HEALTH

Medicinal juices for fatty liver: വീട്ടിലുണ്ട് മരുന്ന്; ഫാറ്റി ലിവർ ചികിത്സിക്കാൻ ഇവയിലൊന്ന് ട്രൈ ചെയ്യൂ

Follow Us Medicinal juices for fatty liver (Source: Freepik) Natural remedies for fatty liver: കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ് ഫാറ്റി ലിവർ. ഈ രോഗത്തെ ചികിത്സിക്കാൻ വിപണിയിൽ നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും, ചില പ്രകൃതിദത്തമായ വഴികളിലൂടെയും സുഖപ്പെടുത്താൻ സാധിക്കും. കരളിന്റെ ആരോഗ്യം വർധിപ്പിക്കുന്ന ചില പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ കൊണ്ടുള്ള ജ്യൂസുകൾക്ക് കരളിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനാകും. മഞ്ഞളും നാരങ്ങ നീരും നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിനൊപ്പം നാരങ്ങ നീര് ചേർക്കുമ്പോൾ കരളിൽ നിന്ന് അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, കരളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാനും കരൾ കോശങ്ങളിലെ കേടുപാടുകൾ തടയാനും ഈ സംയുക്തം സഹായിക്കുന്നു. വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയാൽ സമ്പന്നമായ നാരങ്ങ നീര്, കരളിന്റെ എൻസൈമാറ്റിക് പ്രവർത്തനം വർധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. പപ്പായ ജ്യൂസ് ഫാറ്റി ലിവർ രോഗത്തിനുള്ള മറ്റൊരു സൂപ്പർഫുഡാണ് പപ്പായ. ഇതിൽ ദഹനത്തെ സഹായിക്കുകയും കരളിന്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കാവുന്നതാണ്. കറ്റാർ വാഴ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് ഫാറ്റി ലിവർ രോഗം ഭേദമാക്കാൻ സഹായിക്കും. കരൾ കോശങ്ങളെ സംരക്ഷിക്കുന്ന പോളിസാക്രറൈഡുകളും ആന്റി ഓക്‌സിഡന്റുകളും കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളം കരളിൽ നിന്ന് അധിക കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്ന മറ്റൊരു ശക്തമായ പാനീയമാണ് നാരങ്ങ വെള്ളം. ഫാറ്റി ലിവർ രോഗമുള്ളവരാണെങ്കിൽ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുക. ബീറ്റ്റൂട്ട് ജ്യൂസ് ബീറ്റ്‌റൂട്ട് ജ്യൂസ് ഫാറ്റി ലിവർ രോഗത്തിനുള്ള ഉത്തമമായ പാനീയമാണ്. ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരൾ കോശങ്ങളെ സംരക്ഷിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമത്തിൽ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുക. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.