Follow Us റാഗിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം ചിത്രം: ഫ്രീപിക് കട്ടിയുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ കുട്ടികൾക്ക് ആദ്യമായി നൽകുന്നത് റാഗി അഥവ പഞ്ഞപ്പുല്ലാണ്. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇത് കഴിക്കാം. പുട്ട്,ദോശ, ഇഡ്ഡലി, ലഡ്ഡു, കൊഴുക്കട്ട, കേക്ക്, സ്മൂത്തി എന്നിങ്ങനെ റാഗി വിഭവങ്ങൾക്ക് കുറവില്ല. കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്ന് അമേരിക്കൻ നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) വ്യക്തമാക്കുന്നു. എല്ലുകളുടെ ആരോഗ്യം എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണ്. കാരണം, അവയിൽ കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ കുഞ്ഞുങ്ങൾക്ക് റാഗി കൊടുക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. ഉയർന്ന നാരുകൾ റാഗി ഗ്ലൂറ്റൻ രഹിതവും ഉയർന്ന നാരുകളുള്ളതുമായ ഭക്ഷണമാണ്. കൂടാതെ, റാഗിയിൽ ജിഐയുടെ അളവ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാഗി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാൻസർ സാധ്യത കുറയ്ക്കുന്നു കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ വയറ്റിലെ ക്യാൻസർ തടയാൻ ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. റാഗിയിലെ ആൻ്റിഓക്‌സിഡൻ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു റാഗിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഉയർന്ന കൊളസ്ട്രോൾ സാധ്യത കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മാരോഗ്യം റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മം സുന്ദരമാക്കാനും റാഗി സഹായകമാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024


What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- December 20, 2024
-
- December 20, 2024
കൊളസ്ട്രോൾ ഉറപ്പായും കുറയ്ക്കാം, പച്ച നിറത്തിലുള്ള ഈ 7 ഭക്ഷണങ്ങൾ കഴിച്ചോളൂ
- By Sarkai Info
- December 20, 2024
Featured News
ദിവസവും രാവിലെ പേരയിലകൾ ചവയ്ക്കാം, 6 ആരോഗ്യ ഗുണങ്ങൾ കിട്ടും
- By Sarkai Info
- December 19, 2024
Latest From This Week
രക്തക്കുറവാണോ പ്രശ്നം? ഇവയിൽ ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ: Increase Platelet Count Naturally
HEALTH
- by Sarkai Info
- December 18, 2024
പ്രമേഹ നിയന്ത്രണം മുതൽ ദഹനാരോഗ്യം വരെ; ദിവസവും പിസ്ത കഴിച്ചാൽ ഗുണങ്ങൾ അനവധിയാണ്
HEALTH
- by Sarkai Info
- December 18, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉണക്കമുന്തിരി ഇങ്ങനെ ഉപയോഗിക്കൂ
- December 17, 2024
വാളൻ പുളി കഴിച്ച് ശരീര ഭാരം കുറയ്ക്കാം; പ്രമേഹമുള്ളവർക്കും ഗുണകരം
- December 17, 2024