FOOD

നെയ്റോസ്റ്റ് മുതൽ പനീർ ദോശ വരെ, ഇതിൽ നിങ്ങൾക്കു പ്രിയം ഏതിനോടാണ്?: Dosa Recipes in Malayalam

Follow Us Best Dosa Recipes for Breakfast in Malayalam: 5 വ്യത്യസ്ത തരം ദോശകൾ പരിചയപ്പെടാം (ചിത്രം: ഫ്രീപിക്) ഒരു ക്ലാസിക് സൗത്തിന്ത്യൻ വിഭവമാണ് മസാല ദോശ. ക്രിസ്പിയായിട്ടുള്ള ദോശക്കുള്ളിൽ വച്ച ഉരുളക്കിഴങ്ങു കൊണ്ടുള്ള അരപ്പാണ് ഇതിൻ്റെ പ്രത്യേകത. ചമ്മന്തിക്കും സാമ്പാറിനും ഒപ്പമാണ് സാധാരണ ഇത് കഴിക്കാറുള്ളത്. കടുക്, ഉഴുന്ന്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ എണ്ണയിൽ വഴറ്റിയതിലേയ്ക്കു സവാള ചേർത്തു വേവിക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞതും, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കം. പാനിൽ ദോശ മാവ് ഒഴിച്ച് വെന്തു വരുമ്പോൾ ഈ അരപ്പ് വച്ച് മടക്കിയെടുത്ത് കഴിച്ചു നോക്കൂ. റവയ്‌ക്കൊപ്പം അരിപ്പൊടിയും, മൈദയും ചേർത്താണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. ക്രിസ്പിയായിട്ടുള്ള ദോശ കഴിക്കണമെങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. വറുത്ത റവയിലേയ്ക്ക് അരിപ്പൊടിയും, മൈദപ്പൊടിയും, പച്ചമുളകും, ഇഞ്ചിയും, സവാള അരിഞ്ഞതും, കായപ്പൊടിയും, ജീരകപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് മാവ് തയ്യാറാക്കാം. പാനിൽ നെയ്യ് പുരട്ടി മാവ് അൽപം വീതം ഒഴിച്ച് ദോശ ചുട്ടെടുക്കാം. മാവിലേയ്ക്ക് കട്ടി കുറച്ച് ചെറുതായി അരിഞ്ഞ സവാള ചേർത്ത് ദോശ ചുട്ടെടുക്കാം. മുകളിലായി മല്ലിയില ചേർക്കാവുന്നതാണ്. ചൂടോടെ ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ. കട്ടിയുള്ള എന്നാൽ പഞ്ഞി പോലെ സോഫ്റ്റായ ദോശയാണിത്. തട്ട് ദോശയെന്നും വിളിക്കാറുണ്ട്. വെജിറ്റബിൾ കുറുമയോ, ചമ്മന്തിയോ ഇതിനൊപ്പം ചേർക്കാവുന്നതാണ്. മസാല ദോശയുടെ മറ്റൊരു വകഭേദമാണിത്. മസാലകൾ ചേർത്ത് വേവിച്ചെടുത്ത പനീർ ചെറുതായി പൊടിച്ച് ചുട്ടെടുത്ത ദോശക്കുള്ളിൽ വച്ച് കഴിച്ചു നോക്കൂ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.