HOROSCOPE

ചിങ്ങ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Chingam

Follow Us Monthly Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം 32 ആയ ആഗസ്റ്റ് 16ന് സന്ധ്യക്ക് ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ, മകം, പൂരം, ഉത്രം എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുകയാണ്. ചിങ്ങം 3ന് വെളുത്തവാവ്, ചിങ്ങം 17ന് കറുത്തവാവ് എന്നിവ ഭവിക്കുന്നു. ഈ വർഷത്തെ തിരുവോണം ചിങ്ങം 30ന് ( സെപ്തംബർ 15 ന്) ഞായറാഴ്ചയാണ്. ചൊവ്വ ഇടവം രാശിയിലാണ്. ചിങ്ങം 10ന് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ ചിങ്ങം രാശിയിലാണ്. 6-ാം തീയതി വക്രഗതിയായി കർക്കടകത്തിലും 19 ന് വീണ്ടും നേർഗതിയായി ചിങ്ങത്തിലും പ്രവേശിക്കുന്നു. ആയില്യം, മകം നക്ഷത്രങ്ങളിലായാണ് ബുധൻ്റെ സഞ്ചാരം. ചിങ്ങം 12ന് ബുധൻ്റെ വക്രമൗഢ്യം തീരുന്നു. ശുക്രൻ 8 ന് ചിങ്ങം രാശിയിൽ നിന്നും തൻ്റെ നീചരാശിയായ കന്നിരാശിയിൽ പ്രവേശിക്കുന്നു. പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ നാലുനക്ഷത്രങ്ങളിലായി ശുക്രൻ യാത്ര ചെയ്യുകയാണ്. വ്യാഴം ഇടവം രാശിയിലാണ്. ചിങ്ങം 4 ന് പകൽ രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പകരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും പിൻഗതിയായി തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും കൊല്ലവർഷം1200 ചിങ്ങമാസത്തിലെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു. മകം ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹമനക്ലേശങ്ങൾ ഭവിക്കാം. കരുതി വെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നതാണ് പ്രവർത്തന മേഖലയിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങുക എന്നതിനെക്കാൾ നിലവിലുള്ളവയെ - വ്യക്തിബന്ധങ്ങളാവാം, സ്ഥാപനങ്ങളാവാം - നിലനിർത്തുക എന്നതാവും വെല്ലുവിളി. ആദ്യ ആഴ്ചക്കുശേഷം ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ശത്രൂപദ്രവത്തെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. തടസ്സപ്പെട്ടു പോയ ഭൂമിവ്യാപാരം പുഷ്ടിപ്പെടാനിടയുണ്ട്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. പലരും ഉപദേശിക്കാൻ ഉണ്ടാവും. ആരുടെ വാക്കുകൾ ഹിതകരമെന്നത് കുഴപ്പമുണ്ടാക്കും. ദാമ്പത്യത്തിൽ സ്വൈരത വന്നും പോയുമിരിക്കും. സ്ഥായിത്വം പലതിലും ഏറിയും കുറഞ്ഞുംഭവിക്കാം. പൂരം ആദിത്യൻ, ബുധൻ, ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾക്ക് തുടർച്ചയായ രാശിമാറ്റം വരികയാൽ കാര്യങ്ങൾ അനിശ്ചിതമായിരിക്കും. ചിലതൊക്കെ മുൻ നിശ്ചയമില്ലാതെ ചെയ്യേണ്ടി വരും. മുൻ തീരുമാനങ്ങൾ ചിലപ്പോൾ മാറ്റേണ്ടി വരാം. തസ്തിക മാറാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചേക്കില്ല. കരാർ ജോലികൾ നീട്ടപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. കുടുംബാംഗങ്ങളുടെ ഐക്യം വെളിപ്പെടും. എല്ലാവർക്കും ഒത്തുകൂടാൻ അവസരം ഉണ്ടാവുന്നതാണ്. ഉപാസനകൾക്കും സൽകർമ്മാദികൾക്കും തടസ്സം വരാം. ബാധ്യതകൾ പരിഹരിക്കുവാൻ ശ്രമം തുടരുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുമതി ലഭിക്കുക എളുപ്പമാവില്ല. പിത്തജന്യരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. ഉത്രം അലച്ചിലിനും ആശങ്കകൾക്കും അവസാനമാകുന്നതാണ്. സമാശ്വാസം ഭവിക്കുന്നതായിരിക്കും. തൊഴിലിടത്തിൽ ആധിപത്യമുണ്ടാവും. ഒപ്പമുള്ളവർ ആധികാരിക അഭിപ്രായത്തിന് സമീപിച്ചേക്കും. സ്വന്തബന്ധുക്കളുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത ഉണ്ടാവും. ഇടക്കാല പരീക്ഷകൾക്ക് സജ്ജരാവും. തൊഴിലിൽ നിന്നും വരുമാനം പ്രതീക്ഷിച്ചത്ര തന്നെയുണ്ടാവും. സ്വർണ്ണം, ഉടയാടകൾ ഇവ വാങ്ങുന്നതാണ്. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് ഇടയ്ക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. പുതിയ തലമുറയുടെ പ്രശ്നങ്ങൾ പഠിച്ചറിയാൻ ശ്രമിക്കുന്നതായിരിക്കും. പിതൃപുത്രബന്ധം കൂടുതൽ ദൃഢമാകും. കിടപ്പുരോഗികൾക്ക് ചികിൽസാഭേദത്താൽ ഗുണം അനുഭവപ്പെടും. അത്തം ന്യായമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കും. എന്നാൽ കുറച്ചൊക്കെ അലച്ചിലും കൂടുതലായ ചെലവുകളും ഉണ്ടാവും. അധികാര സ്ഥാനത്തുള്ളവരെ പരിചയപ്പെടും. സംരംഭങ്ങൾക്ക് സർക്കാർ അനുമതി നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. സംഘടനയിലെ ഭിന്നപക്ഷങ്ങളെ യോജിപ്പിക്കുന്ന ദൗത്യത്തിൽ ക്ലേശമുണ്ടാകും. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭോഗസുഖം, വചോവിലാസം ഇവയുണ്ടാവും. ബുധാനുകൂല്യത്താൽ പഠനത്തിൽ മികവ്, ഗ്രന്ഥപാരായണാനുഭവങ്ങൾ, ബന്ധുപ്രീതി ഇവയും പ്രതീക്ഷിക്കാം. ധനനിക്ഷേപങ്ങളിൽ വിദഗ്ദ്ധോപദേശം തേടുന്നത് ഉചിതമാവും. ചെറുകടങ്ങൾ തീർക്കാനാവുന്നതിനാൽ ആശ്വാസമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ ആവർത്തിക്കും. ദൈവസമർപ്പണങ്ങൾ തടസ്സമില്ലാതെ നടക്കുന്നതാണ്. ചിത്തിര തുലാക്കൂറുകാർക്ക് കൂടുതൽ പ്രയോജനകരമാണ്, ചിങ്ങമാസം. ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങൾ, അഭിമുഖങ്ങൾ എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നതാണ്. നീണ്ടുപോയിരുന്ന വ്യവഹാരത്തിൽ അനുകൂലമായ വിധിയും ഉണ്ടായേക്കും. പരിശീലന കാലം കഴിഞ്ഞ് ജോലിയിൽ സ്ഥിരനിയമനം കിട്ടാനിടയുണ്ട്. വീടിനടുത്തേക്ക് സ്ഥലംമാറ്റം ഉണ്ടാവാനും സാധ്യതകളേറെയാണ്. കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ഭാഗികമായ ഗുണങ്ങൾ ഉണ്ടാവുന്നതാണ്. വരവിനൊപ്പം ചെലവും കൂടുന്നതായിരിക്കും. സ്വതന്ത്ര നിലപാടുകൾ ചോദ്യം ചെയ്യപ്പെടും. യാത്രകൾ കൂടിയേക്കും. ശുക്രൻ്റെ അനുകൂലതയാൽ ഭോഗാനുഭവങ്ങൾ, പാരിതോഷിക ലബ്ധി, കലാപരമായ വാസനകൾക്ക് വളർച്ച തുടങ്ങിയവ ഭവിക്കാം. ചോതി സുവ്യക്തമായ ധാരണയുണ്ടാവും, എന്തിനെക്കുറിച്ചും. പ്രായോഗികതയിൽ ഉറച്ചുനിൽക്കുന്നതാണ്. സാമ്പത്തിക ചതിക്കുഴികളിൽ നിന്നും ഓൺലൈൻ കബളിപ്പിക്കലുകളിൽ നിന്നും രക്ഷനേടും. നഷ്ടപ്പെട്ട ജോലി തിരികെ കിട്ടാം. അധികാരമുള്ള ചുമതലകൾ വന്നുചേർന്നേക്കും. ബിസിനസ്സുകാർക്ക് കൂടുതൽ സാധനസാമഗ്രികൾ കരുതേണ്ടി വരും. ക്രമേണ ലാഭം പ്രതീക്ഷിക്കാം. ധർമ്മകാര്യങ്ങൾക്കും പുണ്യകാര്യങ്ങൾക്കും സർവ്വാത്മനാ സഹകരിക്കും. മുടങ്ങിക്കിടക്കുന്ന വായ്പകൾ അടച്ചുതീർക്കാൻ സാധിക്കും. അന്യദേശങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് വരാൻ അവസരം ഒരുങ്ങും. പിതൃസ്വത്തിൻ്റെ രേഖാമൂലമായ അവകാശം സിദ്ധിക്കുന്നതാണ്. ആഢംബരച്ചെലവുകൾ വർദ്ധിച്ചേക്കും. വിശാഖം ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്ന കാലമാണ്. മുഖ്യമായും തൊഴിലിൽ മെച്ചമുണ്ടാവും. സംരംഭങ്ങളിൽ വിപുലീകരണം സാധ്യമായേക്കും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടുന്നതാണ്. സഹപ്രവർത്തകരുടെ ആത്മാർത്ഥതയിൽ നന്ദി രേഖപ്പെടുത്തും. കുടുംബകാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതാണ്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവിധം ഉദ്യോഗത്തിൽ അനുകൂലമായ മാറ്റമുണ്ടാവും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിൽ കൂടുതൽ ആഭിമുഖ്യം തോന്നുവാനിടയുണ്ട്. സ്വർണാഭരണങ്ങൾ, പട്ടുവസ്ത്രങ്ങൾ എന്നിവ വാങ്ങിയേക്കും. വിദേശത്തുനിന്നുമുള്ള ബന്ധുക്കളുടെ സന്ദർശനം പ്രതീക്ഷിക്കാം. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ഉത്കണ്ഠ അകലും. അനിഴം ഗ്രഹാനുകൂല്യം ഉള്ള കാലമാകയാൽ കാര്യവിഘ്നം നീങ്ങി മുന്നേറാനാവും. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായധാരണ വരുന്നതാണ്. മുൻപ് വലിയതായി പ്രയത്നിച്ചിട്ടും നേടാനാവാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനായേക്കും. കർമ്മരംഗം ഉണരുന്നതാണ്. സംരംഭകർക്ക് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിയാനാവും. വായ്പകൾ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. ഉദ്യോഗത്തിൽ സ്വസ്ഥത വന്നുചേരും. അധ്വാനത്തിന് അംഗീകാരമുണ്ടാവും. ഓൺലൈൻ ബിസിനസ്സ് കൂടുതൽ വിപുലീകരിക്കാൻ കഴിയുന്നതാണ്. ദീർഘനാളായി പ്രണയിക്കുന്നവർക്ക് വിവാഹസാഫല്യം ഉണ്ടായേക്കും. കുടുംബബന്ധത്തിലെ കാലുഷ്യങ്ങൾ അകലുകയും സ്നേഹവിശ്വാസങ്ങൾ ദൃഢമാവുകയും ചെയ്യുന്നതാണ്. തൃക്കേട്ട തൊഴിൽ തേടുന്നവർക്ക് പുതു അവസരങ്ങൾ ലഭിക്കുന്നതാണ്. സാഹചര്യവശാൽ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയും. സ്വശക്തിയിൽ പൂർണ്ണബോധ്യം വരുന്നതാണ്. വിജയകരമാവും, ഏറ്റെടുത്ത ദൗത്യം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന രേഖകളും അനുമതികളും ലഭിക്കുന്നതാണ്. സ്വാഭിപ്രായം വീട്ടിലും പുറത്തും വിലമതിക്കപ്പെടും. സംരംഭകർക്ക് സമാശ്വസിക്കാനും ലാഭം നേടാനുമാവും. ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾക്ക് സ്വീകാര്യത ലഭിക്കും. സംഘടനകളിൽ അർഹമായ നേതൃപദവി കൈവരുന്നതാണ്. ആഘോഷങ്ങൾക്ക് വേണ്ട ധനം കരുതിവെക്കാൻ സന്നദ്ധതയുണ്ടാവും. ഭാവി സംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.