HOROSCOPE

Daily Horoscope August 10, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20) സുഹൃത്തുക്കൾക്കും പങ്കാളികൾക്കും ഈ വാരാന്ത്യത്തിൽ ഒരു കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. അത് ചിലപ്പോൾ തൊഴിയിലോ മറ്റു മേഖലകളിലോ ആകാം. തകർന്ന നിരവധി ബന്ധങ്ങൾ നിങ്ങൾ ഒത്തുതീർപ്പാക്കേണ്ടി വന്നേക്കാം. അടുത്ത സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) ഈ വാരാന്ത്യത്തിൽ നങ്ങളുടെ ചുറ്റുമുള്ളവർ ഒരുമിച്ച് ഒരു ദുരന്തത്തിൽ നിന്ന് പതിയെ കരകയറുന്നത് കാണാം. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അന്യായമായ വിമർശനത്തിനും ആക്രമണത്തിനും ഇരയാകുകയാണെങ്കിൽ ദയവായി ഒറ്റപ്പെട്ടതായി ചിന്തിക്കരുത്. പങ്കാളികൾക്ക് നിങ്ങളുടെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും അവരെയും നിങ്ങളുടെ ബുദ്ധിമുട്ടുകൾ ബാധിച്ചേക്കാം, നേരിട്ടല്ലെങ്കിൽപോലും. മിഥുനം രാശി (മെയ് 22 - ജൂൺ 21) ഇപ്പോൾ വ്യക്തമായി ചിന്തിക്കുക. യുക്തിസഹമായ ചർച്ചയെ സമീപിക്കുന്ന ഏതൊരു കാര്യത്തിലും മറ്റുള്ളവരെ ആകർഷിക്കാൻ നിങ്ങൾക്കാകും. തർക്ക വിഷയങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിങ്ങൾ ബുദ്ധിമാനായിരിക്കാം. കാരണം പങ്കാളികൾ നിങ്ങളോട് മിക്കവാറും വിയോജിക്കാറുണ്ട്. അതുപോലെ മറ്റു പ്രശ്നങ്ങളിലും നിങ്ങൾക്ക് അകപ്പെടാതെ മാറിനിൽക്കാനാകും. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സഹജവാസനകളും ഊഹങ്ങളും പിന്നോട്ട് നയിക്കാം. എന്നാൽ നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസവും ഉറപ്പും ലഭിക്കുന്നതുവരെ എന്തും പ്രവർത്തനക്ഷമമാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുക. നിങ്ങൾ മുന്നോട്ട് പോകുന്നതിന് മുമ്പ് പങ്കാളികൾ കൂടെനിൽക്കുമെന്ന് ഉറപ്പാക്കുക. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) നിങ്ങളുടെ ഊഴംവരെ കാത്തിരിക്കാൻ മനസുണ്ടാകണം. നിങ്ങളുടെ ശാരീരിക അവസ്ഥ മുതലെടുക്കാൻ ചിലർ ശ്രമിച്ചേക്കാം. മോഹന വാഗ്ദാനവുമായി പണം തട്ടാൻ ഈ ആഴ്ച ആരെങ്കിലും ശ്രമിക്കാം. അവരെ ബുദ്ധിപരമായി നേരിടുക. സമീപകാല വർത്തമാനങ്ങൾ ശ്രദ്ധയോടെ കേൾക്കണം. ഏതെങ്കിലും പുതിയ സംരംഭങ്ങൾ ബുദ്ധിപൂർവം ഏറ്റെടുക്കാൻ ഒരു ധീരനായ ചിങ്ങം രാശിക്കാരന് സാധിക്കും. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) ഷോപ്പിംഗിന് ഇത് ഒരു നല്ല നിമിഷമാണ്. ഏതെങ്കിലും അതിരുകടന്ന ബന്ധത്തിലേക്ക് നയിക്കപ്പെടരുത്. നിങ്ങൾ വിലപേശലിന് കൗശലമുള്ള ആളാണെന്ന് തോന്നുന്നു. എല്ലാ ബിസിനസ്സ്, നിക്ഷേപ അവസരങ്ങളും അപകട സാധ്യതയുള്ള മേഖലയായി കണക്കാക്കണം. അതിനാൽ, കാര്യങ്ങൾ ചിന്തിക്കാൻ നിങ്ങൾ കുറച്ച് ദിവസമെങ്കിലും എടുത്തിരിക്കണം. തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23) ജോലിക്കും ആത്മത്യാഗത്തിനും മേൽ ആധിപത്യമുള്ള ജാതക വശത്ത് ചന്ദ്രന് കൈവന്നിരിക്കുന്ന സ്വാധീനം സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കാനോ പ്രതിബദ്ധതകളിൽ നിന്ന് ഒഴിഞ്ഞുമാറാനോ ഉള്ള സമയമല്ല ഇത് എന്നാണ്. ആഴത്തിൽ സങ്കീർണ്ണമായ നിങ്ങളുടെ ഗ്രഹ ക്രമീകരണങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ ഉറച്ചുനിൽക്കാൻ ഉപദേശിക്കുകയാണ്. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) പഴയ കാര്യങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിങ്ങൾ ഇപ്പോഴും ഒരു വൈകാരികമായ, എപ്പോഴും പൊട്ടിത്തെറിക്കാവുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. അത് വ്യക്തിപരമോ തൊഴിൽപരമോ ആയ ഏത് മേഖലയിലും അവിടെ പൊട്ടിത്തെറികളുണ്ടാവാൻ സാധ്യതയുണ്ട്. ഒരു വൃശ്ചിക രാശി വ്യക്തി ആയതിനാൽ, ജീവിതത്തിലെ ചെറിയ രഹസ്യങ്ങളെ നിങ്ങൾക്ക് നന്നായി കൈകാര്യം ചെയ്യാനാവും. ധനു രാശി (നവംബർ 23 - ഡിസംബർ 22) ഒപ്പം ജോലി ചെയ്യുന്നവരോടും പങ്കാളികളോടും സമാധാനത്തിന്റെ മാർഗത്തിൽ ഇടപടുന്നത് നല്ലതാണ്. ഏഴു തവണ ക്ഷമിക്കണമെന്നും ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളിൽ കാണിച്ചുകൊടുക്കമമെന്നുമുള്ള വിവേകപൂർണമായ വാക്കുകൾ ഓർക്കുക. മറ്റുള്ളവരോട് നിങ്ങൾ പരിഗണനാപൂർവം ഇടപെട്ടാൽ നിങ്ങൾക്ക് സ്വാർത്ഥതാൽപര്യത്തെ മറികടക്കാനാവും. കൂടാതെ, നിങ്ങളേക്കാൾ പ്രായം കുറഞ്ഞ ബന്ധുവിൽനിന്ന് നിങ്ങൾക്ക് നല്ല ഉപദേശം ലഭിച്ചേക്കാം. മകരം രാശി (ഡിസംബർ 23 - ജനുവരി 20) നിങ്ങള്‍ ആത്മാര്‍ത്ഥമായ് വിശ്വസിക്കുന്ന ആള്‍ നിങ്ങളെ പുറകോട്ട് വലിക്കാനോ, ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനോ പ്രേരിപ്പിക്കാനിടയുണ്ട്. ബുധന്‍റെ സ്ഥാനചലനം ശരിയായ രീതിയിലാകുന്നതോടെ നിങ്ങളുടെ സംശയങ്ങളും വ്യക്തിപരമായതും ആഴമുളളതുമായ ബന്ധങ്ങളിലെ ആശങ്കകളും മാറിക്കിട്ടും. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സുഹൃത്തുക്കളും അടുത്ത ആളുകളും ഒരുമിച്ചുള്ള സംരംഭങ്ങള്‍ക്കും നിങ്ങളുടെ ഉദ്ദേശങ്ങള്‍ക്കും തെളിവുകളും ജാമ്യവും ചോദിക്കാനിടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ പ്രാപ്തി നേടിയോ എന്നറിയുന്നതിനാണ് ഇത്. മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20) നിങ്ങള്‍ നേരിട്ട വിജയമായാലും പരാജയമായാലും അത് കൂടുതല്‍ നാടകീയമായും പെരുപ്പിച്ചും കാണിക്കാന്‍ ശ്രമിക്കുന്നത് ഈ രാശിക്കാരുടെ പ്രത്യേകതയാണ്. എന്നാല്‍ യഥാര്‍ത്ഥതവസ്തുതകളും കൊണ്ടുവരാന്‍ ശ്രമിക്കണം. ഈ സ്വഭാവം മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ എല്ലായ്പ്പോഴും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.