HOROSCOPE

Daily Horoscope August 09, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ?

Follow Us Daily Horoscope August 09, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു Daily Horoscope August 09, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാം. പീറ്റര്‍ വിഡല്‍ എഴുതുന്നു. മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20) നിങ്ങൾക്ക് അത്ര നല്ല സമയം അല്ലെന്നും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായിപോയെന്നും സ്വയം തോന്നുന്ന സമയമാണിത്. ശത്രുക്കളുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്. എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും സൗമ്യത പുലർത്താൻ ശ്രദ്ധിക്കണം. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) അനാവശ്യമായ കാര്യങ്ങൾക്ക് പങ്കാളി, സുഹൃത്തുക്കൾ എന്നിവരുമായി സ്വരചേർച്ചയിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ചിലപ്പോൾ അത് പിരിയിലിന്റെ വക്കില്ലെത്താനും സാധ്യതയുണ്ട്. ഒന്നിലും തിടുക്കം കാട്ടാതെ ക്ഷമാപൂർവ്വം പെരുമാറുന്നത് ഗുണം ചെയ്യും. പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനും അനുയോജ്യമായ സമയമല്ല. മിഥുനം രാശി (മെയ് 22 - ജൂൺ 21) കുടുംബപരമായ കാര്യങ്ങൾക്ക് അധികസമയം നൽകും. കുട്ടികളുമായുള്ള ബന്ധത്തിന് കൂടുതൽ പ്രാധാന്യം നൽകും. ദീർഘനാളായ മുടങ്ങികിടക്കുന്ന പദ്ധതികൾ വേഗത്തിലാകും. കടം ഉൾപ്പടെയുള്ള സാമ്പത്തിക കാര്യങ്ങൾ തീർക്കുന്നതിന് സാവകാശം ലഭിക്കും. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) വ്യക്തി ജീവിതത്തിലും ജോലിസംബന്ധമായും തീരുമാനങ്ങൾ എടുക്കുന്നതിന് കാലതാമസം ഉണ്ടാകും. സുഹൃത്തുക്കൾ,ബന്ധുക്കൾ എന്നിവരിൽ നിന്നെല്ലാം പലതരത്തിലുള്ള ഉപദേശങ്ങൾ ലഭിക്കുമെങ്കിലും ഏത് സ്വീകരിക്കണമെന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാവില്ല. അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സമയം വിനിയോഗിക്കും. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ അതിൽ ഉണ്ടാവാം. സൗമ്യമായ നിങ്ങളുടെ പെരുമാറ്റം സർവ്വകാര്യ വിജയങ്ങൾക്കും ഇടവരുത്താം. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23) സ്വന്തം സാമ്പത്തിക ഭദ്രതയെപ്പറ്റിയുള്ള ചിന്തകൾ അലട്ടികൊണ്ടിരിക്കും. പലപ്പോഴും ഇത്തരം ചിന്തകൾ കാരണം സാമൂഹിക ബന്ധങ്ങൾ കുറയ്ക്കാൻ നിങ്ങൾ നിർബന്ധിതനാകും. സാമ്പത്തിക ഭദ്രത സംബന്ധിച്ചുള്ള ചിന്തകൾ കാരണം ഏറ്റെടുത്ത പദ്ധതികൾ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. തുലാം രാശി (സെപ്റ്റം. 24 - ഒക്ടോബർ. 23) ദീർഘനാളായി മുടങ്ങികിടക്കുന്ന കാര്യങ്ങളുടെ പൂർത്തീകരണം ഉണ്ടാകാം. അപ്രതീക്ഷിതമായ ഗുണഫലങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. വർഷങ്ങൾക്ക് മുമ്പ് മറ്റുള്ളവർക്ക് ചെയ്തുകൊടുത്ത നല്ലകാര്യങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാനും ഇടയുണ്ട്. വൃശ്ചികം രാശി (ഒക്ടോ. 24 - നവംബർ 22) മനസമാധാനം കുറയും. പല തരത്തിലുള്ള ആശങ്കകൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ജോലി സംബന്ധമായി നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും വ്യക്തിപരമായ നിരാശകൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും. ധനു രാശി (നവം. 23 - ഡിസംബർ 22) ആസൂത്രണം അടിയ്ക്കടി മാറ്റും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് അകന്നുമാറി പുതിയ കർമമണ്ഡലങ്ങളെ പറ്റി ചിന്തിക്കുന്ന സമയം കൂടിയാണിത്. രാഷ്ട്രീയ,സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. മകരം രാശി (ഡിസം. 23 - ജനുവരി 20) ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യത്തിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ പലരും ശ്രമിക്കും. എന്നാൽ നിങ്ങൾ ഉറച്ചുനിൽക്കും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) യാത്രകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. മൂൻകുട്ടി തീരുമാനിച്ച യാത്രകൾ ഒഴിവാക്കാനും ഇടയുണ്ട്. സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിന് കാലതാമസം ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) വിദേശരാജ്യങ്ങളിൽ നിന്ന് അംഗീകാരങ്ങൾ നിങ്ങളെ തേടിവരാം. കൂടുതൽ ചെലവുകൾ വന്നുചേരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഗുണം ചെയ്യും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ യാഥാർത്ഥ്യമാകും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.