HOROSCOPE

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, August 18-24

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ തിങ്കളാഴ്ച വരെ വെളുത്തപക്ഷത്തിലും തുടർന്ന് കറുത്തപക്ഷത്തിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 19 തിങ്കളാഴ്ച പൗർണമി ഭവിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങത്തിലാണ്, വാരാദ്യത്തിൽ. ആഗസ്റ്റ് 22 ന് വക്രഗതിയായി കർക്കടകത്തിൽ പ്രവേശിക്കുന്നു. ബുധന് മൗഢ്യമുണ്ട്. ശുക്രൻ ചിങ്ങത്തിൽ പൂരം - ഉത്രം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. ആഗസ്റ്റ് 20ന് രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ, പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ പരിശോധിക്കാം. ഞായറും തിങ്കൾ ഉച്ചവരെയും മിഥുനക്കൂറുകാർക്കും അതിനുശേഷം ബുധനാഴ്ച സായാഹ്നം വരെ കർക്കടക കൂറുകാർക്കും അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി സന്ധ്യ വരെ ചിങ്ങക്കൂറുകാർക്ക്. അതിനുശേഷം കന്നിക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു. മകം പ്രയത്‌നം വിലമതിക്കപ്പെടുന്ന വാരമാണ്. ഉദ്യമങ്ങൾ തുടരാൻ പ്രേരണ ലഭിച്ചേക്കും. കൃത്യനിഷ്ഠയും സമയക്ലിപ്തതയും മാതൃകാപരമാവും. തൊഴിലിടത്തിലും കുടുംബത്തിലും സ്വസ്ഥതയുണ്ടാവുന്നതായിരിക്കും. വായ്പ കുടിശ്ശിക അടയ്ക്കാൻ വഴിതെളിയുന്നതാണ്. തുല്യചിന്ത പുലർത്തുന്നവരുമായി ആശയവിനിമയം സാധ്യമാകും. അവസരവാദങ്ങളെ നിരുത്സാഹപ്പെടുത്തും. പ്രണയികൾക്ക് വിഘ്നങ്ങളെ മറികടക്കാനാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം, എല്ലാക്കാര്യങ്ങളിലും. പൂരം സംയുക്ത സംരംഭങ്ങളോട് വിപ്രതിപത്തിയുണ്ടാവുന്നതാണ്. അക്കാര്യത്തിൽ ചില തീരുമാനങ്ങളുണ്ടാവും. സ്വതസ്സിദ്ധമായ പ്രവർത്തനശൈലി ചിലർക്ക് ഇഷ്ടപ്പെടാതെ വന്നേക്കും. ഒന്നിൽക്കൂടുതൽ രംഗങ്ങളിൽ മുഴുകും. അത്യദ്ധ്വാനം വേണ്ടി വരുന്നതാണ്. തന്മൂലം അനൗദ്യോഗികമായും വരുമാനം ഉണ്ടായേക്കും. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിക്കാനാവും. എത്ര ശ്രമിച്ചാലും ചില തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിലെ അഷ്ടമരാശിക്കൂറിൻ്റെ ഫലങ്ങളാവാം. ഉത്രം ആദർശത്തെയും പ്രായോഗികതയേയും സമന്വയിപ്പിക്കാനുള്ള ശ്രമമുണ്ടാവും. അതിൽ ഒട്ടൊക്കെ വിജയിക്കാനുമാവും. പുതിയ സംരംഭങ്ങളെക്കുറിച്ച് പരിചിന്തനം നടത്തുന്നതാണ്. ദാമ്പത്യവിജയത്തിന് വിട്ടുവീഴ്ചകൾ അനിവാര്യമാവും. നിലവിലെ ജോലിയിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ഉണ്ടായില്ലെന്ന് വരാം. സ്വകാര്യ മേഖലകളിൽ അഭിമുഖങ്ങളിലൂടെ ജോലിസാധ്യതയുണ്ട്. വ്യാപാര വിതരണ രംഗത്ത് മെച്ച മേറും. പിത്തജന്യ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ കൃത്യമാക്കേണ്ടതായി വന്നേക്കും. അത്തം കാര്യസാദ്ധ്യത്തിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരാം. പുതിയ മേച്ചിൽപ്പുറങ്ങളെക്കുറിച്ച് ചിന്തിക്കും. ഭൂരിപക്ഷാഭിപ്രായത്തോട് മനസ്സില്ലാമനസ്സോടെ യോജിക്കേണ്ട സ്ഥിതി സംജാതമാകും. കുടുംബാംഗങ്ങളെ ഇണക്കി നിർത്തുന്നത് ശ്രമകരമായി അനുഭവപ്പെടുന്നതാണ്. ഉന്നതരുമായുള്ള ആശയവിനിമയം വിജയിച്ചേക്കാം. ഔദ്യോഗിക യാത്രകൾ വേണ്ടി വരുന്നതാണ്. ജീവിതനിലവാരം ഉയർന്നേക്കും. ബിസിനസ്സിൽ ന്യായമായ വരുമാനം ഉണ്ടാവും. ചെലവുകൾ കൂടുന്നതിൽ ആശങ്കപ്പെടും. വിദേശത്തു കഴിയുന്നവരുടെ അവധി അപേക്ഷകൾ പരിഗണിക്കപ്പെടാം. ചിത്തിര ഉത്സാഹമുണ്ടാവും, ഉദ്യോഗത്തിലും ബിസിനസ്സിലും വ്യക്തികാര്യങ്ങളിലും എല്ലാം. ദമ്പതികൾക്ക് ഒത്തുവാഴുംവണ്ണം സ്ഥലംമാറ്റം അനുകൂലമായേക്കും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. ഗൃഹനിർമ്മാണ കാര്യങ്ങളിൽ ചെലവ് കൂടുന്നത് വിഷമിപ്പിക്കാം. കൂടുതൽ സാമ്പത്തിക സ്രോതസ്സുകൾക്ക് വഴിതേടേണ്ടി വരുന്നതാണ്. ശത്രുക്കൾ ഉണ്ടെന്ന തോന്നൽ വർദ്ധിച്ചേക്കും. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. ആദ്ധ്യാത്മിക ചര്യകൾ തടസ്സപ്പെടാനിടയുണ്ട്. അവധിക്കാലത്ത് സകുടുംബം ജന്മനാട്ടിൽ പോകാൻ തീരുമാനിച്ചേക്കും. ചോതി വസ്തുതർക്കങ്ങൾ മധ്യസ്ഥതയാൽ പരിഹൃതമാവും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ഭവിക്കുന്ന കാലമാണ്. പ്രതീക്ഷകർ സഫലമാവും. വിദ്യാർത്ഥികൾ പഠനത്തിൽ വിമുഖരായേക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രാദേശികപിന്തുണ ലഭിക്കുന്നതാണ്. ഗൃഹത്തിൽ സമാധാനം പുലരും. തൊഴിൽ രംഗത്ത് പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കും. എന്നാൽ വിജയം കാണുക എളുപ്പമാവില്ല. കരാർ പണികൾ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥകളെക്കുറിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അവിവാഹിതരായ ചെറുപ്പക്കാരുടെ വിവാഹാലോചനകൾ നീളുന്നതാണ്. വിശാഖം സ്വാശ്രയബുദ്ധിയും സ്വാശ്രയശീലവും വളരുന്നതാണ്. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതായിരിക്കും അവയുടെ പരിഹാരങ്ങളിലേക്കും നീങ്ങിയേക്കും. പാരമ്പര്യവഴിക്കുള്ള സമ്പാദ്യം അനുഭവിക്കാനാവും. കൂട്ടുകച്ചവടം പുഷ്ടിപ്പെടുന്നതാണ്. പുതിയ പാർട്ണർമാരെ ചേർക്കാൻ ഉത്സാഹമുണ്ടാവും. കുടുംബാംഗങ്ങളോട് ചെലവുചുരുക്കാൻ ആവശ്യപ്പെട്ടേക്കും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതലകൾ ലഭിക്കാനിടയുണ്ട്. കൂടുതൽ സമയം ജോലിസ്ഥലത്ത് ചെലവിടും. സാമൂഹ്യമാദ്ധ്യമങ്ങളിൽ സക്രിയരാവും. അനിഴം നക്ഷത്രനാഥനായ ശനി വക്രഗതിയിലാകയാൽ ചില മുൻതീരുമാനങ്ങൾ മാറ്റേണ്ടി വന്നേക്കും. സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾ വൈകാനിടയുണ്ട്. തർക്കവിഷയങ്ങളിലെ അനുരഞ്ജനശ്രമങ്ങൾ ഭാഗികമായി വിജയിച്ചേക്കാം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരാനും ക്ഷമപറയാനുമിടയുണ്ട്. തന്മൂലം ശത്രുക്കളുടെ എണ്ണം കൂടിയേക്കാം. നീണ്ട നാളത്തെ അവധിക്കുശേഷം ജോലിപ്രവേശം സാധ്യമാകും. തസ്തികകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ചിലരുടെ പിന്തുണ മനശ്ശക്തി പകരും. കലാപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. തൃക്കേട്ട ഉദ്യോഗത്തിൽ അർഹമായ പദവി ലഭിച്ചേക്കും. മേലധികാരികളുടെ സഹായം ലഭിക്കാം. പുതിയ കാര്യങ്ങൾ പഠിക്കാൻ തുറന്ന സമീപനവും ആർജ്ജവവും ഉണ്ടായിരിക്കും. പൊതുക്കാര്യങ്ങളിൽ ഉത്സാഹപൂർവം മുന്നിട്ടിറങ്ങും.ഒരു സുഹൃത്തുക്കളുമായി ഉല്ലസിക്കാൻ നേരം കണ്ടെത്തുന്നതാണ്. സന്ദിഗ്ദ്ധ ഘട്ടങ്ങളിൽ പ്രശാന്തത കൈവിടില്ല. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കും. അടുക്കളപ്പണികളിലെ നൈപുണ്യം വിരുന്നുകാരുടെ പ്രശംസ നേടുന്നതാണ്. കടം വാങ്ങിയ തുക ഗഡുക്കളായി നൽകാൻ ഏർപ്പാടാവും. ഈയാഴ്ചയിൽ ഞായർ, തിങ്കൾ, ശനി എന്നീ ദിവസങ്ങൾക്കാവും ഗുണാധിക്യം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.