FOOD

പരിപ്പ് ബാക്കിയുണ്ടോ? ചപ്പാത്തി മുതൽ പരിപ്പുവട വരെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ അതു മതി

Follow Us പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ ചിത്രം: ഫ്രീപിക് ഇന്ത്യൻ രുചിക്കൂട്ടുകളിൽ ഒഴിച്ചു കൂടാനാകാത്ത ഒരു ചേരുവയാണ് പരിപ്പ്. മണവും രുചിയും കൊണ്ട് ആരേയും കൊതിപ്പിക്കുന്ന കറികളും പരഹാരങ്ങളും തയ്യാറാക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. പോഷക ഗുണങ്ങളാൽ സമ്പന്നവുമാണ് പരിപ്പ്. എന്നാൽ ചില സമയങ്ങളിൽ കറിക്കായി വേവിച്ചെടുത്ത പരിപ്പ് കുറച്ച് ബാക്കി വന്നേക്കാം. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയോ അല്ലെങ്കിൽ കളയുകയോ ആണോ പതിവ്? എന്നാൽ ഇങ്ങനെ അടുക്കളയിൽ ബാക്കി വരുന്ന പല ചേരുവകളും ക്രിയേറ്റിവായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ചില റെസിപ്പികൾ പരീക്ഷിക്കാം. സവാള, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം വേവിച്ചെടുത്ത പരിപ്പ് കൂടി ചേർത്ത് വഴറ്റിയെടുക്കാം. അത് ചപ്പാത്തി മാവിനൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം പരത്തി ചുട്ടെടുക്കാം. കുറച്ച് പച്ചക്കറികളും, ചിക്കൻ ബ്രോത്തും പരിപ്പിൽ ചേർത്ത് തിളപ്പിക്കാം. കുരുമുളകുപൊടി, ഉപ്പ്, എന്നിവ കൂടി ചേർക്കാം. ലഭ്യമെങ്കിൽ കാരറ്റ്, ഉരുളക്കിഴങ്ങ്, പാലക് ചീര എന്നിവ ചേർത്ത് കൂടുതൽ പോഷകഗുണമുള്ള സൂപ്പാക്കി മാറ്റാം. ബാക്കി വന്ന പരിപ്പിലേയ്ക്ക് കടലമാവ്, ചെറുതായി അരിഞ്ഞെടുത്ത സവാള, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നി ചേർത്തിളക്കി യോജിപ്പിക്കാം. മാവ് തയ്യാറാക്കാൻ ആവശ്യത്തിന് വെള്ളവും ഉപയോഗിക്കാവുന്നതാണ്. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് മാവിൽ നിന്നും അൽപം വീതം ചേർത്ത് നന്നായി വറുത്തെടുക്കാം. ബാക്കി വന്ന പരിപ്പിലേയ്ക്ക് തക്കാളി, വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, ഒറിഗാനോ എന്നിവ ചേർത്ത് അരച്ചെടുക്കാം. പാസ്ത വേവിച്ചതിനൊപ്പം ഇതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. കാരറ്റ്, ഗ്രീൻപീസ്, തുടങ്ങി ആവശ്യമായ പച്ചക്കറികളും ചേർത്ത് രുചികരമാക്കാം. (ചിത്രങ്ങൾ: ഫ്രീപിക്) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.