HOROSCOPE

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 11-17

Follow Us ആദിത്യൻ കർക്കടകം - ചിങ്ങം രാശികളിലും ആയില്യം - മകം ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ചോതി മുതൽ പൂരാടം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനാഴ്ച മുതൽ മൗഢ്യവുമുണ്ട്. ശുക്രൻ ചിങ്ങം രാശിയിൽ മകം - പൂരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുകയാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും (വക്രഗതിയിൽ) സഞ്ചരിക്കുന്നു. രാഹു മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറും തിങ്കളും മീനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴം ഉച്ചവരേയും മേടക്കൂറുകാർക്കും അതിനുമേൽ ഇടവക്കൂറുകാർക്കും ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിൻ്റെ എല്ലാ വായനക്കാർക്കും കൊല്ലവർഷം 1200 ക്ഷേമൈശ്വര്യപൂർണമാകട്ടെ എന്നു ആശംസിക്കുന്നു. അശ്വതി ആശയപരമായി പൊരുത്തപ്പെടാത്തവരോട് അക്കാര്യം തുറന്നുപറയും. സഹായാഭ്യർത്ഥനകൾക്ക് ചെവി കൊടുക്കും. ഒപ്പമുള്ളവരുടെ ക്ഷേമത്തിൽ ഉത്സുകത കാട്ടും. അല്പം മുൻകൂട്ടി തീരുമാനമെടുക്കുന്നത് അലസരായ സഹപ്രവർത്തകർക്ക് ക്ലേശമുണ്ടാക്കും. ധനവ്യയം ഉയരുന്നത് അറിഞ്ഞേക്കില്ല. മനസ്സ് ശാന്തമാവും. കുടുംബകാര്യങ്ങളിലെ ഉൽകണ്ഠ ശമിക്കും. തുറന്ന ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നതാണ്. നീക്കുപോക്കുകൾക്ക് മുതിരും. സുഹൃൽ സമാഗമങ്ങൾക്ക് അവസരം ഒരുങ്ങാം. സുതാര്യമായ പെരുമാറ്റം ആദരിക്കപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നൂതനാരംഭം ഒഴിവാക്കണം. ഭരണി മുഴുവനായും അനുകൂല വാരമാണെന്ന് പറയാൻ കഴിയില്ല. ആകസ്മിക തടസ്സങ്ങൾ വരാം. കാര്യസാദ്ധ്യം പതുക്കെയാവും. കുടുംബത്തിലെ തന്നെ തലമുറകൾ തമ്മിലുള്ള വിടവ് കൂടുന്നതായി തോന്നും. സാമ്പത്തിക കാര്യങ്ങളിൽ കുറച്ചൊക്കെ ഗുണമുണ്ടാവും. ഉദ്യോഗസ്ഥർക്ക് വാരമധ്യത്തിൽ ജോലിക്ലേശം അധികരിക്കും. ഒരിക്കൽ പൂർത്തിയാക്കിയ കാര്യങ്ങൾ പിന്നെയും ചെയ്യേണ്ടി വരാം. വിനോദം, കുടുംബസമേതം ഉള്ള യാത്രകൾ ഇവ മുടങ്ങാനിടയുണ്ട്. സമൂഹമാധ്യമങ്ങളിലെ പക്ഷപാതങ്ങൾ വിമർശന വിധേയമായേക്കാം. കാർത്തിക വ്യാപാരത്തിൽ ഉണർവ്വുണ്ടാവുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ ശ്രമിക്കും. കരാറുകളിലും വ്യവസ്ഥകളിലും ചേരുമ്പോൾ നിയമാവലി വായിക്കാൻ മറക്കരുത്. ഗൃഹസൗഖ്യം, ഭോഗം എന്നിവയുണ്ടാവും. ബന്ധുക്കളുടെ സന്ദർശനം സന്തോഷമേകും. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ മടുപ്പ് അനുഭവപ്പെടും. അനുബന്ധ തൊഴിലുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കും. യുക്തിസഹമായി സംസാരിക്കും. വാഗ്വാദങ്ങൾക്ക് മുതിർന്നേക്കും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. രോഹിണി ഇച്ഛയും ജ്ഞാനവും ക്രിയയും സമന്വയിപ്പിക്കുക എളുപ്പമായേക്കില്ല. ആവർത്തിത ശ്രമങ്ങൾ ലക്ഷ്യം കാണുന്നതാണ്. ഒപ്പമുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കുന്ന വിധത്തിൽ ലഭിക്കണം എന്നില്ല. ഗൃഹം മോടിപിടിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. പ്രണയികൾക്ക് പ്രതിബന്ധങ്ങളെ തട്ടിനീക്കാനുള്ള കരുത്തുണ്ടാവും. ദാമ്പത്യം സുഖോഷ്മളമാവും. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടാം. സാമ്പത്തിക അച്ചടക്കം പുലർത്തേണ്ട കാലഘട്ടമാണ്. സുതാര്യത എപ്പോഴും നല്ലതായിക്കൊള്ളണം എന്നില്ല. വാരാന്ത്യം അഷ്ടമരാശിയാകയാൽ കരുതൽ കൈക്കൊള്ളേണ്ടതുണ്ട്. മകയിരം തൊഴിൽ മേഖലകളിൽ സാഹചര്യം അനുകൂലമാവും. ആദായവർദ്ധന സന്തോഷമേകും. കാര്യക്ഷമതയും ആത്മാർത്ഥതയും അധികാരികളാൽ അനുമോദിക്കപ്പെടും.സംഘടനകളിൽ സ്വാധീനമേറുന്നതാണ്. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയും. ചിലരുടെ അതിബുദ്ധി തിരിച്ചറിയുന്നതാണ്. പ്രതിരോധത്തിലൂടെ അവരെ നിർവീര്യരാക്കുവാനാവും. ബന്ധുക്കളുടെ ക്ലേശമറിഞ്ഞ് സഹായിക്കാൻ സന്നദ്ധത അറിയിക്കും. മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കേണ്ടിവരാം. കിടപ്പുരോഗികൾ പുതിയ ചികിത്സയോട് പൊരുത്തപ്പെട്ടുതുടങ്ങും. തിരുവാതിര സ്വാസ്ഥ്യവും സമാധാനവും വ്യക്തിജീവിതത്തിലും ഒട്ടൊക്കെ തൊഴിലിടത്തിലും പ്രതീക്ഷിക്കാം. ആലോചിച്ചെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനാവും. അർഹമായ പൂർവ്വികസ്വത്ത് ലഭിക്കാൻ സമ്മർദ്ദതന്ത്രം സ്വീകരിച്ചേക്കും. സുഹൃത്തുക്കളോട് എല്ലാക്കാര്യങ്ങളും തുറന്നു പറയുന്നത് ചിലപ്പോൾ ദോഷത്തിനായി വരാം. ദുസ്സ്വാതന്ത്ര്യം എടുക്കുന്നവരെ നിലയ്ക്കുനിർത്തും. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ ചെയ്യാൻ നിർബന്ധിതനാവും. വിദേശത്തുള്ള മകനിൽ നിന്നും നല്ലവാർത്തകൾ കേൾക്കാൻ കഴിയുന്നതാണ്. പുണർതം ആശയവിനിമയത്തിൽ അശ്രദ്ധ വരാതെ നോക്കണം. ചെലവ് പലവഴികളിൽക്കൂടി വരാം. ഉദ്യോഗസ്ഥലത്ത് കാര്യങ്ങൾ ഒരുവിധം ഭംഗിയായിത്തന്നെ മുന്നോട്ടുനീങ്ങും. ബിസിനസ്സിനായി വായ്പകൾ പ്രയോജനപ്പെടുത്തും. കുട്ടികളുടെ കാര്യത്തിൽ ചെറിയ ഉൽക്കണ്ഠകൾ ഉണ്ടാവാം. ആത്മവിശ്വാസം നഷ്ടമാകില്ല. പ്രൊജക്ടുകൾക്ക് അംഗീകാരം ലഭിക്കും. മുൻനിശ്ചയിച്ചുറച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. പ്രായത്തിലുപരി പക്വതയോടുകൂടിയ പെരുമാറ്റം ആദരിക്കപ്പെടും. ഗാർഹിക ജീവിതം സന്തോഷകരമാവും. വിരുന്നുകളിലും സുഹൃൽ സമാഗമങ്ങളിലും പങ്കെടുക്കുന്നതാണ്. പൂയം നക്ഷത്രനാഥനായ ശനി വക്രത്തിൽ സഞ്ചരിക്കുകയാൽ ചിലപ്പോൾ പ്രവർത്തന വേഗത കുറയാം. കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കാനും സാധ്യതയുണ്ട്. ഗൃഹത്തിൽ സമാധാനമുണ്ടാവും. വസ്തുവ്യാപാരം വിജയകരമാവും. ലാഭവിഹിതം പ്രതീക്ഷിച്ചതിലധികം കിട്ടിയേക്കും. ബന്ധുക്കളെയും തറവാട് വീടും സന്ദർശിക്കുന്നതാണ്. ഉദ്യോഗസ്ഥലത്ത് അധികഭാരം ഉണ്ടാവാം. മേലധികാരികളെ തിരുത്താൻ ശ്രമിച്ച് കുഴപ്പത്തിൽ ചാടാനിടെയുണ്ട്. കലാപ്രവർത്തകർക്ക് അവസരങ്ങളുടെ അറിയിപ്പ് ലഭിക്കും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാണ്. ആയില്യം പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ കൈക്കൊള്ളും. സുഹൃത്തുക്കളുടെ ഉപദേശം വിലപ്പെട്ടതായി കരുതും. വിദേശത്തു കഴിയുന്നവർ ആഘോഷങ്ങളിലേക്ക് അവധി അപേക്ഷ നൽകുന്നതാണ്. വിദ്യാർത്ഥികൾ ഇടക്കാല പരീക്ഷകൾക്ക് ഒരുങ്ങും. ബിസിനസ്സു കാര്യങ്ങൾക്ക് യാത്ര വേണ്ടി വന്നേക്കും. ചർച്ചകളിലും മറ്റും പങ്കെടുക്കാനും നന്നായി വിഷയം അവതരിപ്പിക്കാനും സാധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതാണ്. പഴയ കാര്യങ്ങൾ ഓർമ്മയിൽ കടന്നുവരാം. ഏകാന്തതയെ ഇഷ്ടപ്പെടുമെങ്കിലും അതിന് സന്ദർഭം കുറയാം. മകം മൂന്നു മുതൽ അഞ്ചുവരെ ഭാവങ്ങളിൽ പക്ഷബലവാനായ ചന്ദ്രൻ സഞ്ചരിക്കുന്ന വാരമാണ്. സ്ത്രീസുഹൃത്തുക്കളിൽ നിന്നും സഹായം, പിന്തുണ ഇവ ലഭിക്കാം. സഹോദരിമാരുടെ കാര്യങ്ങൾ സ്നേഹപൂർവ്വം നേടിക്കൊടുക്കും. നേടിയെടുക്കാൻ മുൻപ് ശ്രമിച്ച് പരാജയപ്പെട്ടവ ഇപ്പോൾ നേടിയെടുക്കാനാവും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം ഉപയോഗിക്കാനാവും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കുന്നതാണ്. വെറുതെ ചിന്തിക്കുകയും ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന ശീലം അധികരിച്ചേക്കാം. പൂരം ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. മനസ്സന്തോഷമേറും. പ്രണയികൾക്ക് സന്തോഷമുണ്ടാകും. ഭാര്യാഭർത്തൃബന്ധം സ്നേഹപൂരിതമാവും. ഇഷ്ടഭക്ഷണ യോഗമുണ്ട്. പാരിതോഷികങ്ങൾ ലഭിക്കാം. സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. എന്നാൽ നവീന ഗൃഹോപകരണങ്ങൾ വാങ്ങാൻ ചെലവുണ്ടാകും. പ്രവർത്തന മേഖലയിൽ ഒരുവിധം കാര്യങ്ങൾ നടന്നു പോകുന്നതാണ്. പുതിയ ഓഡറുകൾ ലഭിക്കാനും കർമ്മരംഗം പുഷ്ടിപ്പെടാനും സാധ്യത കാണന്നു. വെള്ളി, ശനി ദിവസങ്ങളിൽ ചിന്താക്കുഴപ്പമേറാം. ഉത്രം എന്തിനെക്കുറിച്ചും സാമാന്യമായ ധാരണാശക്തി പുലർത്തും. പ്രസ്തുത ധൈര്യത്തിൽ മേലധികാരിയുടെ നിർദ്ദേശങ്ങളെ തിരുത്താൻ ശ്രമിക്കും. തന്മൂലം ചില മനക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉടനെ ഉണ്ടായേക്കില്ല. പഴയവീട് വിൽക്കുന്ന കാര്യത്തിൽ ശുഭസൂചനകൾ വന്നേക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിജയിക്കുന്നതാണ്. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം സ്വീകരിക്കുക ഉത്തമം. മകൻ്റെ ആരോഗ്യവിഷയത്തിൽ ഉൽക്കണ്ഠയുണ്ടാവാം. അത്തം സാഹിത്യകാരന്മാർ ആശയവും ആവിഷ്കാരവും സമന്വയിപ്പിക്കുന്നതിൽ വിജയിക്കും. പുതിയതൊന്നും പഠിക്കാനുണ്ടാവില്ല. എങ്കിലും ജീവിതത്തെ സ്നേഹിക്കാനാവും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. പൂർത്തിയാക്കാത്ത കാര്യങ്ങൾ പൂർത്തിയാക്കാനാവും. സഹപ്രവർത്തകരുടെ കാര്യക്ഷമതയെ അഭിനന്ദിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. സ്വാശ്രയ വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. ഭാവിയിലെ ആവശ്യം കണ്ടറിഞ്ഞ് വിഭവങ്ങൾ സമാഹരിക്കാനാവും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനാവും. ചിത്തിര ശാസ്ത്ര സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർ പലതരം വെല്ലുവിളികളെ നേരിടും. പുതിയ വിജ്ഞാനമേഖലകൾ പഠിച്ചറിയേണ്ടിവരും. സ്വതസ്സിദ്ധികൾ മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നു വന്നേക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. കുടുംബജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം പുലർത്തുന്നതിനാൽ സ്വസ്ഥത ലഭിക്കുന്നതാണ്. മക്കളുടെ പലവിധ ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ ധനക്ലേശമുണ്ടാവും. തൊഴിൽ യാത്രകൾ ഗുണകരമായി വരാം. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്. ചോതി ഞായർ, തിങ്കൾ ദിവസങ്ങളിൽ നല്ല ഉന്മേഷമുണ്ടാവും. കൂടിച്ചേരലുകളും വിരുന്നും സന്തോഷമേകുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രവൃത്തികളിൽ അശ്രദ്ധയോ താത്പര്യക്കുറവോ വരുവാനിടയുണ്ട്. മേലധികാരിയുടെ ശാസന കേൾക്കേണ്ട സാഹചര്യം ഭവിക്കും. മറ്റു ദിവസങ്ങളിൽ അടുക്കും ചിട്ടയും പുലർത്താനാവും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർത്തിയാക്കും. പുതുതലമുറയ്ക്ക് പറയാനുള്ളതെന്താണെന്ന് മനസ്സു തുറന്ന് കേൾക്കും. ആശയപരമായ പിന്തുണ നൽകാൻ പലരുമുണ്ടെന്നത് സന്തോഷമേകും. വിശാഖം കലകളോടുള്ള ആഭിമുഖ്യം വർദ്ധിക്കുന്നതാണ്. ഭൗതികമായ തൃപ്തിക്കൊപ്പം മാനസിക തൃപ്തിയും സംജാതമാകും. ധനവരവ് മോശമാവില്ല. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ അനുകൂലത വരാം. കൊതിച്ച ഇലക്ട്രോണിക് ഉപകരണം സ്വന്തമാക്കുവാനാവും. ഉദ്യോഗത്തിൽ നന്നായി ശോഭിക്കാൻ കഴിയുന്നതാണ്. സൂക്ഷ്മ നിരീക്ഷണവും കൃത്യമായ നിഗമനവും പ്രവൃത്തിയിൽ പ്രയോജനം ചെയ്യും. ഒപ്പമുള്ളവരുടെ സഹകരണം സന്തോഷിപ്പിക്കും. വിഭിന്ന നിലപാടുകളെ തൃണവൽഗണിച്ച് മുന്നേറുന്നതാണ്. നാഡീരോഗങ്ങളോ ഉദരരോഗങ്ങളോ ഉള്ളവർ വിഷമിച്ചേക്കാം. അനിഴം വാരാദ്യം ദേഹസുഖക്കുറവ് ഉണ്ടാവാം. മനസ്സ് ആലസ്യത്തിലമരും. ചിലപ്പോൾ യാത്രകൾ വേണ്ടി വരുന്നതാണ്. മറ്റുദിവസങ്ങളിൽ മെച്ചപ്പെട്ട സ്ഥിതിയുണ്ടാകും. തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കാനിടവരുന്നതാണ്. പുതിയ കാര്യങ്ങളുടെ പ്രായോഗികത ബോധ്യമാകും. കുടുംബകാര്യങ്ങളിൽ സഹോദരരോടു ചേർന്ന് തീരുമാനം കൈക്കൊള്ളും. വ്യവഹാരങ്ങളെ എങ്ങനെ സമീപിക്കണം എന്നതിൽ ആശയ വ്യക്തത വന്നേക്കും. പതിവുള്ള ആരോഗ്യപരിശോധയിൽ തൃപ്തി ലഭിക്കുന്നതാണ്. ഏജൻസി വിപുലീകരിക്കുന്നതിൽ തീരുമാനം ഉണ്ടാവും. തൃക്കേട്ട കർമ്മപദ്ധതികൾ ആവിഷ്കരിക്കും. തീരുമാനങ്ങൾ ഏകപക്ഷീയമായതായി സഹപ്രവർത്തകർ പറഞ്ഞേക്കും. പുതിയ ബിസിനസ്സ് ശാഖ ആരംഭിക്കുന്നതിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതാണ്. ഗൃഹനിർമ്മാണത്തിനുള്ള രേഖകൾ അധികൃതർക്ക് സമർപ്പിക്കുവാനാവും. വിദ്യാർത്ഥികൾ ഇൻ്റെൺഷിപ്പ്, പ്രൊജക്ടുകൾ ഇവക്ക് സമയം ചെലവഴിക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ കഴിയുന്ന വാരമാണ്. സാമ്പത്തികമായി ഞെരുക്കം കുറയും. വരവുചെലവുകൾ സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും. കരാർ പണികൾ ഏറ്റെടുക്കുന്നവർ വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കുന്നത് ഉത്തമം. മൂലം ഊർജ്ജവും ഉന്മേഷവും വാരത്തിൻ്റെ തുടക്കത്തിൽ തന്നെ കൈവരിക്കും. ആസൂത്രണം ചെയ്ത പുതിയ കാര്യങ്ങൾ പുനരവലോകനം ചെയ്യും. അതെല്ലാം സഹപ്രവർത്തകരോട് വിശകലനം ചെയ്യും. ബിസിനസ്സിൽ ലാഭം കണ്ടുതുടങ്ങുന്നതാണ്. വാരമധ്യത്തിൽ ഔദ്യോഗിക യാത്ര ഉണ്ടാവുന്നതാണ്. ഗാർഹികമായി ചില സ്വൈരക്കേടുകൾക്ക് സാധ്യത കാണുന്നു. ശരീരക്ലേശം ഭവിച്ചേക്കാം. മറ്റു ദിവസങ്ങളിൽ ചടുലമായ പ്രവർത്തനം നടത്താനാവും. സമാധാനക്കേടുകൾക്ക് പരിഹാരം തെളിയും. പൂർവ്വകാല സുഹൃത്തുക്കളെ കാണാനാവും. പൂരാടം വിമർശനങ്ങളെ അപ്പാടെ തള്ളിക്കളയില്ല. അവയിൽ കൊള്ളാനുള്ളവയുണ്ടെങ്കിൽ കൊള്ളുവാൻ സന്നദ്ധത കാണിക്കും. സങ്കീർണമായ വിഷയങ്ങളെ ലളിതമായി പരിഹരിച്ച് സഹപ്രവർത്തകരുടെ പ്രീതി നേടുവാൻ കഴിയും. പ്രവർത്തനരീതി ചടുലമാവുന്നതാണ്. ക്രയവിക്രയാദികൾ സാർത്ഥകമായേക്കും. ധനപരമായ കാര്യങ്ങളിൽ ആശ്വസിക്കാനാവും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉണർവുണ്ടായേക്കും. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. നല്ല ഭക്ഷണം, ആവശ്യമായ വിശ്രമം, മാനസികോല്ലാസം എന്നിവ ലഭിക്കും. ഉത്രാടം ഉദ്യോഗസ്ഥർക്ക് അനുകൂലമായ വാരമാണ്. തൊഴിൽ തേടുന്നവർക്കും അർഹതയുള്ള അവസരങ്ങൾ ലഭിച്ചേക്കാം. നീതിബോധത്തോടെ പ്രവർത്തനങ്ങളിൽ മുഴുകും. പൊതുക്കാര്യങ്ങളിൽ ജനപിന്തുണ കിട്ടുന്നതായിരിക്കും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കാനാവും. എന്നാൽ അറിയപ്പെടാത്ത മേഖലകൾ പരീക്ഷിക്കാതിരിക്കുക അഭികാമ്യം. ചെലവുകളിൽ നിയന്ത്രണം അനിവാര്യമായും പുലർത്തേണ്ടതുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രതക്കുറവ് വരരുത്. വാരാന്ത്യത്തിന് സൗഖ്യം കുറയാം. തിരുവോണം നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലമുള്ളതിനാൽ പല കാര്യങ്ങളും വിചാരിച്ചതിലും വേഗത്തിൽ നടത്താനാവും. മനസ്സിന് സ്വസ്ഥത കിട്ടുന്നതാണ്. ശുഭവർത്തമാനം കേൾക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത പുലർത്താൻ കഴിയും. സാമ്പത്തിക മെച്ചം അനുബന്ധ തൊഴിലിൽ നിന്നുമുണ്ടാകും. വിരുന്നുകാരുടെ നല്ലവാക്കുകൾ സന്തോഷമേകും. സാമൂഹ്യമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം കൂടുന്നതാണ്. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നില്ല എന്ന കാര്യം അവർക്ക് മനക്ലേശം ഉണ്ടാകാത്ത വിധം അവതരിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അധ്വാനം കൂടാനിടയുണ്ട്. അവിട്ടം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് നന്നായി തയ്യാറെടുക്കും. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചത്ര കിട്ടാത്തതിൽ നിരാശ തോന്നും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടാൻ വൈകിയേക്കും. തന്മൂലം ചില അവസരങ്ങൾ നഷ്ടമാകാം. പാരമ്പര്യമായി ചെയ്തുപോരുന്ന ബിസിനസ്സ് ഏറ്റെടുക്കാൻ സുഹൃത്തുക്കൾ മുന്നോട്ടു വരുന്നതാണ്. വ്യവസ്ഥകൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബപരമായി സമാധാനമുണ്ടാക്കും. ജീവിതപങ്കാളിക്ക് ജോലിയിൽ ഉയർച്ചയുണ്ടാകുന്നതായിരിക്കും. ജീവിതശൈലി രോഗങ്ങൾ ഉപദ്രവിക്കാം. ചതയം പണം വലിയ തോതിൽ മുടക്കേണ്ടി വരുന്ന ബിസിനസ്സ് തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. ചിലരുടെ കുത്തിത്തിരുപ്പുകളെ കണ്ടില്ലെന്ന് നടിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകർ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകാം. സുതാര്യത എപ്പോഴും രക്ഷിച്ചുകൊള്ളണമെന്നില്ല. അനുഭവജ്ഞാനം മിക്കപ്പോഴും തുണയ്ക്കുന്നതാണ്. പുതുമട്ടിലുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് തീരുമാനിക്കും. തിമിര ശസ്ത്രക്രിയ വിജയകരമാവും. അനധികൃതമായ സ്ഥാപനങ്ങളിൽ ധനം നിക്ഷേപിക്കുന്നത് കുഴപ്പത്തിനിടവരുത്തും. പ്രണയികൾക്ക് പ്രതികൂലതകളെ നേരിടേണ്ടിവരും. പൂരൂരുട്ടാതി ഔദ്യോഗിക രംഗത്ത് സമ്മർദ്ദങ്ങളുണ്ടാവും. മേലധികാരിയെ തിരുത്താൻ ശ്രമിക്കുന്നത് അപകടകരമാണ്. ജോലിസ്ഥലം മാറാനുള്ള അപേക്ഷ പരിഗണിക്കപ്പെടില്ല. സുഹൃത്തുക്കളുമൊത്തുള്ള വിനോദയാത്രകൾക്ക് സമയം കണ്ടെത്തും. ഊർജ്ജസ്വലമായ പതിവ് പ്രവർത്തന ശൈലി പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. കുടുംബത്തിലെ പുതുതലമുറയുടെ ധനപരമായ ആവശ്യങ്ങൾ മാനസികമായി തളർത്തിയേക്കാം. ഗൃഹനിർമ്മാണത്തിൽ വേഗത വരുത്താൻ ശ്രമിക്കുന്നതാണ്. വ്യായാമത്തിന് സമയം കണ്ടെത്തും. ഭക്ഷണശീലം ക്രമീകരിക്കുവാനാവും. ഉത്രട്ടാതി ജന്മനക്ഷത്രത്തിലെ രാഹു ഇടക്കിടെ കലഹവും കാര്യതടസ്സവും വരുത്തും. നക്ഷത്രാധിപനായ ശനിയുടെ വക്രഗതി തീരുമാനങ്ങളിൽ നിന്നും പിറകോട്ടു പോകാൻ പ്രേരണ ചെലുത്തും. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. വായ്പ തിരിച്ചടവ് മുടങ്ങാനിടയുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സന്ദർഭമാണ്. വാരാദ്യദിവസങ്ങൾ ശുഭാരംഭത്തിന് നന്നല്ല. മറ്റു ദിവസങ്ങളിൽ തൊഴിൽപരമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നതാണ്. രേവതി കർമ്മരംഗത്ത് ആലസ്യം ബാധിച്ചേക്കാം. ചിന്താപരത ഏറുന്നതാണ്. മനപ്പൂർവ്വം ചില കാര്യങ്ങൾ മാറ്റി വെച്ചേക്കാനും ഇടയുണ്ട്. തന്മൂലം പലരുടേയും അനിഷ്ടം സമ്പാദിക്കുന്നതാണ്. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ ഞായറും തിങ്കളും പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുക അഭികാമ്യം. കൊടുക്കൽ- വാങ്ങലുകളിൽ ജാഗ്രത പുലർത്തണം. സ്വതന്ത്ര നിലപാടുകൾ മൂലം സംഘടനയിൽ ഒറ്റപ്പെട്ടേക്കാം. സ്വാശ്രയ വ്യാപാരത്തിൽ നിന്നും ന്യായമായ വരുമാനം ഉണ്ടാവുന്നതാണ്. പതിവായി ചെയ്യുന്ന കാര്യങ്ങൾ തടസ്സപ്പെടില്ല. അന്യനാട്ടിൽ മകളുടെ ഒപ്പം താമസിക്കാൻ ഒരുങ്ങുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.