ENTERTAINMENT

"ആ ഹെലികോപ്ടറിന്റെ കാര്യം എന്തായി;" ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്

Follow Us ചിത്രം: എക്സ് നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. 42-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് നിരവധി ആരാധകരും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്. പൃഥിവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആശംസ നേർന്നത്. പോസ്റ്റിനു പൃഥ്വി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 'പ്രിയപ്പെട്ട രാജുവിന് ജന്മദിനാശംസകൾ' എന്നു തുടങ്ങുന്ന ആശംസ കുറിപ്പാണ് ആന്റണി പങ്കുവച്ചത്. എന്നാൽ, "ആ ഹെലികോപ്ടറിന്റെ കാര്യം..." എന്നാണ് പോസ്റ്റിനു മറുപടിയായി പൃഥ്വി കുറിച്ചത്. താരത്തിന്റെ രസകരമായ കമന്റ് ആരാധകർ ഏറ്റെടുത്തു. Thanks! Aa helicopter-nte kaaryam… 👹 മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' പണിപ്പുരയിലാണ്. മുരളി ​ഗോപി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മലയാളം സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. ബ്ലോക്ബസ്റ്റർ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം എന്നതിലുപരി, എന്താണ് പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത് എന്ന ആകാംഷയാണ് ആരാധകർക്ക്. Happy birthday General! ❤️🔥 Forsaken by God…nurtured by the DEVIL! #ZayedMasood The Emperor’s General. #L2E #EMPURAAN @PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje #GeorgePius … pic.twitter.com/cl2xBvdxEJ സയിദ് മസൂദ് എന്ന കഥാപാത്രമായാണ് ലൂസിഫറിലും, എമ്പുരാനിലും പൃഥിരാജ് എത്തുന്നത്. പിറന്നാൾ ദിനത്തിൽ "ജനറലിന് ജന്മദിനാശംസകൾ," എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ പൃഥ്വിക്ക് ആശംസ അറിയിച്ചത്. സയിദ് മസൂദിന്റെ പോസ്റ്ററും മോഹൻലാൽ ഷെയർ ചെയ്തിട്ടുണ്ട്. എമ്പുരാനിലെ പൃഥ്വിരാജിന്റെ പുത്തൻ ലുക്കാണ് പോസ്റ്ററിൽ. 'ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടത്...പിശാച് വളർത്തിയെടുത്തു! സയിദ് മസൂദ്, ചക്രവർത്തിയുടെ ജനറൽ,'' എന്നാണ് മോഹൻലാൽ പോസ്റ്റിൽ കുറിച്ചത്. എമ്പുരാനിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ, ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയിട്ടാണ് എമ്പുരാൻ എത്തുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.