ENTERTAINMENT

ARM OTT: ടൊവിനോ ചിത്രം എ ആർ എം, ഒടിടിയിൽ എവിടെ കാണാം?

Follow Us ARM (Ajayante Randam Moshanam ) OTT release Date & platform ARM (Ajayante Randam Moshanam ) OTT release Date & platform: നടൻ ടോവിനോ തോമസ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) വിജയകരമായി പ്രദർശനം തുടരുകയാണ്. 113 കോടിയ്ക്കു മുകളിൽ ചിത്രം ഇതിനകം കളക്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട്. നടൻ ടോവിനോ തോമസിന്റെ ആദ്യത്തെ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് എ.ആർ.എം. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. രചന നിർവഹിച്ചത് സുജിത്ത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്റെ ചായാഗ്രാഹകൻ. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദാണ്. സംഗീതം ദിപു നൈനാൻ തോമസ്‌. ചിത്രത്തിന്റെ ഒടിടി റിലീസിനായാണ് പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. എ ആർ എമ്മിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് പാർട്ണറെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്ട്രീമിംഗ് ഭീകരന്മാരായ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം എന്നിവർ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശത്തിനായുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്. ഉടനെ തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി പ്രഖ്യാപിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.