഷം അത് പാനിലേയ്ക്ക് ഇറക്കി വച്ച് 12 മുതൽ 15 മിനിറ്റു വരെ അടച്ചു വെച്ച് ബേക്ക് ചെയ്യാം. ശേഷം വായുസഞ്ചാരമില്ലാത്ത ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.