FOOD

അവലുണ്ടോ? തയ്യാറാക്കാം ഈ 5 വിഭവങ്ങൾ വ്യത്യസ്ത രുചിയിൽ

Follow Us അവൽ ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന 5 വ്യത്യസ്ത വിഭവങ്ങൾ ചിത്രം: ഫ്രീപിക് പച്ചരി, അവൽ, റവ, തൈര്, ഉപ്പ്, ബേക്കിങ് സോഡ എന്നിവയാണ് വേണ്ടത്. അവ നന്നായി അരച്ചെടുക്കാം. ശേഷം ക്രിസ്പിയായി ദോശ ചുട്ട് കഴിക്കാം. അവൽ വെള്ളത്തിൽ കുതിർത്തെടുക്കാം. അതിലേയ്ക്ക് സോയയും, പുഴുങ്ങി തൊലി കളഞ്ഞ ഉരുളക്കിഴങ്ങും, സവാളയും, മല്ലിയിലും, ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അരച്ചെടുക്കാം. ഇതിൽ നിന്നും കുറച്ചു വീതം എടുത്ത് ടിക്കിയുടെ ആകൃതിയിൽ പരത്താം. ശേഷം പാനിൽ ഫ്രൈ ചെയ്തു കഴിക്കാം. അവൽ, ശർക്കര അലിയിച്ചത്, നട്സ് പൊടിച്ചത്, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവയാണ് ഇതിലെ ചേരുവകൾ. അവ ഒരുമിച്ചു ചേർത്ത് ചെറിയ ഉരുളകളാക്കിയെടുക്കാം. അവൽ വെള്ളത്തിൽ കുതിർത്തെടുക്കാം. അതിലേയ്ക്ക് തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കടുക്, കറിവേപ്പില, നിലക്കടല എന്നിവ എണ്ണയിൽ വറുത്തതു കൂടി ചേർത്തു കഴിക്കാം. അവൽ, ഈന്തപ്പഴം, നട്സ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവ ഒരുമിച്ച് അരച്ചെടുത്ത് ചതുരാകൃതിയിലാക്കി ഫ്രിഡ്ജിൽ വച്ചെടുക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.