HOROSCOPE

സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ ആയില്യം വരെ: Horoscope September 2024

Follow Us September Month 2024 Astrological Predictions for stars Aswathi to Ayilyam സെപ്തംബർ മാസം ആദിത്യൻ ചിങ്ങം-കന്നി രാശികളിലും പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്തപക്ഷത്തിലാണ്, മാസാരംഭത്തിൽ. സെപ്തംബർ 2 ന് കറുത്തവാവും, 17-18 തീയതികളിലായി വെളുത്ത വാവും വരുന്നു. മലയാളികളുടെ ദേശീയോത്സവമായ തിരുവോണം വരുന്നത് സെപ്തംബർ 15 ഞായറാഴ്ചയാണ്. ശനി വക്രഗതിയിൽ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും ആയി പിൻ സഞ്ചാരം തുടരുന്നു. ചൊവ്വ മിഥുനം രാശിയിൽ മകയിരം - തിരുവാതിര നക്ഷത്രങ്ങളിലാണ് സെപ്തംബറിൽ. മാസാദ്യം ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. സെപ്തംബർ 4 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. സെപ്തംബർ 23 ന് ഉച്ചരാശിയായ കന്നിയിലേക്കും സംക്രമിക്കുന്നുണ്ട്. സെപ്തംബർ 16 മുതൽ ബുധൻ മൗഢ്യാവസ്ഥയിലാവും എന്ന വസ്തുതയുമുണ്ട്. ശുക്രൻ മാസാദ്യം നീചരാശിയായ കന്നിയിലാണ്. സെപ്തംബർ 18 ന് തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും സെപ്തംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു. അശ്വതി പ്രധാന ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കാര്യസാധ്യം അഭംഗുരമാവുന്ന കാലം തന്നെയാണ്. സ്വന്തം അജയ്യതയും ആത്മവിശ്വാസവും നിലനിർത്താനാവും. സ്വതസ്സിദ്ധമായ പ്രവർത്തനങ്ങളിൽ മുന്നേറുന്നതാണ്. ജീവിതം ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്ന ബോധ്യമുണ്ടാവും. മാസത്തിൻ്റെ ആദ്യപകുതിയിൽ അദ്ധ്വാനഭാരം കൂടുന്നതായിരിക്കും. സഹപ്രവർത്തകരെ ഏകോപിപ്പിക്കുക ഭഗീരഥ പ്രയത്നമായി അനുഭവപ്പെടാം. മാനസിക സമ്മർദ്ദം ഉറക്കം കുറയ്ക്കുന്നതാണ്. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളിൽ ചിലതൊക്കെ 'പതിമ്മൂന്നാം മണിക്കൂറിലെ' നിർവഹിക്കാനാവൂ എന്ന സ്ഥിതി വന്നേക്കാം. എങ്കിലും കൃതാർത്ഥതയ്ക്ക് അവകാശമുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതാണ്. ഇഷ്ട യാത്രകൾ ഊർജ്ജമേകും. സുഹൃൽ സമാഗമം സന്തോഷ ലഹരിയേകും. ഭരണി നക്ഷത്രാധിപനായ ശുക്രന് ആദ്യ പകുതി വരെ നീചം തുടരുന്നത് ചിലപ്പോൾ സമ്മർദ്ദം സൃഷ്ടിക്കാം. അവഗണനകളുണ്ടാവാനോ ആത്മവിശ്വാസക്കുറവ് ഭവിക്കാനോ സാധ്യതയുണ്ട്. എങ്കിലും ശനി, വ്യാഴം, ചൊവ്വ, ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങൾ അനുകൂല ഭാവത്തിലാകയാൽ കാര്യവിഘ്നങ്ങളെ അതിജീവിക്കാനാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം കൈയ്യിലെത്തും. സഹോദരാനുകൂല്യം ഉണ്ടാവും. അവകാശ തർക്കങ്ങൾ മൂലം നീണ്ടുപോയ ഭൂമി വില്പനയ്ക്കുള്ള തടസ്സങ്ങൾ മാറാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലതയുണ്ടാവും. അന്യദേശത്തുള്ളവർക്ക് നാട്ടിലെത്താനും ആഘോഷങ്ങളിൽ പങ്കുചേരാനുമാവും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത ചെലുത്തണം. ഗവേഷകർക്ക് പ്രബന്ധ രചന പൂർത്തിയാക്കി സമർപ്പിക്കാനാവും. സെപ്തംബർ 16 മുതൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. കാർത്തിക മേടക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ശോഭനമാവും. ഇടവക്കൂറുകാർക്ക് സമ്മിശ്രമായ അനുഭവങ്ങളാവും. നക്ഷത്രാധിപനായ ആദിത്യൻ ബലിഷ്ഠനാകയാൽ സ്വന്തം കഴിവുകൾ തിരിച്ചറിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ പൂർണ സഹകരണം കൈവരും. മനസ്സർപ്പിച്ച് ചെയ്യുന്ന കർമ്മങ്ങളിൽ വിജയിക്കാനുമാവും. പിതാവിൻ്റെ പ്രീതിയും ധനവും ലഭിക്കാം. പ്രായോഗികത മുന്നിട്ടാലും ആദർശം വിട്ടുകളയില്ല. ന്യായമായ ഭൗതികകാര്യങ്ങൾ നടന്നുകിട്ടും. കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നതാണ്. ഉല്ലാസയാത്രകളും മനസ്സംതൃപ്തി നൽകുന്ന അനുഭവങ്ങളും പ്രതീക്ഷിക്കാം. അനുരാഗികൾക്ക് സെപ്തംബർ 18 വരെ അനുകൂലത കുറയും. നവസംരംഭങ്ങൾ മെല്ലെ ജനപ്രിയത നേടുന്നത് ആഹ്ളാദിപ്പിക്കും. രോഹിണി കലാപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. ഭാവന ഉണർന്ന് പ്രവർത്തിക്കും. കലാമത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് പൂർത്തിയാവുന്നതാണ്. മുൻപ് പലപാട് ശ്രമിച്ചിട്ടും ലഭിക്കാത്ത അവസരങ്ങൾ താനേ വന്നുചേരുന്നതാണ്. മക്കളുടെ കാര്യത്തിലെ ഉൽകണ്ഠ നീങ്ങും. കാര്യാലോചനകളിൽ പറയുന്ന സ്വാഭിപ്രായം വിലമതിക്കപ്പെടും. തൊഴിൽപരമായി ഉചിത തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സമയമാണ്. അതിൻ്റെ സമ്മർദം ഉണ്ടായേക്കാം. സാങ്കേതിക വിദഗ്ദ്ധർക്ക് വിദേശത്ത് അവസരം സിദ്ധിച്ചേക്കും. പുതുവാഹനം വാങ്ങാൻ കഴിയുന്നതാണ്. ആഘോഷ കർമ്മങ്ങളിൽ മുഖ്യചുമതല ഏറ്റെടുക്കും. പ്രവർത്തനനിരതത്വം ഉന്നതരാൽ അഭിനന്ദിക്കപ്പെടും. വ്യാപാര രംഗത്തിൽ തൊഴിൽ ചെയ്യുന്നവർക്ക് അദ്ധ്വാനഭാരം വർദ്ധിക്കുന്നതാണ്. മകയിരം ഉത്സാഹം അധികരിക്കും. കർമ്മരംഗത്ത് പുതിയ ചലനങ്ങൾ ദൃശ്യമാകുന്നതാണ്. അവയുമായി വേഗം പൊരുത്തപ്പെടും. അമിത ഉൽകണ്ഠകൾ ഒഴിവാക്കുന്നതിൽ വിജയം വരിക്കും. ദീർഘനാളായി രോഗശയ്യയിൽ കഴിയുന്നവർക്ക് ചികിൽസാ ഭേദത്താൽ ആശ്വാസമനുഭവപ്പെടും. തൊഴിൽ നഷ്ടപ്പെട്ട് അന്യദേശത്ത് തങ്ങുന്നന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. ഇൻഷ്വറൻസ്, ഊഹക്കച്ചവടം, ചിട്ടി ഇവയിലൂടെ ചെറുതല്ലാത്ത തുക കൈവന്നേക്കും. അനുരാഗികൾക്കിടയിൽ ഐക്യം കുറയാനിടയുണ്ട്. ഭൂമി സംബന്ധിച്ചുള്ള കലഹപ്രേരണകളെ നിയന്ത്രിക്കണം. വീടുപുതുക്കാനോ മോടി പിടിപ്പിക്കാനോ കഴിയുന്നതാണ്. തൊഴിൽ രംഗത്ത് ശത്രുക്കളുണ്ടാവാം. എന്നാൽ അവരുടെ തന്ത്രങ്ങളെ മറികടക്കാനാവും. തിരുവാതിര ജന്മരാശിയിൽ ചൊവ്വ സഞ്ചരിക്കുന്നതും പന്ത്രണ്ടിലെ വ്യാഴ സഞ്ചാരവും മൂലം അനാവശ്യമായ ഉദ്വേഗത്തിന് ഇടവന്നേക്കാം. ചെറുകാര്യങ്ങൾ മനസ്സിൽ ക്ഷോഭമുണ്ടാക്കാൻ പര്യാപ്തമായേക്കും. ആലോചന കൂടാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കാം. മൂന്നാം ഭാവത്തിലെ ആദിത്യസഞ്ചാരത്താൽ ഉന്നതരുടെ പിന്തുണ ലഭിച്ചേക്കും. രാഷ്ട്രീയ താത്പര്യങ്ങൾ വിജയം കാണുന്നതാണ്. കുടുംബാന്തരീക്ഷം പൂർവ്വസ്ഥിതിയിലാവാൻ മുൻകൈയ്യെടുക്കുക ഉത്തരവാദിത്വമാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാം. ഏജൻസി, കമ്മീഷൻ വ്യാപാരത്തിൽ വർദ്ധനവ് ഉണ്ടാവും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം ഭവിക്കും. മുടങ്ങിക്കിടന്ന പഠനം തുടരുവാനിടയുണ്ട്. വാഹനയാത്രയിൽ കരുതൽ വേണം. പുണർതം ഔദ്യോഗികമായും വ്യക്തിപരമായും സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളും. തന്മൂലം അഹങ്കാരിയാണെന്ന തോന്നൽ സൃഷ്ടിക്കപ്പെടാം. പ്രയോഗിക സമീപനത്തിൽ അധിഷ്ഠിതമാവും. എന്നാൽ അവയ്ക്ക് സഹപ്രവർത്തകരുടെ എതിർപ്പുണ്ടായേക്കാം. അഭിമുഖങ്ങളിലും മത്സരങ്ങളിലും ശോഭിക്കാൻ കഴിയുന്നതാണ്. ബിസിനസ്സിൽ സാമാന്യമായ വിധം പുരോഗതി വരും. ഊഹക്കച്ചവടത്തിൽ മെച്ചമുണ്ടാകും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. ഭൂമി സംബന്ധിച്ചുള്ള തർക്കത്തിന് സാധ്യതയുണ്ട്. വിശേഷാവസരങ്ങൾക്ക് ആവശ്യമായ ധനം കരുതാനാവും. സർക്കാരിൽ നിന്നും വൈകിപ്പോയ അനുമതി ലഭിക്കാം. പ്രേമ കാര്യങ്ങളിൽ വല്ല തടസ്സവുമുണ്ടാവാൻ ഇടയുണ്ട്. കുടുംബസമേതം വിനോദയാത്ര നടത്തും. പൂയം നക്ഷത്രനാഥനായ ശനിക്ക് വക്രഗതി തുടരുന്നതിനാൽ തീരുമാനങ്ങൾ പുനപ്പരിശോധിക്കേണ്ട സാഹചര്യം സംജാതമാകും. ചില തിരുത്തലുകൾ വേണ്ടിവരുന്നതാണ്. വ്യാഴത്തിൻ്റെ ആനുകൂല്യം ഉള്ളതിനാൽ തുടർച്ചയായ നേട്ടങ്ങൾക്കും ധനപരമായ വളർച്ചക്കും വഴിയൊരുങ്ങും. നിക്ഷേപം ഉയരുന്നതാണ്. മനസ്ഥൈര്യം വർദ്ധിക്കും. മുടങ്ങിക്കിടന്ന ദൈവിക സമർപ്പണങ്ങൾ പൂർത്തിയാക്കുവാനാവും. അധികാര കേന്ദ്രങ്ങളിൽ സ്വീകാര്യതയും സ്വാധീനവും ഭവിക്കും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം പുരോഗമിക്കുന്നതാണ്. പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ ചെലവുകളും ഭവിക്കും. സഹോദര ക്ലേശത്തിനോ ഭൂമി തർക്കത്തിനോ സാധ്യത തള്ളിക്കളയാനാവില്ല. ആയില്യം ഈ മാസം നക്ഷത്രനാഥനായ ബുധൻ മൂന്നു രാശികളിൽ സഞ്ചരിക്കുന്നു. തന്മൂലം കുറച്ചധികം യാത്രകൾ വേണ്ടി വരുന്ന കാലമായിരിക്കും. ബുധൻ ഉച്ചരാശിയിലും പ്രവേശിക്കുകയാൽ ആയില്യം നാളുകാരുടെ പ്രഭാവം വർദ്ധിക്കും. അവഗണിച്ചവരാൽ തന്നെ പരിഗണിക്കപ്പെടും. ഔദ്യോഗികരംഗത്ത് ശോഭിക്കും. ചുമതലകൾ സ്തുത്യർഹമാം വിധം നിർവഹിക്കുന്നതാണ്. ബൗദ്ധികമായ ഉണർവ്വിനാൽ പ്രതിസന്ധികളെ അനായാസം മറികടന്നേക്കും. ശത്രുക്കളെ തമസ്കരിച്ച് മുന്നേറുവാനാവും. പ്രൊഫഷണൽ രംഗത്തുള്ളവർക്ക് അവസരങ്ങൾ വർദ്ധിക്കുന്നതാണ്. കർമ്മകുശലത പ്രശംസിക്കപ്പെടും. പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കും. ഭാവിയിലേക്ക് ഉതകുന്ന പ്രധാന തീരുമാനം കൈക്കൊള്ളുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.