HOROSCOPE

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 18-24

Follow Us ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ തിങ്കളാഴ്ച വരെ വെളുത്തപക്ഷത്തിലും തുടർന്ന് കറുത്തപക്ഷത്തിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 19 തിങ്കളാഴ്ച പൗർണമി ഭവിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങത്തിലാണ്, വാരാദ്യത്തിൽ. ആഗസ്റ്റ് 22 ന് വക്രഗതിയായി കർക്കടകത്തിൽ പ്രവേശിക്കുന്നു. ബുധന് മൗഢ്യമുണ്ട്. ശുക്രൻ ചിങ്ങത്തിൽ പൂരം - ഉത്രം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. ആഗസ്റ്റ് 20ന് രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ, പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ പരിശോധിക്കാം. ഞായറും തിങ്കൾ ഉച്ചവരെയും മിഥുനക്കൂറുകാർക്കും അതിനുശേഷം ബുധനാഴ്ച സായാഹ്നം വരെ കർക്കടക കൂറുകാർക്കും അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി സന്ധ്യ വരെ ചിങ്ങക്കൂറുകാർക്ക്. അതിനുശേഷം കന്നിക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു. അശ്വതി ഉത്രാടം മുതൽ അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. കർമ്മഭാവവും ലാഭഭാവവും ഇതിലുൾപ്പെടുന്നതിനാൽ ഒട്ടൊക്കെ ഗുണകരമായ വാരമാണ്. ചെയ്യുന്ന പ്രവൃത്തിക്ക് തക്കതായ പ്രതിഫലം ലഭിക്കാം. നന്ദിവാക്കോ, പ്രശംസയോ മനസ്സു കുളിർപ്പിക്കുന്നതാണ്. കർമ്മരംഗത്ത് അനിഷേധ്യമായ ഇടം നേടും. മനസ്സിന് സ്വസ്ഥതയുണ്ടാവും. സമീപഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയിച്ചുറപ്പിക്കും. ഏകോപനശക്തി കുറ്റമറ്റതാവും. വെള്ളി, ശനി ദിവസങ്ങളിൽ ദേഹസുഖക്കുറവ് അനുഭവപ്പെടുന്നതാണ്. ഭരണി തൊഴിലിൽ ശോഭിക്കാനാവും. ജോലി മാറ്റത്തിന് ശ്രമം തുടരുന്നതാണ്. അനുബന്ധ വരുമാനം വർദ്ധിക്കുന്നതാണ്. പകരക്കാരെ ബിസിനസ്സ് ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. സീസണ് ഇണങ്ങുന്ന ബിസിനസ്സിൽ പരീക്ഷണം നടത്തിയേക്കും. പ്രൊഫഷണലുകൾക്ക് ദൗത്യങ്ങളിൽ ദുർഘടത്വം തോന്നാനിടയുണ്ട്. എങ്കിലും വെല്ലുവിളി ഏറ്റെടുക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ നന്നായി ചെയ്തുതീർക്കാനാവും. കുടുംബ ജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. വാരാന്ത്യദിനങ്ങൾക്ക് മേന്മ കുറയാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കാർത്തിക ശ്രദ്ധാപൂർവ്വമായ കരുനീക്കങ്ങൾ നടത്തുവാനാവും. കർമ്മരംഗത്തെ തടസ്സങ്ങൾ അകലുന്നതാണ്. ആദർശത്തെക്കാൾ പ്രായോഗികതയിൽ ആനന്ദിക്കും. ചില നിരീക്ഷണങ്ങളോ മുൻകരുതലുകളോ പാളിപ്പോകാനിടയുണ്ട്. സാങ്കേതികമായ അറിവു നേടാനായി ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്. ആത്മശക്തി അജയ്യമാകും. പൂർവ്വകാല സുഹൃത്തുക്കളെ കാണാനിടയുണ്ട്. ബിസിനസ്സിൽ സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നത് സന്തോഷമേകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ, അനുമതിപത്രങ്ങൾ എന്നിവ ലഭിക്കുന്നതാണ്. രോഹിണി പഴയ വാഹനം മാറ്റി വാങ്ങാനോ പുതിയത് വാങ്ങാനോ സാധ്യതയുണ്ട്. ശുഭവാർത്ത കേൾക്കും. കർമ്മപുഷ്ടിയുള്ള വാരമാകയാൽ തൊഴിൽ മെച്ചപ്പെടും. ഉപഭോക്താക്കളെ ആകർഷിക്കുന്ന നവീനമായ ആശയങ്ങൾ തൊഴിൽ മേഖലയിൽ നടപ്പാക്കുന്നതാണ്. സാമ്പത്തിക ലാഭത്തിനെക്കാൾ മാനസിക സംതൃപ്തിക്കാവും പ്രാധാന്യം നൽകുക. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകാം. കുടുംബാംഗങ്ങളുടെ വാക്കുകൾക്ക് പരിഗണനയും പ്രാധാന്യവും നൽകും. ഭോജന, ഭോഗ സൗഖ്യം പ്രതീക്ഷിക്കാം. ശനിയാഴ്ചക്ക് മേന്മ കുറയാം. മകയിരം ഇടവക്കൂറുകാർക്ക് വാരം മുഴുവൻ ഗുണാനുഭവങ്ങളാവും. മിഥുനക്കൂറുകാർക്ക് ഞായറും തിങ്കളും ക്ലേശകരമായിരിക്കും. ശുഭകാര്യങ്ങൾ തുടങ്ങരുത്. ബന്ധുജനങ്ങളുമായി തർക്കത്തിലേർപ്പെടാം. മറ്റു ദിവസങ്ങളിൽ മനസ്സമാധാനം പുലരും. തൊഴിൽ മാന്ദ്യം നീങ്ങുന്നതായിരിക്കും. സ്വാശ്രയ ബിസിനസ്സുകൾക്ക് വളക്കൂറുള്ള സമയമാണ്. മുതൽമുടക്കുകൾക്ക് ആദായം കിട്ടിത്തുടങ്ങും. ഔദ്യോഗിക യാത്രകൾ ഫലപ്രദമാവും. ഭാവനാവിലാസം എല്ലാക്കാര്യങ്ങളിലും ഉണ്ടാവുന്നതാണ്. കലാപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ തേടിവന്നേക്കും. തിരുവാതിര വാരാദ്യദിവസങ്ങളിൽ അനുകൂലത കുറയും. പ്രയത്നം വർദ്ധിക്കുന്നതാണ്. അർഹിക്കുന്ന പ്രതിഫലം ലഭിച്ചേക്കില്ല. അർഹത നിരാകരിക്കപ്പെടാം. ചൊവ്വ മുതൽ ഊർജ്ജസ്വലത കൈവരും. സ്വാഭിപ്രായത്തിന് വീട്ടിലും പുറത്തും അംഗീകാരമുണ്ടാവും. തക്കസമയത്തുള്ള ക്രിയാത്മക ഇടപെടലുകൾ പലതരം നേട്ടങ്ങൾക്ക് കാരണമാകും. മേലധികാരികളുടെ അനിഷ്ടം നീങ്ങുന്നതാണ്. മക്കൾക്ക് പഠനം, തൊഴിൽ ഇവയിൽ തിളങ്ങാനാകും. പൂർവ്വ സുഹൃത്തുക്കളെ സന്ദർശിക്കാൻ സാഹചര്യം ഭവിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ ധന വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊണ്ടേക്കാം. പുണർതം ക്ലേശസഹിഷ്ണുത പരീക്ഷിക്കപ്പെടാം. പ്രകോപനങ്ങളെ ചെറുക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം അനിവാര്യമാണ്. വാരാദ്യത്തിനു ശേഷം അദ്ധ്വാനം ലക്ഷ്യം കാണും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തോന്നും. കർമ്മരംഗത്ത് സക്രിയമാവും. ചെയ്യുന്ന കാര്യങ്ങളിൽ വ്യക്തത കൈവരും. സംരംഭങ്ങളിൽ നേട്ടം കണ്ടുതുടങ്ങുന്നതാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കാൻ അവസരമുണ്ടാകും. കുടുംബ സംഗമങ്ങൾ സന്തോഷകരമാവും. പുതിയ ജോലിക്കായി അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടി വരാം. പൂയ്യം അസാധ്യമെന്ന് തോന്നുന്നവ വരുതിയിലാക്കാൻ ശ്രമിക്കുന്നതാണ്. പക്ഷേ പൂർണവിജയം നേടിക്കൊള്ളണം എന്നില്ല. ശത്രുക്കൾ മിത്രങ്ങളായേക്കും.എങ്കിലും നിരീക്ഷണം തുടരുകയാവും ഉചിതം. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച് അബദ്ധത്തിലാവാനിടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജാഗ്രത വേണം. സാംക്രമിക രോഗങ്ങൾ ബാധിക്കാം. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാനാവും. പഠിച്ച വിഷയത്തിൽ ജോലി നേടാനുള്ള ശ്രമത്തിന് ശുഭസൂചന ലഭിക്കുന്നതാണ്. ആധ്യാത്മിക കാര്യങ്ങൾക്ക് സമയം കണ്ടെത്തും. ആയില്യം പ്രായോഗിക ചിന്ത പുലർത്തുന്നതിനാൽ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. ആരോടും അമിത വിധേയത്വമില്ലാത്തത് വിമർശിക്കപ്പെടാം. മുതിർന്നവരുടെ ഉപദേശം കേൾക്കേണ്ടി വരുന്നതാണ്. തടസ്സങ്ങളിൽ തളരാതിരിക്കാനുള്ള ആത്മശക്തി നേടും. ബന്ധുക്കളുടെ പിന്തുണ നേടാൻ ശ്രമിക്കും. വിജയിച്ചു കൊള്ളണം എന്നില്ല. വാഗ്ദാനം പാലിക്കാത്തതിന് കയർക്കുന്നതാണ്. ആഴ്ച മധ്യത്തിലെ രണ്ടുദിവസങ്ങൾ ശുഭാരംഭങ്ങൾക്ക് വർജ്ജിക്കണം. സാമ്പത്തികമായി ആശ്വാസമുണ്ടാകും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കപ്പെടണം. സന്താനങ്ങളുടെ സമീപനങ്ങൾ വിഷമിപ്പിക്കാം. മകം പ്രയത്‌നം വിലമതിക്കപ്പെടുന്ന വാരമാണ്. ഉദ്യമങ്ങൾ തുടരാൻ പ്രേരണ ലഭിച്ചേക്കും. കൃത്യനിഷ്ഠയും സമയക്ലിപ്തതയും മാതൃകാപരമാവും. തൊഴിലിടത്തിലും കുടുംബത്തിലും സ്വസ്ഥതയുണ്ടാവുന്നതായിരിക്കും. വായ്പ കുടിശ്ശിക അടയ്ക്കാൻ വഴിതെളിയുന്നതാണ്. തുല്യചിന്ത പുലർത്തുന്നവരുമായി ആശയവിനിമയം സാധ്യമാകും. അവസരവാദങ്ങളെ നിരുത്സാഹപ്പെടുത്തും. പ്രണയികൾക്ക് വിഘ്നങ്ങളെ മറികടക്കാനാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം, എല്ലാക്കാര്യങ്ങളിലും. പൂരം സംയുക്ത സംരംഭങ്ങളോട് വിപ്രതിപത്തിയുണ്ടാവുന്നതാണ്. അക്കാര്യത്തിൽ ചില തീരുമാനങ്ങളുണ്ടാവും. സ്വതസ്സിദ്ധമായ പ്രവർത്തനശൈലി ചിലർക്ക് ഇഷ്ടപ്പെടാതെ വന്നേക്കും. ഒന്നിൽക്കൂടുതൽ രംഗങ്ങളിൽ മുഴുകും. അത്യദ്ധ്വാനം വേണ്ടി വരുന്നതാണ്. തന്മൂലം അനൗദ്യോഗികമായും വരുമാനം ഉണ്ടായേക്കും. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിക്കാനാവും. എത്ര ശ്രമിച്ചാലും ചില തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിലെ അഷ്ടമരാശിക്കൂറിൻ്റെ ഫലങ്ങളാവാം. ഉത്രം ആദർശത്തെയും പ്രായോഗികതയേയും സമന്വയിപ്പിക്കാനുള്ള ശ്രമമുണ്ടാവും. അതിൽ ഒട്ടൊക്കെ വിജയിക്കാനുമാവും. പുതിയ സംരംഭങ്ങളെക്കുറിച്ച് പരിചിന്തനം നടത്തുന്നതാണ്. ദാമ്പത്യവിജയത്തിന് വിട്ടുവീഴ്ചകൾ അനിവാര്യമാവും. നിലവിലെ ജോലിയിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ഉണ്ടായില്ലെന്ന് വരാം. സ്വകാര്യ മേഖലകളിൽ അഭിമുഖങ്ങളിലൂടെ ജോലിസാധ്യതയുണ്ട്. വ്യാപാര വിതരണ രംഗത്ത് മെച്ച മേറും. പിത്തജന്യ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ കൃത്യമാക്കേണ്ടതായി വന്നേക്കും. അത്തം കാര്യസാദ്ധ്യത്തിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരാം. പുതിയ മേച്ചിൽപ്പുറങ്ങളെക്കുറിച്ച് ചിന്തിക്കും. ഭൂരിപക്ഷാഭിപ്രായത്തോട് മനസ്സില്ലാമനസ്സോടെ യോജിക്കേണ്ട സ്ഥിതി സംജാതമാകും. കുടുംബാംഗങ്ങളെ ഇണക്കി നിർത്തുന്നത് ശ്രമകരമായി അനുഭവപ്പെടുന്നതാണ്. ഉന്നതരുമായുള്ള ആശയവിനിമയം വിജയിച്ചേക്കാം. ഔദ്യോഗിക യാത്രകൾ വേണ്ടി വരുന്നതാണ്. ജീവിതനിലവാരം ഉയർന്നേക്കും. ബിസിനസ്സിൽ ന്യായമായ വരുമാനം ഉണ്ടാവും. ചെലവുകൾ കൂടുന്നതിൽ ആശങ്കപ്പെടും. വിദേശത്തു കഴിയുന്നവരുടെ അവധി അപേക്ഷകൾ പരിഗണിക്കപ്പെടാം. ചിത്തിര ഉത്സാഹമുണ്ടാവും, ഉദ്യോഗത്തിലും ബിസിനസ്സിലും വ്യക്തികാര്യങ്ങളിലും എല്ലാം. ദമ്പതികൾക്ക് ഒത്തുവാഴുംവണ്ണം സ്ഥലംമാറ്റം അനുകൂലമായേക്കും. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. ഗൃഹനിർമ്മാണ കാര്യങ്ങളിൽ ചെലവ് കൂടുന്നത് വിഷമിപ്പിക്കാം. കൂടുതൽ സാമ്പത്തിക സ്രോതസ്സുകൾക്ക് വഴിതേടേണ്ടി വരുന്നതാണ്. ശത്രുക്കൾ ഉണ്ടെന്ന തോന്നൽ വർദ്ധിച്ചേക്കും. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. ആദ്ധ്യാത്മിക ചര്യകൾ തടസ്സപ്പെടാനിടയുണ്ട്. അവധിക്കാലത്ത് സകുടുംബം ജന്മനാട്ടിൽ പോകാൻ തീരുമാനിച്ചേക്കും. ചോതി വസ്തുതർക്കങ്ങൾ മധ്യസ്ഥതയാൽ പരിഹൃതമാവും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ഭവിക്കുന്ന കാലമാണ്. പ്രതീക്ഷകർ സഫലമാവും. വിദ്യാർത്ഥികൾ പഠനത്തിൽ വിമുഖരായേക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രാദേശികപിന്തുണ ലഭിക്കുന്നതാണ്. ഗൃഹത്തിൽ സമാധാനം പുലരും. തൊഴിൽ രംഗത്ത് പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കും. എന്നാൽ വിജയം കാണുക എളുപ്പമാവില്ല. കരാർ പണികൾ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥകളെക്കുറിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അവിവാഹിതരായ ചെറുപ്പക്കാരുടെ വിവാഹാലോചനകൾ നീളുന്നതാണ്. വിശാഖം സ്വാശ്രയബുദ്ധിയും സ്വാശ്രയശീലവും വളരുന്നതാണ്. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതായിരിക്കും അവയുടെ പരിഹാരങ്ങളിലേക്കും നീങ്ങിയേക്കും. പാരമ്പര്യവഴിക്കുള്ള സമ്പാദ്യം അനുഭവിക്കാനാവും. കൂട്ടുകച്ചവടം പുഷ്ടിപ്പെടുന്നതാണ്. പുതിയ പാർട്ണർമാരെ ചേർക്കാൻ ഉത്സാഹമുണ്ടാവും. കുടുംബാംഗങ്ങളോട് ചെലവുചുരുക്കാൻ ആവശ്യപ്പെട്ടേക്കും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതലകൾ ലഭിക്കാനിടയുണ്ട്. കൂടുതൽ സമയം ജോലിസ്ഥലത്ത് ചെലവിടും. സാമൂഹ്യമാദ്ധ്യമങ്ങളിൽ സക്രിയരാവും. അനിഴം നക്ഷത്രനാഥനായ ശനി വക്രഗതിയിലാകയാൽ ചില മുൻതീരുമാനങ്ങൾ മാറ്റേണ്ടി വന്നേക്കും. സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾ വൈകാനിടയുണ്ട്. തർക്കവിഷയങ്ങളിലെ അനുരഞ്ജനശ്രമങ്ങൾ ഭാഗികമായി വിജയിച്ചേക്കാം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരാനും ക്ഷമപറയാനുമിടയുണ്ട്. തന്മൂലം ശത്രുക്കളുടെ എണ്ണം കൂടിയേക്കാം. നീണ്ട നാളത്തെ അവധിക്കുശേഷം ജോലിപ്രവേശം സാധ്യമാകും. തസ്തികകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ചിലരുടെ പിന്തുണ മനശ്ശക്തി പകരും. കലാപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. തൃക്കേട്ട ഉദ്യോഗത്തിൽ അർഹമായ പദവി ലഭിച്ചേക്കും. മേലധികാരികളുടെ സഹായം ലഭിക്കാം. പുതിയ കാര്യങ്ങൾ പഠിക്കാൻ തുറന്ന സമീപനവും ആർജ്ജവവും ഉണ്ടായിരിക്കും. പൊതുക്കാര്യങ്ങളിൽ ഉത്സാഹപൂർവം മുന്നിട്ടിറങ്ങും.ഒരു സുഹൃത്തുക്കളുമായി ഉല്ലസിക്കാൻ നേരം കണ്ടെത്തുന്നതാണ്. സന്ദിഗ്ദ്ധ ഘട്ടങ്ങളിൽ പ്രശാന്തത കൈവിടില്ല. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കും. അടുക്കളപ്പണികളിലെ നൈപുണ്യം വിരുന്നുകാരുടെ പ്രശംസ നേടുന്നതാണ്. കടം വാങ്ങിയ തുക ഗഡുക്കളായി നൽകാൻ ഏർപ്പാടാവും. ഈയാഴ്ചയിൽ ഞായർ, തിങ്കൾ, ശനി എന്നീ ദിവസങ്ങൾക്കാവും ഗുണാധിക്യം. മൂലം കരാർ ജോലികൾ പുതുക്കിക്കിട്ടുക എളുപ്പമാവില്ല. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ അതൃപ്തി ഉണ്ടാവുന്നതാണ്. അവസരോചിതമായി സ്വയം കരുതുന്ന ഇടപെടലുകൾ സഹപ്രവർത്തകർ ഇഷ്ടപ്പെട്ടില്ലെന്നു വന്നേക്കാം. കിടപ്പുരോഗികൾക്ക് ചികിൽസാ മാറ്റത്തിലൂടെ സൗഖ്യം വരാവുന്നതാണ്. ശാസ്ത്രജ്ഞന്മാർ, ഗവേഷകർ എന്നിവർക്ക് സ്വച്ഛമായ തൊഴിൽ സാഹചര്യം രൂപപ്പെടും. വാഗ്വാദങ്ങൾക്ക് മുതിരാതിരിക്കുക കരണീയം. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കുവാനാവും. ചൊവ്വ, ബുധൻ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. പൂരാടം സമൂഹത്തെയും ചുറ്റുമുള്ള ലോകത്തെയും മാറ്റുന്നതിനെക്കാൾ സ്വയം മാറുകയാണ് എളുപ്പമെന്ന് തിരിച്ചറിയും. വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കും. അധികാര സ്ഥാനങ്ങളോട് അകലം പാലിക്കുന്നതാണ്. സാങ്കേതിക പഠനത്തിൽ മികവുണ്ടാവും. തൊഴിൽ പരിശീലനങ്ങളിൽ പങ്കെടുക്കും. ദാമ്പത്യത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കാം. ബന്ധുജനങ്ങളെ കാണാനവസരമുണ്ടാവുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. അപര്യാപ്തതകളോട് പൊരുത്തപ്പെടാനാവും. ഉത്രാടം ജന്മനക്ഷത്രത്തിലും ജന്മരാശിയിലും ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാദ്യം ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. സുഹൃത്തുക്കളുമായി ഒത്തുകൂടാനും ആഹ്ളാദം പങ്കിടാനും കഴിഞ്ഞേക്കും. വിനോദയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. അപ്രതീക്ഷിത പാരിതോഷികങ്ങൾ കിട്ടിയേക്കാം. വ്യാപാര-വിപണന രംഗം ഉന്മേഷകരമാവും. ധനകാര്യത്തിൽ ജാഗ്രത വേണം. ആവശ്യങ്ങൾ- അനാവശ്യങ്ങൾ ഇവ ബോധ്യമാകണം. ദൗത്യങ്ങളിൽ ആത്മാർത്ഥത പുലർത്തുന്നതാണ്. കലാപ്രവർത്തനം അഭംഗുരമാവും. പഠനത്തിൻ്റെ ഭാഗമായുള്ള ഇൻ്റെൺഷിപ്പിന് അവസരം ഒരുങ്ങും. തിരുവോണം ഗുണദോഷ സമ്മിശ്രമായ വാരമാണ്.മക്കളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. സ്വതന്ത്ര ചിന്തയും ഭാവനാശക്തിയും വർദ്ധിക്കുന്നതാണ്. വാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ടെന്നത് ഓർക്കണം. പല കാര്യങ്ങളിലും സുലഭതയുണ്ടാവില്ല. ക്ലേശിച്ച് നേടേണ്ടതായി വരുന്നതാണ്. ഉന്നതാധികാരികളുടെ അപ്രീതിയുണ്ടാവുന്ന സാഹചര്യങ്ങളെ കൗശലപൂർവ്വം മറികടക്കും. വ്യാപാരികൾക്ക് പുതിയ ഉല്പന്നങ്ങളുടെ വിപണനാവകാശം കൈവരുന്നതാണ്. തന്മൂലം ഉണർന്നു പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാവും. വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്. അവിട്ടം ഒപ്പമുള്ളവരുടെ ആലസ്യത്തെ ശാസിക്കും. വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയം വരിക്കുന്നതാണ്. നിയമവിരുദ്ധമായ കാര്യങ്ങളെ എതിർക്കും. വിദ്യാർത്ഥികൾ പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പരിശീലനം തുടങ്ങുന്നതായിരിക്കും. സഹോദരൻ്റെ ശുപാർശയാൽ പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പ്രധാന കാര്യങ്ങളിൽ ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കുന്നതാണ്. വീടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വേണം. മംഗളകർമ്മങ്ങൾക്ക് ക്ഷണം ലഭിക്കും. ചതയം ജന്മരാശിയുടെ പന്ത്രണ്ടിലും ജന്മരാശിയിലും രണ്ടിലുമായി ചന്ദ്രൻ സഞ്ചരിക്കുകയാൽ അലസതയേറും. ചില ഉത്തരവാദിത്വങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരമേറും. കാര്യാലോചനകളിൽ ക്രിയാത്മക നിർദ്ദേശങ്ങൾ നൽകാനുണ്ടാവില്ല. ബിസിനസ്സിൽ നിന്നും ആദായം കുറയില്ല. എന്നാൽ ചെലവ് കൂടുന്നതായിരിക്കും. വിമർശനങ്ങളോട് അമർഷം തോന്നും. ബന്ധുക്കളുടെ സന്ദർശനത്തിൽ സന്തോഷമുണ്ടാകും. പരീക്ഷകൾക്ക് തയ്യാറെടുപ്പു നടത്തും. ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകൾ വേണ്ടിവരുന്നതാണ്. പൂരൂരുട്ടാതി നക്ഷത്രനാഥനായ വ്യാഴം ഏഴാം നക്ഷത്രമായ രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് മാറുന്നത് ഗുണകരമാണ്. ജന്മനക്ഷത്രത്തിൽ തുടരുന്ന ശനിയാൽ ഉണ്ടാവുന്ന കാര്യവിഘ്നവും ശത്രൂപദ്രവവും നീങ്ങുന്നതാണ്. പുതിയ തൊഴിലിനായി ശ്രമിക്കുന്നവർക്ക് ഗുണകരമായ കാലമാണ്. അർഹതയും അവകാശവും സ്ഥാപിക്കപ്പെടും. മത്സരങ്ങളിൽ വിജയം വരിക്കാനാവും. ഈയാഴ്ച യാത്രയും തന്മൂലം അല്പം ക്ലേശവും വരാം. ലക്ഷ്യത്തിൻ്റെ വിശുദ്ധി മാർഗ്ഗത്തിലും പാലിക്കാനാവും. ദൈവിക കാര്യങ്ങളിൽ താല്പര്യമേറും. ജ്യേഷ്ഠൻ, ഗുരുനാഥൻ ഇവരുടെ ഹിതോപദേശം കേൾക്കുന്നതിനാവും. ഉത്രട്ടാതി വാരത്തിൻ്റെ തുടക്കം ശുഭാരംഭങ്ങൾക്ക് ഉചിതമാണ്. മനസ്സമാധാനം വന്നെത്തും. സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അദ്ധ്വാനഭാരം കൂടും. ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടതായി വരാം. വാഗ്ദാനങ്ങൾ പാലിക്കുക ക്ലേശകരമായി തോന്നും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സുഖഭക്ഷണ യോഗം പ്രതീക്ഷിക്കാം. ക്ഷേത്ര സന്ദർശനം , വഴിപാടുകൾ ഇവ ഉണ്ടാവാം. അടയാഭരണങ്ങൾ പാരിതോഷകങ്ങളായി ലഭിക്കാനിടയുണ്ട്. ശനിയാഴ്ച ആലസ്യം അനുഭവപ്പെടുന്നതാണ്. സംഭാഷണം ശത്രുക്കളെ സൃഷ്ടിച്ചേക്കും. രേവതി ന്യായമായ കാര്യങ്ങൾ അനുഭവത്തിലെത്തും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. പ്രവർത്തന രംഗം പതിവിലും ഉന്മേഷഭരിതമാവും. ഒപ്പമുള്ളവരുടെ സഹകരണം മികച്ചതായി തുടരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുവാനാവും. ഔദ്യോഗിക യാത്രകൾ പ്രയോജനപ്രദമാകും. കുടുംബ ജീവിതത്തിൽ പ്രായേണ സമാധാനം പുലരുന്നതാണ്. സാമ്പത്തികമായ ഞെരുക്കങ്ങൾ കുറയുവാനിടയുണ്ട്. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ അനുമതി രേഖകൾ എളുപ്പത്തിൽ കൈവശമെത്താം. സുഹൃത്തുക്കളുടെ തർക്കത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.