HOROSCOPE

പുതുവർഷഫലം, മകം മുതൽ തൃക്കേട്ട വരെ: New Year Horoscope

Follow Us New Year Horoscope ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4) വർഷാരംഭത്തിൽ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. കുടുംബസാഹചര്യങ്ങൾ മെച്ചപ്പെടും. വിദേശത്തുനിന്നും തൊഴിലവസരങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. തൃപ്തികരമായ ആരോഗ്യ ജീവിതം ഉണ്ടാകും.പ്രയത്നഫലം ഉണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വിദ്യാലാഭം, കുടുംബ സുഖം, സന്താനസൗഖ്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കലാസാഹിത്യ രംഗത്ത് നേട്ടങ്ങൾ, കച്ചവടാദായം, ശത്രുപീഡ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സുഹൃത്സമാഗമം,അപ്രതീക്ഷിത ധനലാഭം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഇഷ്ടജനക്ലേശം, ദേഹാരിഷ്ടുകൾ, അലസത എന്നിവ ഉണ്ടാകും. കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്ര1/2) ശ്രദ്ധയും ഉത്തരവാദിത്വബോധവും എപ്പോഴും ഉണ്ടാകും. ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. ബുദ്ധിപൂർവമായ പ്രവർത്തനങ്ങൾ, പ്രായോഗികത എന്നിവ മൂലം നേട്ടങ്ങൾ കൈവരിക്കും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കുലോചിതമല്ലാത്ത ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഗൃഹൈശ്വര്യം, ശത്രുഭയം, വിദേശയാത്രാവസരം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, അപ്രതീക്ഷിതമായ പണചിലവുകൾ, സത്കർമ്മങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ വിവാഹം, പരീക്ഷാവിജയം, വിനോദയാത്രകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ അഭിവൃദ്ധി,മാനസിക പിരിമുറുക്കങ്ങൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം3/4) ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി അകന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അസ്വസ്ഥതകൾ പരിഹരിക്കപ്പെടും. വ്യാപാരം കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ടു പോകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥിര വരുമാനം ഉള്ള തൊഴിൽ ലഭിക്കും. ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. അനുകൂലമായ സ്ഥലം മാറ്റം, സ്ഥാന കയറ്റം എന്നിവ ലഭിക്കുന്നതിന് കാലതാമസം നേരിടും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ മനക്ലേശം, സന്താന ശ്രേയസ്, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ നേതൃപദവി, ആരോഗ്യപ്രശ്നങ്ങൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കച്ചവട ലാഭം, ദൂരയാത്രകൾ, സാഹസികത എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ജനസമ്മിതി, അലസത, കലഹങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട) സ്വന്തം ബുദ്ധിയും പ്രതിഭയും ഉപയോഗിച്ചു നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്.പാരമ്പര്യ സ്വത്തുക്കൾ അനുഭവിക്കാൻ സാധിക്കും.വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം കൈവരിക്കാൻ കഴിയും. ലാഭകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം, വിവാഹം എന്നിവ ഉണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സംതൃപ്തി,ഭൂമിലാഭം, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനലാഭം, ഭവനനവീകരണം, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും ഉയർച്ച, ഇഷ്ടജനക്ലേശം, അലങ്കാരപ്രിയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ആഘോഷങ്ങൾ, ആഗ്രഹസഫലീകരണം, ദേഹരിഷ്ടുകൾ എന്നിവ ഉണ്ടാകും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.