HOROSCOPE

സെപ്റ്റംബർ മാസഫലം, മകം മുതൽ തൃക്കേട്ട വരെ: Horoscope September 2024

Follow Us September Month 2024 Astrological Predictions for stars Makam to Thrkketta സെപ്തംബർ മാസം ആദിത്യൻ ചിങ്ങം-കന്നി രാശികളിലും പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്തപക്ഷത്തിലാണ്, മാസാരംഭത്തിൽ. സെപ്തംബർ 2 ന് കറുത്തവാവും, 17-18 തീയതികളിലായി വെളുത്ത വാവും വരുന്നു. മലയാളികളുടെ ദേശീയോത്സവമായ തിരുവോണം വരുന്നത് സെപ്തംബർ 15 ഞായറാഴ്ചയാണ്. ശനി വക്രഗതിയിൽ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും ആയി പിൻ സഞ്ചാരം തുടരുന്നു. ചൊവ്വ മിഥുനം രാശിയിൽ മകയിരം - തിരുവാതിര നക്ഷത്രങ്ങളിലാണ് സെപ്തംബറിൽ. മാസാദ്യം ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. സെപ്തംബർ 4 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. സെപ്തംബർ 23 ന് ഉച്ചരാശിയായ കന്നിയിലേക്കും സംക്രമിക്കുന്നുണ്ട്. സെപ്തംബർ 16 മുതൽ ബുധൻ മൗഢ്യാവസ്ഥയിലാവും എന്ന വസ്തുതയുമുണ്ട്. ശുക്രൻ മാസാദ്യം നീചരാശിയായ കന്നിയിലാണ്. സെപ്തംബർ 18 ന് തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സെപ്തംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു. മകം ചെറുയാത്രകൾ വേണ്ടി വരുന്നതാണ്. അവയാൽ മനസ്സിന് നവോന്മേഷം ഉണ്ടാവും. ആദിത്യൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് കഠിനാധ്വാനം വേണ്ടിവരും എന്നതിൻ്റെ സൂചനയാണ്. അധികാരികളുടെ വിരോധത്തിനിടയാവ ഗൃഹാന്തരീക്ഷത്തിൽ ഭിന്നപക്ഷങ്ങൾ ഉയർന്നാലും സമാധാനപൂർണത വന്നെത്തും. പുതുതലമുറയെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്കായുള്ള ശ്രമം മുഴുവനായും ഫലം കാണണമെന്നില്ല. താത്കാലികമായി നിയമനം കിട്ടിയേക്കും. ഭൂമി വ്യാപാരം ലാഭകരമാവും. ആഘോഷങ്ങളൾക്ക് ആവശ്യമായ ധനം കൈവശമെത്തും. നടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂല വിധിയുണ്ടാവും. ആരോഗ്യ ഗുണം കുറയാനിടയുണ്ട്. പൂരം സഹജ ഗുണങ്ങളും സ്വതസ്സിദ്ധമായ കഴിവുകളും വികസിക്കുന്നതാണ്. നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ശ്രമിക്കും. ജന്മരാശിയിലെ ആദിത്യസഞ്ചാരം ദേഹക്ലേശത്തിനും നിരർത്ഥക യാത്രകൾക്കും ഇടവരുത്താം. ലക്ഷ്യപ്രാപ്തിക്ക് കൂടുതൽ ഊർജ്ജം ചെലവഴിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകളുണ്ടാവും. പ്രവർത്തി നിരതത്വമേറും. സ്വാശ്രയ ബിസിനസ്സിൽ ഏർപ്പെട്ടവർക്ക് സാമാന്യമായ പുരോഗതി ദൃശ്യമാകുന്നതാണ്. ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം ഒന്നിക്കാനാവും. ചൊവ്വ അനുകൂല സ്ഥാനത്ത് സഞ്ചരിക്കുകയാൽ തർക്കങ്ങളിലും വ്യവഹാരങ്ങളിലും നേട്ടമുണ്ടാകും. ഒപ്പമുള്ളവരെ ഏകോപിപ്പിക്കുക സുസാധ്യമാവുന്നതാണ്. ഉത്രം പുതുജോലിയിൽ ഗുണമുണ്ടാവും. സ്വന്തം കഴിവുകൾ അംഗീകരിക്കപ്പെടും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒരുവിധം ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കും. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കും. സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കും. അവയിൽ ന്യായമായവ നിവർത്തിക്കാൻ മടിക്കില്ല. വിദേശത്തു ജോലി ചെയ്യുന്നവർക്ക് സാമ്പത്തികമായി മെച്ചമുണ്ടാകും. നിക്ഷേപങ്ങൾ തുടങ്ങാനാവുന്നതാണ്. സ്വന്തം ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനമുണ്ടാവും. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പുതിയ ആശയങ്ങൾ ആവിഷ്കരിക്കും. ജന്മനാട്ടിൽ പോവാനും സ്വന്ത ബന്ധുക്കളെ കാണാനും സമയം കണ്ടെത്തുന്നതാണ്. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും. അത്തം ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ നേട്ടങ്ങൾ പതുക്കെയാവും. ജന്മരാശിയിലെ കേതു അത്തം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപ്രശ്നങ്ങൾ കൂടിയും കുറഞ്ഞും തുടരുന്നതാണ്. തൊഴിൽപരമായി അലച്ചിലുണ്ടാവും. ഒരു കാര്യം നേടാൻ ആവർത്തിത ശ്രമം വേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടിയേക്കും. ബിസിനസ്സിൽ നവഉദ്യമങ്ങൾ നടത്തും. ധനവരവ് മോശമാകില്ല. എന്നാൽ ന്യായമായുള്ള ചെലവിനൊപ്പം പാഴ്ച്ചെലവും വർദ്ധിക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനം കലുഷമാവും. അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേക്കാം. ഭോഗസുഖമുണ്ടാവും. പ്രണയം ആഹ്ളാദത്തെക്കാൾ ആശ്വാസമായി അനുഭവപ്പെടുന്നതാണ്. കുടുംബബന്ധത്തിൻ്റെ ഹൃദ്യത നിലനിർത്താൻ ഏറെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. ചിത്തിര പ്രവർത്തികളിൽ ഉന്മേഷമുണ്ടാവും. വരുംവരായ്കകൾ ഓർക്കണമെന്നില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് അവസരങ്ങൾ വന്നുചേരുന്നതാണ്. പിതാവ് ഉദ്യോഗസ്ഥനെങ്കിൽ അദ്ദേഹത്തിനും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഭവിക്കും. പൊതുപ്രവർത്തനത്തിൽ അനിഷേധ്യത തുടരുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് വലിയ തോതിൽ സ്വീകാര്യത കൈവരും. ആഢംബര വസ്തുക്കൾക്കായി ചെലവധികരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. വാഗ്ദാനലംഘനങ്ങളെ പരിഹസിക്കാൻ മുതിരും. ചെറിയ സംരംഭങ്ങൾ നടത്തുന്നവർക്കും മെച്ചം വന്നു ചേരും. സാങ്കേതികജ്ഞാനം ആർജ്ജിക്കാൻ തയ്യാറെടുക്കും. കുടുംബത്തോടൊപ്പമുള്ള അവധിക്കാലയാത്രകൾ ആസൂത്രണം ചെയ്യും. ചോതി അന്യനാട്ടിലെ ജോലിക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. പുതിയ സാഹചര്യവുമായി വേഗത്തിൽ തന്നെ പൊരുത്തപ്പെടാനാവും. വിദൂര വിദ്യാഭ്യാസം വഴി പഠനത്തിലേർപ്പെടുന്നതാണ്. ശുക്രൻ്റെ പന്ത്രണ്ട്, ജന്മ രാശികളിലെ സഞ്ചാരം ഭൗതിക നേട്ടങ്ങൾക്ക് കാരണമാകും. സുഹൃൽബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരതയുണ്ടാവും. കലാവാസന പുഷ്ടിപ്പെടാനിടവരും. കലാപ്രവർത്തകരുടെ തൊഴിൽ സാധ്യത വർദ്ധിക്കുന്നതാണ്. സർക്കാരിൽ നിന്നുള്ള അനുമതിപത്രം നേടാനാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അലച്ചിൽ, ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്ക് സാധ്യതയുണ്ട്. വരവു- ചെലവുകളുടെ കണക്കുകൾ എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. സംഘടനകളോട് വിരക്തി തോന്നാം. വിമർശനങ്ങളോട് വിയോപ്പുണ്ടാവും. വിശാഖം പഠനത്തിൽ പുരോഗതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് പരിശീലനപദ്ധതികളിലും പങ്കെടുക്കേണ്ടിവരും. നിലവിലെ തൊഴിൽ നിലനിർത്തിക്കൊണ്ട് മറ്റൊരു തൊഴിൽ അന്വേഷിക്കുകയാവും ഉചിതം. തത്കാലം ജോലി ഉപേക്ഷിക്കുന്നത് ഗുണകരമാവില്ല. ഓൺലൈൻ ബിസിനസ്സിൽ ശോഭിക്കുവാനാവും. അതിൻ്റെ വിപുലനത്തിനായി ശ്രമം തുടരുന്നതാണ്. കരാർ പണികൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. യുവാക്കളുടെ വിവാഹാലോചനകൾ നീളുന്നതാണ്. പിണങ്ങിയ സുഹൃത്തുക്കൾ ഇണങ്ങുന്നതായിരിക്കും. ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ സന്ദർഭം വന്നെത്തും. വിവാദങ്ങളിൽ കരുതലോടെയുള്ള പ്രതികരണമാവും ഉചിതം. സാമ്പത്തിക ധൂർത്ത് ഒഴിവാക്കപ്പെടണം. ആസ്പത്രിച്ചെലവുകൾ സാധ്യതയാണ്. അനിഴം ആദിത്യൻ 11,12 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ അനുകൂലമായ കാലഘട്ടമായിരിക്കും. പ്രവർത്തനമേഖലയിൽ തടസ്സം കൂടാതെ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനാവും. എതിർപ്പുകളെ തമസ്കരിച്ച് മുന്നേറും. അംഗീകാരം തേടി വരുന്നതാണ്. സാമ്പത്തിക സ്രോതസ്സുകൾക്ക് ഉണർവുണ്ടാവും. നിക്ഷേപങ്ങൾക്ക് അനുകൂലമായ കാലഘട്ടമാണ്. ഭൗതികമായ നേട്ടങ്ങൾ, ഭോഗസിദ്ധി എന്നിവ പ്രതീക്ഷിക്കാം. ആടയാഭരണങ്ങളോ ഇലക്ട്രോണിക് ഉല്പന്നങ്ങളോ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. പ്രണയികൾക്ക് വിവാഹസാഫല്യം ഉണ്ടായേക്കാം. നക്ഷത്രനാഥനായ ശനിക്ക് വക്രഗതി വന്നിട്ടുള്ളതിനാൽ ചിലപ്പോൾ അലസതയോ തീരുമാനങ്ങളിൽ പിറകോട്ടു പോക്കോ ഭവിക്കാം. വാഹനം, അഗ്നി ഇവയുടെ ഉപയോഗത്തിൽ ശ്രദ്ധ വേണം. തൃക്കേട്ട നക്ഷത്രനാഥനായ ബുധൻ്റെയും വ്യാഴം, ശുക്രൻ, ആദിത്യൻ, കേതു എന്നീ ഗ്രഹങ്ങളുടെയും അനുകൂല സഞ്ചാരം ഈ മാസത്തെ അവിസ്മരണീയമാക്കും. വിദ്യാർത്ഥികൾ ഏകാഗ്രതയോടെ പഠനത്തിൽ മുഴുകും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെട്ട ഇടത്തിലേക്ക് സ്ഥലംമാറ്റം ഉണ്ടാവുന്നതാണ്. ബിസിനസ്സ് / കൂട്ടുബിസിനസ്സ് പുരോഗമിക്കും. നവീനമായ ആശയങ്ങളുടെ ആവിഷ്കാരം ഉപഭോക്താക്കളുടെ ഇഷ്ടം നേടുന്നതാണ്. ജീവിത നിലവാരം സ്വാഭാവികമായിത്തന്നെ ഉയരും. പഴയ വാഹനം മാറ്റി വാങ്ങും. വില കൂടിയ വസ്ത്രാഭരണങ്ങൾ സ്വന്തമാക്കും. സുഹൃൽ - ബന്ധു സമാഗമം ആഘോഷങ്ങളെ പകിട്ടുള്ളതാക്കി മാറ്റും. ചൊവ്വയുടെ അനിഷ്ടഭാവസ്ഥിതിയാൽ വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.