HOROSCOPE

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, August 18-24

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ തിങ്കളാഴ്ച വരെ വെളുത്തപക്ഷത്തിലും തുടർന്ന് കറുത്തപക്ഷത്തിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 19 തിങ്കളാഴ്ച പൗർണമി ഭവിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങത്തിലാണ്, വാരാദ്യത്തിൽ. ആഗസ്റ്റ് 22 ന് വക്രഗതിയായി കർക്കടകത്തിൽ പ്രവേശിക്കുന്നു. ബുധന് മൗഢ്യമുണ്ട്. ശുക്രൻ ചിങ്ങത്തിൽ പൂരം - ഉത്രം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. ആഗസ്റ്റ് 20ന് രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ, പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ പരിശോധിക്കാം. ഞായറും തിങ്കൾ ഉച്ചവരെയും മിഥുനക്കൂറുകാർക്കും അതിനുശേഷം ബുധനാഴ്ച സായാഹ്നം വരെ കർക്കടക കൂറുകാർക്കും അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി സന്ധ്യ വരെ ചിങ്ങക്കൂറുകാർക്ക്. അതിനുശേഷം കന്നിക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു. അശ്വതി ഉത്രാടം മുതൽ അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. കർമ്മഭാവവും ലാഭഭാവവും ഇതിലുൾപ്പെടുന്നതിനാൽ ഒട്ടൊക്കെ ഗുണകരമായ വാരമാണ്. ചെയ്യുന്ന പ്രവൃത്തിക്ക് തക്കതായ പ്രതിഫലം ലഭിക്കാം. നന്ദിവാക്കോ, പ്രശംസയോ മനസ്സു കുളിർപ്പിക്കുന്നതാണ്. കർമ്മരംഗത്ത് അനിഷേധ്യമായ ഇടം നേടും. മനസ്സിന് സ്വസ്ഥതയുണ്ടാവും. സമീപഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയിച്ചുറപ്പിക്കും. ഏകോപനശക്തി കുറ്റമറ്റതാവും. വെള്ളി, ശനി ദിവസങ്ങളിൽ ദേഹസുഖക്കുറവ് അനുഭവപ്പെടുന്നതാണ്. ഭരണി തൊഴിലിൽ ശോഭിക്കാനാവും. ജോലി മാറ്റത്തിന് ശ്രമം തുടരുന്നതാണ്. അനുബന്ധ വരുമാനം വർദ്ധിക്കുന്നതാണ്. പകരക്കാരെ ബിസിനസ്സ് ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. സീസണ് ഇണങ്ങുന്ന ബിസിനസ്സിൽ പരീക്ഷണം നടത്തിയേക്കും. പ്രൊഫഷണലുകൾക്ക് ദൗത്യങ്ങളിൽ ദുർഘടത്വം തോന്നാനിടയുണ്ട്. എങ്കിലും വെല്ലുവിളി ഏറ്റെടുക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ നന്നായി ചെയ്തുതീർക്കാനാവും. കുടുംബ ജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. വാരാന്ത്യദിനങ്ങൾക്ക് മേന്മ കുറയാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കാർത്തിക ശ്രദ്ധാപൂർവ്വമായ കരുനീക്കങ്ങൾ നടത്തുവാനാവും. കർമ്മരംഗത്തെ തടസ്സങ്ങൾ അകലുന്നതാണ്. ആദർശത്തെക്കാൾ പ്രായോഗികതയിൽ ആനന്ദിക്കും. ചില നിരീക്ഷണങ്ങളോ മുൻകരുതലുകളോ പാളിപ്പോകാനിടയുണ്ട്. സാങ്കേതികമായ അറിവു നേടാനായി ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്. ആത്മശക്തി അജയ്യമാകും. പൂർവ്വകാല സുഹൃത്തുക്കളെ കാണാനിടയുണ്ട്. ബിസിനസ്സിൽ സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നത് സന്തോഷമേകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ, അനുമതിപത്രങ്ങൾ എന്നിവ ലഭിക്കുന്നതാണ്. രോഹിണി പഴയ വാഹനം മാറ്റി വാങ്ങാനോ പുതിയത് വാങ്ങാനോ സാധ്യതയുണ്ട്. ശുഭവാർത്ത കേൾക്കും. കർമ്മപുഷ്ടിയുള്ള വാരമാകയാൽ തൊഴിൽ മെച്ചപ്പെടും. ഉപഭോക്താക്കളെ ആകർഷിക്കുന്ന നവീനമായ ആശയങ്ങൾ തൊഴിൽ മേഖലയിൽ നടപ്പാക്കുന്നതാണ്. സാമ്പത്തിക ലാഭത്തിനെക്കാൾ മാനസിക സംതൃപ്തിക്കാവും പ്രാധാന്യം നൽകുക. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകാം. കുടുംബാംഗങ്ങളുടെ വാക്കുകൾക്ക് പരിഗണനയും പ്രാധാന്യവും നൽകും. ഭോജന, ഭോഗ സൗഖ്യം പ്രതീക്ഷിക്കാം. ശനിയാഴ്ചക്ക് മേന്മ കുറയാം. മകയിരം ഇടവക്കൂറുകാർക്ക് വാരം മുഴുവൻ ഗുണാനുഭവങ്ങളാവും. മിഥുനക്കൂറുകാർക്ക് ഞായറും തിങ്കളും ക്ലേശകരമായിരിക്കും. ശുഭകാര്യങ്ങൾ തുടങ്ങരുത്. ബന്ധുജനങ്ങളുമായി തർക്കത്തിലേർപ്പെടാം. മറ്റു ദിവസങ്ങളിൽ മനസ്സമാധാനം പുലരും. തൊഴിൽ മാന്ദ്യം നീങ്ങുന്നതായിരിക്കും. സ്വാശ്രയ ബിസിനസ്സുകൾക്ക് വളക്കൂറുള്ള സമയമാണ്. മുതൽമുടക്കുകൾക്ക് ആദായം കിട്ടിത്തുടങ്ങും. ഔദ്യോഗിക യാത്രകൾ ഫലപ്രദമാവും. ഭാവനാവിലാസം എല്ലാക്കാര്യങ്ങളിലും ഉണ്ടാവുന്നതാണ്. കലാപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ തേടിവന്നേക്കും. തിരുവാതിര വാരാദ്യദിവസങ്ങളിൽ അനുകൂലത കുറയും. പ്രയത്നം വർദ്ധിക്കുന്നതാണ്. അർഹിക്കുന്ന പ്രതിഫലം ലഭിച്ചേക്കില്ല. അർഹത നിരാകരിക്കപ്പെടാം. ചൊവ്വ മുതൽ ഊർജ്ജസ്വലത കൈവരും. സ്വാഭിപ്രായത്തിന് വീട്ടിലും പുറത്തും അംഗീകാരമുണ്ടാവും. തക്കസമയത്തുള്ള ക്രിയാത്മക ഇടപെടലുകൾ പലതരം നേട്ടങ്ങൾക്ക് കാരണമാകും. മേലധികാരികളുടെ അനിഷ്ടം നീങ്ങുന്നതാണ്. മക്കൾക്ക് പഠനം, തൊഴിൽ ഇവയിൽ തിളങ്ങാനാകും. പൂർവ്വ സുഹൃത്തുക്കളെ സന്ദർശിക്കാൻ സാഹചര്യം ഭവിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ ധന വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊണ്ടേക്കാം. പുണർതം ക്ലേശസഹിഷ്ണുത പരീക്ഷിക്കപ്പെടാം. പ്രകോപനങ്ങളെ ചെറുക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം അനിവാര്യമാണ്. വാരാദ്യത്തിനു ശേഷം അദ്ധ്വാനം ലക്ഷ്യം കാണും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തോന്നും. കർമ്മരംഗത്ത് സക്രിയമാവും. ചെയ്യുന്ന കാര്യങ്ങളിൽ വ്യക്തത കൈവരും. സംരംഭങ്ങളിൽ നേട്ടം കണ്ടുതുടങ്ങുന്നതാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കാൻ അവസരമുണ്ടാകും. കുടുംബ സംഗമങ്ങൾ സന്തോഷകരമാവും. പുതിയ ജോലിക്കായി അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടി വരാം. പൂയ്യം അസാധ്യമെന്ന് തോന്നുന്നവ വരുതിയിലാക്കാൻ ശ്രമിക്കുന്നതാണ്. പക്ഷേ പൂർണവിജയം നേടിക്കൊള്ളണം എന്നില്ല. ശത്രുക്കൾ മിത്രങ്ങളായേക്കും.എങ്കിലും നിരീക്ഷണം തുടരുകയാവും ഉചിതം. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച് അബദ്ധത്തിലാവാനിടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജാഗ്രത വേണം. സാംക്രമിക രോഗങ്ങൾ ബാധിക്കാം. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാനാവും. പഠിച്ച വിഷയത്തിൽ ജോലി നേടാനുള്ള ശ്രമത്തിന് ശുഭസൂചന ലഭിക്കുന്നതാണ്. ആധ്യാത്മിക കാര്യങ്ങൾക്ക് സമയം കണ്ടെത്തും. ആയില്യം പ്രായോഗിക ചിന്ത പുലർത്തുന്നതിനാൽ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. ആരോടും അമിത വിധേയത്വമില്ലാത്തത് വിമർശിക്കപ്പെടാം. മുതിർന്നവരുടെ ഉപദേശം കേൾക്കേണ്ടി വരുന്നതാണ്. തടസ്സങ്ങളിൽ തളരാതിരിക്കാനുള്ള ആത്മശക്തി നേടും. ബന്ധുക്കളുടെ പിന്തുണ നേടാൻ ശ്രമിക്കും. വിജയിച്ചു കൊള്ളണം എന്നില്ല. വാഗ്ദാനം പാലിക്കാത്തതിന് കയർക്കുന്നതാണ്. ആഴ്ച മധ്യത്തിലെ രണ്ടുദിവസങ്ങൾ ശുഭാരംഭങ്ങൾക്ക് വർജ്ജിക്കണം. സാമ്പത്തികമായി ആശ്വാസമുണ്ടാകും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കപ്പെടണം. സന്താനങ്ങളുടെ സമീപനങ്ങൾ വിഷമിപ്പിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.