ENTERTAINMENT

കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?

Follow Us ബ്രദർ എറിക് ഡിസൂസ, ഷാരൂഖ് ഖാൻ മുംബൈ: ഒരധ്യാപകൻ ശിഷ്യരുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദ്ദാഹരണമാണ് കഴിഞ്ഞ ദിവസം എറിക് സ്റ്റീവ് ഡിഡുസയെപ്പറ്റി ഷാരൂഖ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖകരുടെ വാക്കുകൾ. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖരുടെ അധ്യാപകനായ ബ്രദർ എറിക് സ്റ്റീവ് ഡിസൂസ കഴിഞ്ഞ ഞായറാഴ്ചയാണ് പാർക്കിൻസൺസ് രോഗത്തെ തുടർന്ന് അന്തരിച്ചത്. ഗോവയിലെ പ്രായമുള്ളവർക്ക് വേണ്ടിയുള്ള ആശ്രമത്തിൽ വിശ്രമ ജീവിതത്തിലായിരുന്നു എഴുപത്തിനാലുകാരനായ അദ്ദേഹം. ബുധനാഴ്ച ഷില്ലോങ്ങിലാണ് ശവംസ്‌കാരം. അറിയാം, ബ്രദർ എറിക് ഡിസൂസയെ അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ബ്രദർ എറിക് ഡിസൂസ. ഷില്ലോങ്ങിലെ സെന്റ് എഡ്മണ്ട് സ്‌കൂൾ, പശ്ചിമ ബംഗാൾ, ഡൽഹി, മംഗലാപുരം, അസം, മേഘാലയ എന്നിവിടങ്ങളിലെ ക്രൈസ്തവ മിഷണറി സ്‌കുളുകളിൽ അദ്ദേഹം അധ്യാപകനായി ജോലിചെയ്തിരുന്നു. ഡൽഹി സെന്റ് കൊളംബസ് സ്‌കൂളിൽ ഷാരൂഖ് ഖാനെ പഠിപ്പിച്ച അദ്ദേഹം നടന്റെ വ്യക്തിത്വ രൂപീകരണത്തിൽ നിർണായക പങ്കുവഹച്ചു.എന്നും നൂതന വിദ്യാഭ്യാസ രീതികൾ അധ്യാപനത്തിൽ അവംലബിച്ച വ്യക്തിയായിരുന്നു എറിക് ഡിസൂസ. സരസമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം പാഠ്യവിഷയങ്ങളേക്കാൾ പാഠ്യേതര വിഷയങ്ങൾക്കും വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകി. ബ്രദർ എറിക് ഡിസൂസയുടെ നേതൃത്വത്തിൽ മേഘാലയിൽ പ്രൊവിഡൻസ് സ്‌കൂൾ സ്ഥാപിച്ചപ്പോൾ ക്ലാസ് മുറിയ്ക്ക് അപ്പുറമുള്ള പാഠ്യപദ്ധതികളാണ് അവലംബിച്ചത്. നാടകം, നൃത്തം, ഗാനങ്ങൾ തുടങ്ങി സർഗാത്മകതയിലൂന്നിയുള്ള വേറിട്ട പാഠ്യപദ്ധതിയുടെ വക്താവായിരുന്നു അദ്ദേഹം എന്നും. ഷാരൂഖിന്റെ പ്രിയപ്പെട്ട ഗുരു ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ബ്രദർ എറിക് ഡിസൂസ. ഡൽഹി സെന്റ് കൊളംബസ് കോളേജിലാണ് അദ്ദേഹം ഷാരൂഖിനെ പഠിപ്പിച്ചത്. ഒരിക്കൽ, 'ജീന ഇസി കാ നാം ഹേ' എന്ന ഷോയിൽ എറിക് ഡിസൂസ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി ഷാരൂഖ് ഖാൻ അനുസ്മരിച്ചു. തന്റെ ജീവിതത്തിന്റെ വഴികാട്ടിയായ വെളിച്ചം എന്നാണ് ഷാരൂഖ് ഖാൻ എറിക് ഡിസൂസയെ ഷാരൂഖ് വിശേഷിപ്പിച്ചത്. "ഈ ലോകത്ത് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ബ്രദർ എറിക് ഡിസൂസയോടാണ്. വഴി തെറ്റി പോകാവുന്ന പ്രായം, വഴി തെറ്റാവുന്ന സാഹചര്യങ്ങളും. അങ്ങനെയൊരു സാഹചര്യത്തിൽ നിന്നും നേരായ വഴിക്ക് അദ്ദേഹം എന്നെ നയിച്ചു. ഫുട്‌ബോളും, ഹോക്കിയും എങ്ങനെ കളിക്കാമെന്ന് പഠിപ്പിച്ചു. സംഗീതവും കലയുമെല്ലാം ജീവിതത്തിലേക്ക് പകർന്നുനൽകി. അധ്യാപകനുപരി യഥാർത്ഥത്തിൽ എന്റെ ജീവിതത്തിന്റെ വഴികാട്ടിയാണ് അദ്ദേഹം ''-ഷാരൂഖ് ഖാൻ അന്ന് പറഞ്ഞു.മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ ഉൾപ്പടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യരാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.