ENTERTAINMENT

Kishkindha Kandam OTT: കിഷ്‌കിന്ധാകാണ്ഡം ഒടിടി, എവിടെ കാണാം?

Follow Us Kishkindha Kandam OTT Release Date & Platform Kishkindha Kandam OTT Release Date & Platform: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ആസിഫ് അലി നായകനായ കിഷ്‌കിന്ധാകാണ്ഡം. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. ആസിഫ് അലി സോളോ നായകനായ ചിത്രമെന്ന രീതിയിൽ നടന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും ബാഹുല്‍ രമേഷാണ്. വിജരാഘവന്‍, അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഒരിക്കൽ കൂടി കാണാനായി ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് 12 കോടിക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോർട്ട്. ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യവാരമോ ആയി ചിത്രം ഒടിടിയിലെത്തും എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.