ENTERTAINMENT

New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ

Follow Us Kondal OTT:ആന്റണി വർ​ഗീസ് നായകനായ കൊണ്ടൽ ഒടിടിയിൽ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും പ്രധാന കഥാപാത്രമായെത്തുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്റിഫ്ലിക്സിൽ ആണ് കൊണ്ടൽ സ്ട്രീം ചെയ്യുന്നത്. Level Cross OTT: കൂമന്' ശേഷം ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമ്മിച്ച 'ലെവൽ ക്രോസ്' ഒടിടിയിൽ. അമല പോൾ, ഷറഫുദ്ദിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. Jai Mahendran OTT: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ജയ് മഹേന്ദ്രൻ' ഒടിടിയിൽ റിലീസ് ചെയ്തു. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണ് ജയ് മഹേന്ദ്രൻ. സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ തുടങ്ങി വൻ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ജയ് മഹേന്ദ്രന്റെ രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിർമ്മാണം. Vaazhai OTT: മാരിസെൽവരാജിന്റെ സംവിധാനത്തിൽ തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് 'വാഴൈ.' ഓഗസ്റ്റ് 23നു തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളി താരം നിഖില വിമൽ നായികയായ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. Sarfira OTT: സുധ കൊങ്കര സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായ സര്‍ഫിറ ഒടിടിയിൽ എത്തി. സൂര്യ നായകനായി 2020ൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിറ. സൂരറൈ പോട്രിന്‍റെ സംവിധാനവും സുധ കൊങ്കര ആയിരുന്നു. 100 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് സർഫിറ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് 'സർഫിറ' സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച, 826.15 കോടിയോളം കളക്റ്റ് ചെയ്ത 'സ്ത്രീ 2' ഒടിടിയിലെത്തി. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. 'സ്ത്രീ 2' ആമസോൺ പ്രൈം വീഡിയോയിൽ കാണാം. CTRL OTT: അനന്യ പാണ്ഡെയും വിഹാൻ സമത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സൈബർ ത്രില്ലറാണ് CTRL. യാഥാർത്ഥ്യത്തെ സാങ്കേതികമായി കൈകാര്യം ചെയ്യുന്നതിൻ്റെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രം. വിക്രമാദിത്യ മോത്വാനെ, അവിനാഷ് സമ്പത്ത് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. CTRL ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. GOAT The Greatest of All Time OTT: ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) ഒടിടിയിൽ എത്തി. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. നെറ്റിഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം. Kottukkaali OTT: സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത, റഷ്യയിൽ നടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ അവാർഡ് നേടിയ 'കൊട്ടുകാളി' ഒടിടിയിലെത്തി. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കൊട്ടുകാളി ആമസോൺ പ്രൈമിൽ ലഭ്യമാണ്. Ulajh OTT: ജാൻവി കപൂർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘ഉലാജ്’ ഒടിടിയിൽ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം. Soul Stories OTT: അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ മലായാളം വെബ് സീരീസാണ് 'സോൾ സ്റ്റോറീസ്.' സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസിൽ രഞ്ജി പണിക്കർ, ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് സോൾ സ്റ്റോറീസ് റിലീസിനെത്തുന്നത്. ഒക്ടോബർ 18 മുതൽ സോൾ സ്റ്റോറീസ് സ്ട്രീമിങ് ആരംഭിക്കും. 1000 Babies OTT: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസായ "1000 ബേബീസ്" സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്. നീന ഗുപ്തയും റഹ്‌മാനൊപ്പം പ്രധാന വേഷത്തിൽ സീരീസിൽ എത്തുന്നു. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയത്തിലാണ് 1000 ബേബീസ് ഒരുക്കിയിരിക്കുന്നത്. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെയാണ് സീരീസിൽ അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിൽ 1000 ബേബീസ് കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍ 18 മുതൽ 1000 ബേബീസ് സ്ട്രീമിങ് ആരംഭിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.