HOROSCOPE

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 25-31

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ ചിങ്ങം രാശിയിൽ മകം - പൂരം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിൽ, ഭരണി മുതൽ പൂയം വരെയുള്ള നക്ഷത്രങ്ങളിലാണ്. ചൊവ്വ, ആഗസ്റ്റ് 26 ന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്ക് സംക്രമിക്കുന്നു. മകയിരം നക്ഷത്രത്തിലാണ് ചൊവ്വ. ബുധൻ വക്രഗതിയായി കർക്കടകം രാശിയിലുണ്ട്. ആയില്യം നക്ഷത്രത്തിലാണ് ബുധൻ. ബുധമൗഢ്യം വ്യാഴാഴ്ച തീരുന്നുണ്ട്. ശുക്രൻ നീചക്ഷേത്രമായ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതി തുടരുന്നു. (ശനി പൂരൂരുട്ടാതിയിൽ). രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും പിൻഗതിയായി സഞ്ചരിക്കുന്നു. ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ആർക്കൊക്കെ എന്നു നോക്കാം. ഞായർ മുഴുവൻ കന്നിക്കൂറുകാർക്ക്, തലേ ദിവസത്തിൻ്റെ തുടർച്ചയായി അഷ്ടമരാശിയുണ്ട്. തിങ്കളും ചൊവ്വയും തുലാക്കൂറുകാർക്കാണ്. ബുധനും വ്യാഴവും വെള്ളി ഉച്ചവരെയും വൃശ്ചികക്കൂറുകാർക്കും തുടർന്ന് വെള്ളിയും ശനിയും ധനുക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു. അശ്വതി സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നിലനിർത്തിക്കൊണ്ട് കർമ്മരംഗത്തിൽ മുഴുകും. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും പ്രാവർത്തികമാക്കുന്നതിലും കൃത്യത പുലർത്തുന്നതാണ്. ഔദ്യോഗിക തിരക്കുകൾ സ്വകാര്യതയെ ബാധിച്ചേക്കാം. അതിൽ നിന്നും കുതറാൻ ബോധപൂർവ്വം ശ്രമിക്കുമെങ്കിലും സാധ്യത കുറവാണ്. ചൊവ്വ സഹായസ്ഥാനത്തേക്ക് മാറിയത് ഗുണകരമാണ്. ആധിപത്യം ഉറപ്പിക്കാനാവും. പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും കൈവരുന്നതാണ്. ശുക്രൻ്റെ അനിഷ്ടസ്ഥിതിയാകട്ടെ ഭോഗവിഘാതത്തിന് വഴിവെച്ചേക്കാം. ദിനചര്യകളുടെ ക്രമം തെറ്റും. ഒട്ടൊക്കെ ചെലവിന് മുൻതൂക്കമുള്ള വാരമായിരിക്കും. ഭരണി ഞായറാഴ്ച ജന്മ/പക്കപ്പിറന്നാൾ ആകയാൽ ആഘോഷങ്ങൾ ഉണ്ടാവും. ബന്ധുസമാഗമം, ക്ഷേത്ര ദർശനം ഇവയ്ക്ക് സാഹചര്യം ഒരുങ്ങുന്നതാണ്. തിങ്കളും ചൊവ്വയും ഏകാഗ്രതയ്ക്ക് ഭംഗം വരാനിടയുണ്ട്. കാര്യനിർവഹണം മെല്ലെയാവും. എന്നാൽ കൂടുതൽ അധ്വാനമുണ്ടായേക്കും. ബുധനും വ്യാഴവും മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കിട്ടുകയാൽ ദൗത്യങ്ങൾ പൂർത്തീകരിക്കാനാവും. വെള്ളി, ശനി ദിവസങ്ങൾ സമ്മിശ്രമായ ഫലങ്ങൾ നൽകും. കലാപ്രവർത്തനം മന്ദഗതിയിലായേക്കും. കാർത്തിക അവസരങ്ങൾ മുന്നിലുണ്ടെങ്കിലും പ്രായോഗിക വശം പരിഗണിക്കും. തൊഴിലിടത്തിൽ സമാധാനം കുറയാം. സഹപ്രവർത്തകൻ്റെ അഭാവത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പണയ വസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം വിജയിക്കും. സ്വകാര്യ ആവശ്യങ്ങൾ നീട്ടിവെച്ചേക്കും. കൃത്യമായ ആസൂത്രണത്തിൻ്റെ അഭാവം പ്രകടമാവും. പ്രോജെക്ടുകൾ ഇതിലും നന്നാക്കാമായിരുന്നുവെന്ന് തോന്നും. സൂത്രപ്പണികൾ കൊണ്ട് കാര്യം സാധിക്കുന്നവരോട് കലഹിക്കും. വിശേഷാവസരത്തിൽ ജന്മനാട്ടിൽ പോകാൻ തീരുമാനിക്കുന്നതാണ്. രോഹിണി വാരാദ്യം നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവെക്കേണ്ടതായി വരും. മനസ്സുഖം കുറയാം. ചെലവും കൂടിയേക്കും. മറ്റു ദിവസങ്ങളിൽ പ്രായേണ അനുകൂലതയും കർമ്മോത്സാഹവും ഭവിക്കുന്നതാണ്. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. യോജിച്ചു പോകാവുന്ന ചില സഹകരണ മേഖലകൾ കണ്ടെത്തുന്നതാണ്. ചർച്ചകളിലും കാര്യാലോചനകളിലും വാക്കുകൾക്ക് പാരുഷ്യമേറുകയാൽ എതിർപ്പുകൾ കൂടാനിടയുണ്ട്. സർഗാത്മക പ്രവർത്തനങ്ങളിൽ വ്യക്തതയുണ്ടാവും. അതിനായി മുഷിയാൻ മനസ്സന്നദ്ധത കാട്ടും. ഭവനനിർമ്മാണത്തിൽ പുരോഗതി വരും. മകയിരം കൂടുതൽ പ്രവർത്തിച്ച് അല്പഫലം ലഭിച്ചേക്കാം. മുൻകോപം നിയന്ത്രിക്കപ്പെടണം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാണ് ഇപ്പോൾ ഉത്തമമായിട്ടുള്ളത്. ധനകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടാവണം. പാഴ്ചെലവുകൾ വരാനിടയുണ്ട്. ആത്മവിശ്വാസം ക്രമേണ മെച്ചപ്പെടുന്നതാണ്. കടം കൊടുത്ത തുക തിരിച്ചു കിട്ടാം. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കുന്നതാണ്. അഭിമുഖങ്ങൾക്കായി നല്ലതയ്യാറെടുപ്പ് നടത്താനാവും. വീട്ടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവുന്നതാണ്. മക്കളുടെ ആശയലോകം ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കും. തിരുവാതിര ധാരാളം ആശയങ്ങളും നൂതന ചിന്തകളും ഉണ്ടാവും. അവ സാക്ഷാൽകരിക്കുക എളുപ്പമാവില്ല. അതിനാൽ നിരാശയുണ്ടാവും. സ്വതന്ത്ര നിലപാടുകൾ പുലർത്തും. സ്വാശ്രയ വ്യാപാരത്തിൽ മെച്ചമുണ്ടായേക്കും. നിലവിലെ തൊഴിൽ ഉപേക്ഷിക്കാനുള്ള തീരുമാനം ഉചിതമാവില്ല. കുടുംബാംഗങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിൽ സമ്മർദ്ദം ഭവിക്കാം. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ സന്തോഷമുണ്ടാവും. വിദ്യാർത്ഥികൾക്ക് ഇൻ്റെൺഷിപ്പിന് പോകേണ്ടി വരാം. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാം. പുണർതം ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്നതാണ്. ശാസ്ത്രീയവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കും. സാമൂഹിക മാധ്യമങ്ങളിൽ ശോഭിക്കാൻ അവസരമുണ്ടാകും. മക്കളുടെ പഠിപ്പിൻ്റെ കാര്യത്തിലെ ഉൽക്കണ്ഠ മാറുന്നതാണ്. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവാൻ തടസ്സങ്ങൾ ഉള്ളതായി മനസ്സിലാക്കും. സുഹൃദ്ബന്ധം വിപുലമായേക്കും. ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കുന്നതാണ്. ജന്മരാശിയിൽ ചൊവ്വയുള്ളതിനാൽ ക്ഷോഭം നിയന്ത്രിക്കപ്പെടണം. പൂയം കാര്യസാധ്യം എളുപ്പമായിത്തീരും. തടസ്സങ്ങളെയും എതിർശബ്ദങ്ങളെയും തൃണവൽഗണിക്കും. പരീക്ഷണങ്ങൾ വിജയിക്കുന്നതാണ്. മേലധികാരികളുടെ മുഴുസഹകരണം പ്രതീക്ഷിക്കാം. ആദർശം പറയുകമാത്രമല്ല, പ്രായോഗികമാക്കുന്നതിലും വിജയിക്കും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുന്നതാണ്. നറുക്കെടുപ്പുകളിൽ നിന്നും നേട്ടമുണ്ടാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ പരിഹരിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്നതാണ്. ബന്ധുസന്ദർശനം, സുഹൃൽസമാഗമം തുടങ്ങിയവയുണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേഹസുഖക്കുറവും മനക്ലേശവും അനുഭവപ്പെടാം. ആയില്യം ഉന്നമനേച്ഛ വർദ്ധിക്കുന്നതാണ്. അതിനുള്ള വഴികൾ അന്വേഷിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർ ആഘോഷങ്ങളെ മുൻനിർത്തി സാധനസാമഗ്രികൾ സംഭരിക്കുന്നതാണ്. അത്യാവശ്യമായ സാമ്പത്തിക ആവശ്യങ്ങൾക്ക് കൈവായ്പകൾ പ്രയോജനപ്പെടുത്തും. സുഹൃത്തുക്കളുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ഉദ്യോഗത്തിൽ വിരസതയുണ്ടാവും. മേലധികാരികൾ അർഹത കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മനസ്സിലാക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനാന്തരീക്ഷം പുലരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വ്യാഴം, വെള്ളി ഒഴികെ മറ്റു ദിവസങ്ങൾ മെച്ചപ്പെട്ടതായിരിക്കും. മകം സന്ദിഗ്ദ്ധമായിരുന്ന കാര്യങ്ങൾ അസന്ദിഗ്ധമാകും. തീരുമാനങ്ങൾ ഫലപ്രദമായിത്തീരും. തർക്കങ്ങളിൽ കൃത്യമായ മാധ്യസ്ഥശ്രമം നടത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസമുണ്ടാകും. കടബാധ്യതകൾ പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതാണ്. സമൂഹത്തിലെ ഉന്നതരുടെ സൗഹൃദം ലഭിക്കുന്നതാണ്. ഭൂമിവ്യാപാരത്തിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ നേട്ടം വരുന്നതാണ്. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനാവും. ഗൃഹാവശ്യത്തിനുള്ള നവീനോപകരണങ്ങൾ വാങ്ങുന്നതാണ്. ശനിയാഴ്ചക്ക് മേന്മ കുറയാം. പൂരം ചന്ദ്രസഞ്ചാരം 9,10,11,12 രാശികളിലാകയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ഉണ്ടാവും. പുതുകാര്യങ്ങൾ പഠിച്ചറിയുന്നതാണ്. കഴിവുകൾ സമർത്ഥമായി പ്രവർത്തിപഥത്തിലെത്തിക്കും. ബിസിനസ്സ് രംഗം ഉന്മേഷത്തിലാവും. നവീകരിച്ച ഷോറൂം ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. വായ്പ നേടുന്നതിനുള്ള ശ്രമം വിജയിച്ചേക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രവർത്തന മികവിന് അംഗീകാരം ലഭിക്കാം. സാമ്പത്തിക പ്രയോജനമുണ്ടാവും. കലാകാരന്മാർക്ക് സമൂഹത്തിൻ്റെ അംഗീകാരം പ്രതീക്ഷിക്കാം. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഉത്രം ആശയപരമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻവാങ്ങുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭസന്ദേശം ലഭിക്കാം. സംഘടനകളിൽ കെടുകാര്യസ്ഥതകളെ വിമർശിക്കും. സഹപാഠികളെ കാണും. ഗതകാലസ്മരണകളിൽ നിമഗ്നരാവും. മേലധികാരിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുക മൂലം പ്രശ്നങ്ങളെ നേരിടും. കുടുംബത്തിൻ്റെ പിന്തുണ ശക്തിയേകും. മംഗളകർമ്മങ്ങൾക്ക് ക്ഷണിക്കപ്പെടാം. പുരയിടത്തിൻ്റെ സംരക്ഷണഭിത്തി കെട്ടാൻ കോൺട്രാക്ട് നൽകുന്നതാണ്. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയാം. അത്തം ബുധൻ വക്രഗതിയായി പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ ബന്ധുക്കളുടെ സ്നേഹബഹുമാനാദികൾ വർദ്ധിക്കും. പഠനത്തിൽ പുരോഗതിയുണ്ടാവും. പുതുകാര്യങ്ങൾ ഉൾക്കൊള്ളും. ശുക്രൻ്റെ അനുകൂലതയാൽ ഭോഗസുഖമുണ്ടാവും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. പൊതുവേ മനസ്സമാധാനമുണ്ടാവുന്ന കാലമാണ്. ആത്മീയ സാധനകൾ തടസ്സം കൂടാതെ നിർവ്വഹിക്കാനാവും. പുതിയ നിക്ഷേപങ്ങൾ തുടങ്ങാനോ തുക വർദ്ധിപ്പിക്കാനോ കഴിഞ്ഞേക്കും. ചിത്തിര നക്ഷത്രനാഥനായ ചൊവ്വ പ്രതികൂലനായ ബുധൻ്റെ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാം. തടസ്സങ്ങൾ മനക്ലേശത്തിന് കാരണമാകും. വാഗ്ദാനം പാലിക്കാൻ വിഷമിക്കുന്നതാണ്. പഠന പുരോഗതി മെല്ലെയാകും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ / അനുവാദങ്ങൾ എന്നിവ ലഭിക്കുവാനിടയുണ്ട്. ബന്ധുക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. യാത്രകൾ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. പിതാവിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. നവസംരംഭങ്ങൾക്ക് ജനപ്രീതി കൈവരിക്കാനാവും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം വേണ്ടതുണ്ട്. ചോതി അധികാരമുള്ള ചുമതലകൾ ലഭിക്കും. നയചാതുര്യം പ്രശംസിക്കപ്പെടാം. വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാവും. ജാമ്യം നിൽക്കുന്നതിൽ ജാഗ്രത വേണം. സംരംഭങ്ങൾക്ക് സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് വിദൂരപഠനത്തിലൂടെ ആഗ്രഹിച്ച കോഴ്സുകളിൽ ചേരാൻ കഴിയും. സുഹൃത്തിൻ്റെ സമയോചിതമായ ഇടപെടലുകൾ ഏറെ ഗുണകരമാവും. പൊതുപ്രവർത്തകർക്ക് ജനസമ്മതി ഉയരുന്നതാണ്. സ്വന്തം നിലപാടുകളിൽ വ്യതിചലനം വരില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുക സമുചിതം. വിശാഖം ദൈനന്ദിന കാര്യങ്ങൾ ഭംഗിയായി നടന്നുകൂടും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരാതിരിക്കില്ല. പണയ വസ്തുക്കൾ വീണ്ടെടുക്കാൻ സുഹൃത്തുക്കൾ സഹായിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് തടസ്സങ്ങൾ ഉള്ളതായി അനുഭവപ്പെടും. ഉദ്യോഗസ്ഥർക്ക് സ്വന്തം പ്രതാപം നിലനിർത്താൻ കഴിയുന്നതാണ്. അധികാരികൾ ആശ്രയിച്ചെന്നു വരാം. ഹൃദയബന്ധങ്ങൾ ദൃഢമാകുന്നതാണ്. അനുരാഗികൾക്ക് എതിർപ്പുകളെ മറി കടക്കാനുള്ള ധൈര്യമുണ്ടാവും. സ്വതന്ത്ര നിലപാടുകൾ കൈക്കൊള്ളുന്നത് സംഘടനകളിൽ സർവ്വഥാ അംഗീകരിക്കപ്പെടും. അനിഴം ആശയവ്യക്തതയോടെ പ്രവർത്തിക്കും. കർമരംഗത്തെ തടസ്സങ്ങളെ അതിജീവിക്കാനാവും. താത്കാലികമായ ഒരു വരുമാനമാർഗം തെളിയുന്നതാണ്. ആത്മവിശ്വാസം ഉയർന്നുതന്നെ നിൽക്കും. പ്രശ്നങ്ങളുണ്ടായാൽ പ്രതിരോധ മാർഗം മുൻകൂട്ടിത്തന്നെ കാണും. കുടുംബ ജീവിതം സമാധാനപൂർണമാകും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാനാവും. വിലയേറിയ ഗൃഹോപകരണങ്ങൾ, ഇൻസ്റ്റാൾമെൻ്റ് വ്യവസ്ഥയിൽ വാങ്ങുന്നതാണ്. രോഗഗ്രസ്തർക്ക് അസുഖമൊഴിഞ്ഞേക്കും. സ്വജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതാണ്. തൃക്കേട്ട ശ്രമകരമെന്ന് മറ്റുള്ളവർ വിധിക്കുന്ന ദൗത്യങ്ങളിൽ വിജയം നേടും. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. സഹപ്രവർത്തകർക്ക് വേണ്ടത്ര പിന്തുണ നൽകും. സമാനചിന്ത പുലർത്തുന്നവരുമായി ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതാണ്. സാമൂഹ്യമാധ്യമരംഗവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ ആലോചിക്കപ്പെടും. കുടുംബ സമേതം ദൈവിക പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതാണ്. അഭിമുഖങ്ങളിലും കലാമത്സരങ്ങളിലും വിജയിക്കാനാവും. ഭോഗസുഖം ഭവിക്കും. പ്രണയികൾക്ക് വിവാഹ തീരുമാനം കൈക്കൊള്ളാനാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങരുത്. മൂലം പല കാര്യങ്ങൾ ചിന്തിക്കുമെങ്കിലും അവയ്ക്ക് ഒരു ഏകരൂപം ഉണ്ടായേക്കില്ല. ഇനിയെന്താണ്? എന്ന് സ്വയം ചോദിച്ചേക്കാം. കർമ്മമേഖലയിൽ ഉണർവുണ്ടാവും. മാർഗനിർദ്ദേശം നൽകാൻ ചിലർ മുന്നോട്ടുവന്നേക്കും. അവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കണം. സാമ്പത്തിക ഞെരുക്കം തുടരപ്പെടുമെങ്കിലും ചില കൈത്താങ്ങുകൾ ഉണ്ടാവാതിരിക്കില്ല. സാമൂഹിക പ്രശ്നങ്ങളിൽ സജീവമാകുന്നതാണ്. ജീവിത പങ്കാളിയുടെ വാക്കുകൾ മുഖവിലക്കെടുക്കും. അന്യദേശത്ത് ഗവേഷണം തുടരാൻ സാധിക്കുന്നതാണ്. വാരാന്ത്യം ശുഭാരംഭത്തിന് അനുകൂലമല്ല. പൂരാടം എത്ര ആലോചിച്ചാലും ചില കാര്യങ്ങളിൽ കൃത്യതയുള്ള ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞേക്കില്ല. അന്യരുടെ ഉപദേശമാകട്ടെ ഉൾക്കൊള്ളാനുമാവില്ല. ബന്ധു സമാഗമമുണ്ടാവും. അവരെ സന്തോഷിപ്പിക്കാൻ യാത്രകൾ, സ്ഥല സന്ദർശനം, വിശിഷ്ട ഭോജനം എന്നിവയുണ്ടായേക്കും. തൊഴിൽ രംഗത്ത് നിലനിൽക്കുന്ന ഉദാസീനത കുറച്ചൊക്കെ മാറുന്നതാണ്. ഒപ്പമുള്ളവരെ മുഴുവനായും വിശ്വാസത്തിലെടുക്കേണ്ടി വന്നേക്കും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ അനുരഞ്ജനത്തിലാവും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്. ഉത്രാടം സ്വതസ്സിദ്ധമായ ബുദ്ധിവൈഭവം പ്രയോജനപ്പെടുത്തി മുന്നേറും. പ്രായോഗിക സമീപനം ഗുണകരമാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കുന്നതാണ്. എന്നാൽ കൂടുതൽ അധികാരമുണ്ടാവും. സ്വന്തം കാര്യം ചിലതൊക്കെ പിന്നീടത്തേക്ക് മാറ്റിവെക്കും. കുടുംബ കാര്യത്തിലും ഇതാവർത്തിക്കാം. അതിനാൽ ഗാർഹികാന്തരീക്ഷം ഇടക്കിടെ പ്രക്ഷുബ്ധമായേക്കും. പുതുവാഹനം വാങ്ങാൻ തീരുമാനിക്കുന്നതാണ്. ഭൂമി വില്പനയിലെ തടസ്സം മാറിക്കിട്ടാൻ സാധ്യതയുണ്ട്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ദൈവിക സമർപ്പണങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. തിരുവോണം വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും ഉടൻ പിന്മാറാൻ തീരുമാനിക്കും. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയും. പഠനാർത്ഥികൾക്ക് കഴിവ് തെളിയിക്കാനുള്ള സന്ദർഭം വന്നുചേരുന്നതാണ്. വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് തടസ്സം നീങ്ങിയേക്കും. തറവാട് വീട് നവീകരിക്കുന്ന കാര്യത്തിൽ സഹോദരുമായുണ്ടായ തർക്കം പരിഹൃതമാവുന്നതാണ്. പ്രിയപ്പെട്ടവരുടെ ഗൃഹത്തിലെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനാവും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അവിട്ടം വ്യാപാര- വിപണന മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. ആത്മവിശ്വാസം അധികരിച്ചേക്കും. നൂതനമായ ആശയങ്ങൾ പ്രവർത്തനരംഗത്ത് ആവിഷ്കരിക്കുവാൻ സാഹചര്യമുണ്ടാവും. മേലധികാരികളുടെ വിശ്വാസവും പ്രീതിയുമാർജ്ജിക്കും. ഗവേഷകരുടെ നിഗമനങ്ങൾക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നതാണ്. നവീനമായ ഇലക്ട്രോണിക് ഉല്‌പന്നം വാങ്ങിയേക്കും. പ്രണയികൾക്ക് സുരഭിലമായ കാലമാണ്. ദാമ്പത്യം പുഷ്ടിപ്പെടും. ഭോഗസുഖമുണ്ടാവും. ബന്ധുക്കളുടെ സഹായാഭ്യർത്ഥന ചെവിക്കൊള്ളുന്നതാണ്. ചതയം ദൗത്യങ്ങൾ വിജയിക്കണമെങ്കിൽ കൂടുതൽ അധ്വാനം ആവശ്യമാണെന്ന് ബോധ്യമാകും. കണക്കുകൂട്ടലുകൾ തെറ്റാനിടയുണ്ട്. പണമിടപാടുകളിൽ ജാഗ്രത വേണ്ടതുണ്ട്. ബിസിനസ്സ് സഞ്ചാരങ്ങൾ പ്രയോജനം ചെയ്യും. പാർട്ണർഷിപ്പ് സംരംഭങ്ങൾ മെച്ചപ്പെടുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുക വേണ്ടത്ര ചിന്തിച്ചിട്ടാവണം. കലാകാരന്മാരായിട്ടുള്ളവരുടെ അവതരണ ശൈലി എതിർക്കപ്പെടാം. കുടുംബകാര്യങ്ങളിൽ സംതൃപ്തി അനുഭവപ്പെടും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാകുന്നതായിരിക്കും. പൂരൂരുട്ടാതി അപരിചിതരുടെ സഹായം ലഭിക്കുന്നതാണ്. വേണ്ടത്ര പ്രവർത്തനോർജ്ജം ഉണ്ടാവും. ആസൂത്രണ മികവ് പ്രശംസിക്കപ്പെടും. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ഓൺലൈൻ ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ ഭംഗിയായിത്തന്നെ നിർവഹിക്കപ്പെടും. എന്നാൽ ആർഭാടങ്ങൾ നിയന്ത്രിക്കപ്പെടണം. ജീവിത പങ്കാളിക്കോ കുട്ടികൾക്കോ ചികിൽസ വേണ്ടി വരുന്നതാണ്. പുതിയ ജീവിതസാഹചര്യങ്ങളുമായി പരിചയപ്പെടേണ്ട സാഹചര്യം സംജാതമാകും. ഉത്രട്ടാതി മുൻതീരുമാനങ്ങളിൽ നിന്നും പിറകോട്ടു പോകാൻ സാധ്യതയുണ്ട്. അതിനാൽ ഉറ്റവരുടെ വിമർശന പാത്രമായേക്കാം. പുതിയ ആശയധാരകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞേക്കില്ല. കരാറുകളിൽ നിന്നും സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. പ്രൈവറ്റ് സ്ഥാപനങ്ങളിൽ താത്കാലികമായ ജോലി ലഭിക്കാനിടയുണ്ട്. വിട്ടുവീഴ്ച പുലർത്തുകയാൽ കുടുംബ കലഹങ്ങൾ രാജിയാവുന്നതാണ്. നാലിലെ കുജസഞ്ചാരം മൂലം ഗൃഹ- മനക്ലേശങ്ങൾ വരാം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. രേവതി പുതുചിന്തകളും ആശയങ്ങളും പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്. പ്രധാനകാര്യങ്ങളിൽ ചിന്താപൂർവ്വം തീരുമാനമെടുക്കും. സ്വാശ്രയ ബിസിനസ്സിൽ പുരോഗതി ദൃശ്യമാവും. വായ്പകൾക്കുള്ള ശ്രമം വിജയിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ അമളി പറ്റാനിടയുള്ളതിനാൽ കരുതലോടെ നീങ്ങേണ്ടതുണ്ട്. പുതുസംരംഭങ്ങൾക്ക് സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതാണ്. കലാപ്രവർത്തനത്തിൽ അല്പം ക്ഷീണം സംഭവിച്ചേക്കാം. പ്രതീക്ഷിച്ച വേദികൾ ലഭിച്ചെന്നുവരില്ല. പ്രണയികൾക്ക് തൽകാലം അനുകൂലമായ സാഹചര്യമല്ല ഉള്ളത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.