ENTERTAINMENT

അമ്മ നടി, അച്ഛൻ സംവിധായകൻ; പൃഥ്വിയ്ക്ക് ഒപ്പം നിൽക്കുന്ന ഈ താരപുത്രന്മാരെ മനസ്സിലായോ?

Follow Us ആദ്യചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കുന്ന മൂന്നു ആൺകുട്ടികൾ.... രണ്ടാമത്തെ ചിത്രത്തിൽ ആ കുട്ടികൾ വളർന്ന് പൃഥ്വിയുടെ തോളപ്പം എത്തിയിരിക്കുന്നു. പൃഥ്വിരാജിന്റെ ജന്മദിനത്തിൽ സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ച ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ആ കുട്ടികളെ മലയാളികൾ അറിയും, ഷാജി കൈലാസിന്റെയും ആനിയുടെയും മക്കളാണ് ചിത്രത്തിലുള്ളത്. പിള്ളേർ വലുതായി, രാജുവേട്ടൻ കൂടുതൽ ചെറുപ്പമായി എന്നാണ് ചിത്രത്തിനു ആരാധകരുടെ കമന്റ്. A post shared by Shaji Kailas (@shaji_kailas_) ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ് ആനി അഭിനയത്തിലേക്ക് എത്തിയത്. ആദ്യസിനിമയിൽ നായികയാവുമ്പോൾ ആനിയ്ക്ക് പ്രായം 15 വയസ്സ്. 1993 മുതൽ 96 വരെയുള്ള മൂന്നുവർഷക്കാലം ആനി അഭിനയത്തിൽ സജീവമായിരുന്നു. ഈ കാലയളവിൽ പതിനാറോളം ചിത്രങ്ങളിൽ ആനി അഭിനയിച്ചു. മലയാള സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന സമയത്ത്, പതിനെട്ടാം വയസ്സിലാണ് ആനിയെ ഷാജി കൈലാസ് വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ഹിന്ദുമതം സ്വീകരിച്ച ആനി പിന്നീട് ചിത്ര എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹ ശേഷം ആനി അഭിനയത്തിൽ നിന്നും ഇടവേള എടുത്തെങ്കിലും കുക്കറി ഷോകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സജീവമാണ്. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്നു ആൺമക്കളാണ് ആനിക്കും ഷാജികൈലാസിനും ഉള്ളത്. റുഷിൻ ഷാജി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്നു വാർത്തകളുണ്ടായിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.